![]() |
പ്രതീകാത്മക ചിത്രം |
ഭൂമിയുടെ തെക്കേയറ്റത്ത്, അന്റാർട്ടിക്കയിൽ (Antarctica) ഭീമാകാരമായതും,തണുത്തുറഞ്ഞവരുമായ മോഷ്ടാക്കൾ വൻതോതിൽ മോഷണം നടത്തുന്നതായി ഗവേഷണ സംഘം. കഴിഞ്ഞ 18 വർഷമായി അവർ മോഷണം നടത്തുന്നു, മനുഷ്യരല്ലാത്ത മൃഗങ്ങളല്ലാത്ത ആദ്യ മോഷ്ടാക്കൾ.
സംഭവം സത്യം തന്നെയാണ്. ഭൂമിയുടെ ദക്ഷിണ ധ്രുവമായ അന്റാർട്ടിക്കയിൽ വൻതോതിൽ ഐസ് മോഷണം പോകുന്നതായി കണ്ടെത്തി.Ice Piracy (ഐസ് പൈറസി) എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിഭാസം അൻറാർട്ടിക്കയിലെ ഒരു ഹിമാനി (Glacier) അതിൻറെ അയൽപക്കകാരനിൽ നിന്ന് വൻതോതിൽ 'ഐസ്' അടിച്ചുമാറ്റുന്നതായി 'ദി ക്രയോസ്ഫിയറിൽ ' പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സഹസ്രാബ്ദങ്ങളോ, നൂറ്റാണ്ടുകളോ കൊണ്ട് നടക്കുമെന്ന് കരുതിയിരുന്ന പ്രതിഭാസമാണ് വളരെ ചുരുങ്ങിയ കാലം കൊണ്ട് നടക്കുന്നതെന്ന് ഉപഗ്രഹ വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ വ്യക്തമായി.
'ഇതു വളരെ നീണ്ടതും മന്ദഗതിയിലും ആയ പ്രക്രിയ ആണെന്നാണ് ഞങ്ങൾ കരുതിയിരുന്നത് എന്നാൽ കഴിഞ്ഞ 18 വർഷത്തിനുള്ളിൽ അത് സംഭവിച്ചു. ഇത്രയും കുറഞ്ഞ വർഷങ്ങൾ കൊണ്ട് ഐസ് പ്രവാഹങ്ങൾക്ക് (Glaciers) പരസ്പരം മോഷണം നടത്താൻ കഴിയും എന്ന അറിയില്ലായിരുന്നു, ഉപഗ്രഹ വിവരങ്ങൾ പ്രകാരം ഐസ് പൈറസി വളരെ വേഗത്തിൽ നടക്കുന്നതായി ആണ് കാണുന്നത്' പ്രധാന ഗവേഷകനായ ഹിതർ.L. സെല്ലി പറയുന്നു.
പടിഞ്ഞാറൻ അൻറാർട്ടിക്കയിലെ 7 അരുവികളെ കേന്ദ്രീകരിച്ചു ഹിമപ്രവാഹങ്ങളുടെ വേഗത അളക്കാൻ ഉപഗ്രഹ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രസ്തുത അരുവികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ഈ 6 അരുവികളുടെ വേഗത ഗണ്യമായി വർദ്ധിച്ചതായി കണ്ടെത്തി. അതായത് 2022 ൽ ആറു അരുവികളിൽ പ്രതിവർഷം ശരാശരി 2200 അടിയിൽ കൂടുതൽ വേഗത കൈവരിച്ചു, 7 ഫുട്ബോൾ ഗ്രൗണ്ടുകളുടെ വലിപ്പം!.
ആകെ ഗവേഷണ വിധേയമാക്കിയ ഏഴ് അരുവികളിൽ ഒന്ന് ഒഴികെ ബാക്കി എല്ലാത്തിന്റെയും വേഗത വർദ്ധിക്കുകയാണ് ചെയ്തത്. 2005 മുതൽ മറ്റ് 'ഐസ് സ്ട്രീമുകളുടെ' വേഗത 51% വർദ്ധിച്ചപ്പോൾ 'കോഹ്ളർ വെസ്റ്റ് ഐസ് സ്ട്രീമിന്റെ ' വേഗത 10% കുറയുകയാണ് ചെയ്തത്. എന്നാൽ ബാക്കിയുള്ളവയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഐസ് സ്ട്രീം കോഹ്ളറിൻ്റെ അയൽവക്കത്തുള്ള 'കോഹ്ളർ ഈസ്റ്റ്'ആയിരുന്നു.
കോഹ്ളർ ഈസ്റ്റിന്റെ ഐസ്ഘടനയിൽ നിന്നുണ്ടാകുന്ന അരുവി വളരുകയും അതോടൊപ്പം നേർത്ത വരികയും ചെയ്തു. ഈ പ്രക്രിയ കാരണം 'കോഹ്ളർ വെസ്റ്റിൽ'നിന്ന് കോഹ്ളർ ഈസ്റ്റ് ഐസ് കടത്തിക്കൊണ്ടു പോകുന്നു ഇതോടെയാണ് 'ഐസ് പൈറസി' മൂലമാണെന്ന് സ്ഥിരീകരിക്കാൻ കാരണം. ഐസ് പ്രവാഹം ഒരു ഹിമാനിയിൽ നിന്ന് മറ്റൊന്നിലേക്ക് വഴിതിരിച്ചുവിടപ്പെടുന്നു അതാണ് ഇവിടെ സംഭവിക്കുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാൽ വികസിക്കുന്ന ഹിമാനി അതിൻറെ അയൽപക്കത്തുള്ള മന്ദഗതിയിലുള്ള ഹിമാനിയിൽ നിന്ന് ഐസ് 'അടിച്ചു' മാറ്റുന്നു, സെല്ലി പറയുന്നു.
അപ്പോൾ ഉയരുന്ന ഒരു ചോദ്യം സ്വാഭാവികമാണ് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്, ഉത്തരം കാലാവസ്ഥ വ്യതിയാനം തന്നെ.Ice Piracy ക്ക് ഇരയും കാരണക്കാരനുമായ വെസ്റ്റ്-ഈസ്റ്റ് കോഹ്ളറുകളുടെ ഇത്തരം പ്രതിഭാസത്തിന് കാരണം കാലാവസ്ഥ വ്യതിയാനം, കൂടാതെ അന്റാർട്ടിക്കിലെ പല ഹിമാനികളും സമുദ്രത്തിലേക്ക് വേഗം ഒഴുകി മാറാനും മേൽപ്പറഞ്ഞ കാരണം തന്നെ ഇടയാക്കുന്നു. ഈ പ്രതിഭാസം മൂലം ഹിമാനിയുടെ വേഗത വർദ്ധിക്കും തോറും അതിന്റെ മഞ്ഞ് കൂടുതൽ പരക്കുകയും സമീപത്തുള്ള മറ്റൊരു ഹിമാനിയിൽ നിന്ന് ഐസ് 'മോഷ്ടിക്കുന്ന' പ്രവണത വർദ്ധിക്കുകയും ചെയ്യാം.
#environment #climatechange #iceberg