ഇന്ത്യ-പാകിസ്ഥാന് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മെയ് 17 ന് പുനരാരംഭിക്കും. ബാക്കിയുള്ള പതിനേഴ് മത്സരങ്ങള്‍ ആറ് വേദികളിലായാണ് നടക്കുക. ജൂണ്‍ 3 ന് ഫൈനല്‍ നടക്കും. ബെംഗളൂരു, ജയ്പൂര്‍, ഡല്‍ഹി, ലഖ്നൗ, മുംബൈ, അഹമദാബാദ് എന്നിവിടങ്ങളിലായാണ് വേദികള്‍. പ്ലേ ഓഫ് മത്സരങ്ങളുടെ വേദികള്‍ പിന്നീട് അറിയിക്കും.
ആശങ്കകള്‍ക്കിടയില്‍ സര്‍ക്കാരിനോടും സുരക്ഷാ ഏജന്‍സികളോടും ചർച്ച നടത്തിയ ശേഷമാണ് മത്സരം പുനരാരംഭിക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐയുടെ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു. സംഘർഷാവസ്ഥ പൂർണമായും മാറാത്തത് കൊണ്ടാണ് വേദികൾ ചുരുക്കാൻ കാരണം.
More read IPL2025; മത്സരങ്ങൾ നിർത്തിവച്ചു
18ന് 3.30ന് രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെയും 7.30ന് ഡൽഹി കാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസിനെയും നേരിടും. 19ന് 7.30ന് ലഖ്നോ സൂപ്പർ ജയന്റ്സ് സൺ റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും.
20ന് 7.30ന് ചെന്നൈ സൂപ്പർ കിങ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. 21ന് 7.30ന് മുംബൈ ഇന്ത്യൻസും ഡൽഹി കാപിറ്റൽസും തമ്മിലാണ് മത്സരം. 22ന് 7.30ന് ഗുജറാത്ത് ലഖ്നോയുമായി മാറ്റുരക്കും. 23ന് 7.30ന് ബംഗളൂരു -ഹൈദരാബാദ് മത്സരവും 24ന് 7.30ന് പഞ്ചാബ് -ഡൽഹി മത്സരവും നടക്കും.
25ന് 3.30ന് ഗുജറാത്ത് -ചെന്നൈയെയും 7.30ന് ഹൈദരാബാദ് കൊൽക്കത്തയെയും എതിരിടും. 26ന് 7.30ന് പഞ്ചാബ് -മുംബൈ മത്സരവും 27ന് 7.30ന് ലഖ്നോ-ബംഗളൂരു മത്സരവും നടക്കും. ഒന്നാം ക്വാളിഫയർ മത്സരം മേയ് 29നും എലിമിനേറ്റർ മത്സരം 30നും രണ്ടാം ക്വാളിഫയർ മത്സരം ജൂൺ ഒന്നിനും നടക്കും.
IPL2025