പതിറ്റാണ്ടിനു ശേഷം സെർച്ച് എൻജിൻ ഭീമനായ ഗൂഗിളിന്റെ (Google) ലോഗോയ്ക്ക് മാറ്റം.ഗൂഗിളിന്റെ പ്രശസ്തമായ 'G' (ജി) എന്നെഴുതിയ ലോഗോയിൽ ചെറിയ മാറ്റം വരുത്തിയത്. നേരത്തെ നാലുനിറങ്ങൾ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങൾ നിലനിർത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം.
പുതുക്കിയ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. സോളിഡ് ചുവപ്പ്, മഞ്ഞ, പച്ച, നീല ബിൽഡിങ് ബ്ലോക്കുകൾ ഒരേ നിറങ്ങൾക്കിടയിൽ ഫ്ലൂയിഡ് ഗ്രേഡിയന്റ് ഷിഫ്റ്റ് ഉപയോഗിച്ച് നിറങ്ങൾ സംയോജിപ്പിച്ച് മാറ്റിസ്ഥാപിച്ചു.രൂപത്തിലോ വലുപ്പത്തിലോ മറ്റു മാറ്റങ്ങളൊന്നും തന്നെ നല്‍കിയിട്ടുമില്ല.
ഗൂഗിളിന്റെ നിർമിത ബുദ്ധി ചാറ്റ്ബോട്ടായ ജെമിനിയുടെ ലോഗോയിൽ ഗ്രേഡിയന്റായാണ് നിറങ്ങൾ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ'G' (ജി) ലോഗോ. ഐഒഎസ്, പിക്സൽ ഫോണുകളിലാവും പുതിയ ലോഗോ ഉടൻ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവിൽ ഗൂഗിൾ ലോഗോയിൽ കാര്യമായ മാറ്റംവരുത്തിയത്.
ആറ് അക്ഷരങ്ങളിലായി 'Google' എന്ന് എഴുതുന്നതിലും സമാനമായി മാറ്റം വരുമോ എന്ന കാര്യത്തില്‍ ഔദ്യോഗികമായി അറിയിപ്പുകളൊന്നും വന്നിട്ടില്ല.അവസാനമായി ഗൂഗിള്‍ ലോഗോയില്‍ മാറ്റം വരുത്താൻ കാരണം ഡെസ്ക് ടോപ്പിലുള്ള സെര്‍ച്ച് എഞ്ചിന് എന്നതിലുപരി ഫോണ്‍ അടക്കം മറ്റു ഉപകരണങ്ങളില്‍ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനുകള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായായിരുന്നു ലോഗോയില്‍ അന്ന് മാറ്റം വരുത്തിയത്.
#GoogleGlogo #Technology #searchengine