ഏകദേശം 450 കോടി വർഷം പഴക്കമുള്ള ഭൂമിയാണ് (earth) ഏറ്റവും വലിയ 'ടെറേറിയം' (Terrarium). ഏറ്റവും വലുതും, പഴക്കമുള്ളതും അടച്ചു മൂടപ്പെട്ടതുമായ, മഞ്ഞും, മഴയും, തണുപ്പും, ചൂടും, സൂക്ഷ്മ ജീവികൾ മുതൽ മനുഷ്യൻ വരെയുള്ള ജീവിവർഗങ്ങളും നിറഞ്ഞ അതേസമയം സൂര്യപ്രകാശം ഒഴികെ പുറത്തുനിന്ന് യാതൊന്നും അകത്തേക്ക് വരാത്തതും, പുറത്തേക്കൊന്നും പോകാത്തതുമായ ആവാസ വ്യവസ്ഥ.
മേൽപ്പറഞ്ഞ ഈ ആവാസവ്യവസ്ഥയെ ഒരു കുപ്പിയിലേക്ക് കൊണ്ടുവരികയാണ് ടെറേറിയം എന്ന പ്രക്രിയയിൽ ചെയ്യുന്നത്. അര നൂറ്റാണ്ടിനു മുൻപ് ഒരു ചെറു കൗതുകത്തിന് ആണ് 'ഡേവിഡ് ലാറ്റിമർ' ഈ സംഭവം തെളിയിച്ചത്. തീർത്തു വിശ്വസിക്കാനാവാത്ത ഈ കാര്യം അന്ന് അദ്ദേഹം ഒരു കുപ്പിയിൽ വെള്ളവും, കമ്പോസ്റ്റും, വിത്തുകളും നിക്ഷേപിച്ചതിനുശേഷം അടച്ച് പൂട്ടി മുദ്ര വെച്ചാണ് ഡേവിഡ് ലാറ്റിമർ ടെറേറിയം (Terrarium) ലോകത്തിന് കാട്ടിക്കൊടുത്തത്. പക്ഷേ അത് സ്വയം അതിജീവിക്കും എന്ന പ്രതീക്ഷയൊന്നും അദ്ദേഹത്തിന് അന്ന് ഉണ്ടായിരുന്നില്ല എന്നത് മറ്റൊരു കാര്യം.
1960 ആണ് ആദ്യ കുപ്പിത്തോട്ടം അല്ലെങ്കിൽ ടെറേറിയം ലാറ്റിമർ നിർമ്മിക്കുന്നത്, പിന്നീടിങ്ങോട്ട് ആറര പതിറ്റാണ്ട് കഴിഞ്ഞെങ്കിലും താൻ അതിന് ഒരിക്കലും പോലും വെള്ളം ഒഴിക്കുകയോ മറ്റു പരിചരണങ്ങൾ നടത്തിയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ ലാറ്റിമർ സീൽ ചെയ്ത ആദ്യ ഗ്ലാസ് ബോട്ടിൽ ടെറേറിയം ഒരത്ഭുതമായാണ് കണക്കാക്കുന്നത്. ഇതിനുവേണ്ടി അദ്ദേഹം അന്ന് ചെയ്തത് വളരെക്കാലം മുൻപ് മുറിച്ചെടുത്ത ഒരു ചെടിയുടെ ചെറിയ തടിക്കഷണം ആണ് ഉപയോഗിച്ചത് കാലാന്തരത്തിൽ അത് ആ കുപ്പി നിറയെ വളർന്നു, പലതവണ ഇലകൾ കൊഴിഞ്ഞു, വീണ്ടും തളർത്തു അതങ്ങനെ തുടരുന്നു.. 1972 അദ്ദേഹം ആ കുപ്പി ഒന്ന് തുറന്നു, വീണ്ടും അടച്ചു പുറത്തുനിന്ന് യാതൊരു ഇടപെടലും ഇല്ലാതെ അത് അങ്ങനെ തന്നെ നിൽക്കുന്നു.
10 ഗ്യാലൻ വെള്ളം കൊള്ളുന്ന കുപ്പിയാണ് ചെറു ആവാസ വ്യവസ്ഥ ഉണ്ടാക്കുന്നതിന് വേണ്ടി അദ്ദേഹം തിരഞ്ഞെടുത്തത്. ആ കുപ്പിക്കുള്ളിൽ ലാറ്റിമർ ടെറേറിയത്തിന് ആവശ്യമായ നിശ്ചിത അളവ് വെള്ളം, ജൈവ വസ്തുക്കൾ, കമ്പോസ്റ്റ്, സ്പൈഡർവോർട്ട് വിത്തുകൾ എന്നിവ ഉൾക്കൊള്ളിച്ചിരുന്നു.സ്പൈഡർവോർട്ട് തിരഞ്ഞെടുക്കുന്നതിന് കാരണം അത് അടച്ചു പൂട്ടിയ ഒരു അന്തരീക്ഷത്തിൽ വളരാൻ കഴിവുള്ള സസ്യമാണ്. അടച്ചുപൂട്ടി ആ കുപ്പി ഒരു വ്യാഴവട്ടത്തിനുശേഷം 1972 ൽ ഒരല്പം വെള്ളം കൊടുക്കുന്നതിനുവേണ്ടി വീണ്ടും തുറന്നു.ലാറ്റിമർ നിർമ്മിച്ച ടെറേറിയം ഇത്രയും കാലം മറ്റു പ്രശ്നങ്ങൾ ഉണ്ടാകാതെ നിലനിന്നതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല എന്തുകൊണ്ടെന്നാൽ ഒരു വർഷത്തിലധികം അതിജീവിക്കുന്ന കുപ്പിത്തോട്ടം നിർമ്മിക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്!
മനുഷ്യൻ ജീവിക്കുന്നത് തന്നെ പ്രകൃതിദത്തമായ ഏറ്റവും പഴക്കമുള്ള ടെറേറിയത്തിലാണു എന്ന് പറഞ്ഞല്ലോ അതിന് കാരണം ഒരു ചാക്രിയ പ്രവർത്തനം പോലെ കാർബൺഡയോക്സൈഡ്, പോഷകങ്ങൾ, ജലബാഷ്പം എന്നിവ പുനരുപയോഗിക്കുകയും അതുവഴി 450 കോടി വർഷം പഴക്കമുള്ള ആവാസ വ്യവസ്ഥ നിലനിന്നു പോവുകയും ചെയ്യുന്നു. ഇതുപോലുള്ള ഒരു ചെറുപതിപ്പാണ് കുപ്പിത്തോട്ടവും.
ഈർപ്പമാണ് സീൽ ചെയ്യപ്പെട്ട കുപ്പിക്കുള്ളിൽ ആ വാസ്തവ്യവസ്ഥയെ നിലനിർത്താൻ പ്രധാന പങ്കുവഹിക്കുന്നത്, അതായത് സ്വയം നിലനിൽക്കുന്ന ഒരു ആവാസവ്യവസ്ഥയിലെ പ്രധാനപ്പെട്ട കാര്യങ്ങളാണ് പ്രകാശസംശ്ലേഷണവും, ശ്വസനവും. സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ കാർബൺഡയോക്സൈഡ് (CARBON DIOXIDE) സ്വീകരിക്കുകയും തുടർന്ന് കാർബോഹൈഡ്രേറ്റുകൾ ആക്കി മാറ്റി ഊർജ്ജം സംഭരിക്കുന്നു. അതേസമയം പുറത്തേക്ക് ഓക്സിജനെ വിടുകയും ചെയ്യുന്നു. ഭൂമിയിൽ ഇത് നടക്കുമ്പോൾ പുറത്തുവരുന്ന ഓക്സിജൻ (OXYGEN) മനുഷ്യൻ ഉൾപ്പെടെയുള്ള ജന്തുജാലങ്ങൾ സ്വീകരിക്കുന്നു, ശേഷം പുറത്തേക്ക് കാർബൺഡയോക്സൈഡിന് പുറന്തള്ളപ്പെടുകയും ചെയ്യുന്നു.
'ടെറേറിയത്തിൽ 'മനുഷ്യൻ ഉൾപ്പെടെയുള്ള മറ്റു ജന്തുവർഗ്ഗങ്ങൾ ഇല്ലല്ലോ അതിനു പകരം ഉള്ളത് ബാക്ടീരിയകളാണ്. ബാക്ടീരിയകൾ ജൈവ വസ്തുക്കളെ വിഘടിപ്പിക്കുകയും അതിൻറെ ഫലമായി കാർബൺഡയോക്സൈഡ് പുറം തള്ളപ്പെടുകയും ചെയ്യുന്നു,അങ്ങനെ കുപ്പിക്കാത്ത നിറയുന്ന കാർഡയോക്സൈഡിന സസ്യങ്ങൾ ആകീകരണം ചെയ്ത് പ്രകാശസംശ്ലേഷണം വഴി അവയ്ക്ക് ആവശ്യമായിട്ടുള്ള ഊർജ്ജം ഉണ്ടാക്കുന്നു. തുടർച്ചയായി ഇങ്ങനെ നടക്കുന്ന പ്രവർത്തനം വഴിയാണ് മൂടിക്കെട്ടിയ കുപ്പിക്കുള്ളിൽ ആവാസവ്യവസ്ഥ നിലനിൽക്കുന്നത്. ഇതുതന്നെയാണ് കുപ്പിക്ക് പുറത്ത് വലിയ മരങ്ങളും, കാടുകളും മറ്റ് സസ്യജാലങ്ങളും ചെയ്യുന്നത്.
മൂടിക്കെട്ടി വച്ചിരിക്കുന്ന കുപ്പിക്ക് അകത്തും ഒരു ജലചക്രം നടക്കുന്നുണ്ട്. പോഷക പുനരുപയോഗവും ജലചക്രവും ഏതൊരു ആവാസ വ്യവസ്ഥയ്ക്കും അത്യാവശ്യമാണ്.ടെറേറിയത്തിൽ സസ്യങ്ങളിലൂടെ നടക്കുന്ന ജലചക്രങ്ങൾ (water cycling) അതിൻറെ വേരുകളിലൂടെ വലിച്ചെടുക്കപ്പെടുകയും (അതായത് ആ കുപ്പിക്ക് അകത്ത് ലഭ്യമായിട്ടുള്ള തീർത്തും പരിമിതമായ വെള്ളം) പിന്നീട് അതിനെ കുപ്പി അകത്തുതന്നെയുള്ള വായുവിലേക്ക് കടത്തിവിടുകയും ചെയ്യുന്നു. അങ്ങനെ ഈർപ്പം കലർന്ന ആ വായുവിൽ ഉള്ള ജലാംശം തിരികെ അടിത്തട്ടിൽ ഉള്ള മണ്ണിലേക്ക് ഘനീഭവിക്കുകയും ചെയ്യുന്നു.
#environment