സോവിയറ്റ് യൂണിയൻ ശുക്രനിലേക്ക് വിക്ഷേപിച്ച ബഹിരാകാശ പേടകം 53 വർഷത്തിനുശേഷം ഭൂമിയിൽ തിരിച്ചെത്തി. കോസ്മോസ്-482 പേടകമാണ് ഇന്തോനേഷ്യയിലെ ജകാർത്തയുടെ പടിഞ്ഞാറ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത്.
റഷ്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ റോസ്കോസ്മോസാണ് ഇക്കാര്യം അറിയിച്ചത്. 1970 മാർച്ച് 31നാണ് സോവിയറ്റ് യൂനിയൻ ഈ ബഹിരാകാശ പേടകം വിക്ഷേപിച്ചത്.
More read Kosmos 482; സോവിയറ്റ് ബഹിരാകാശ പേടകം ഭൂമിയിലേക്ക്
ശനിയാഴ്ച പ്രാദേശികസമയം രാവിലെ 9.24-നാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തിൽ കടന്നതെന്ന് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചു. ഇൻഡൊനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയ്ക്കുസമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ പേടകം സ്പ്ലാഷ് ഡൗൺ ചെയ്തെന്നാണ് ഏജൻസി പറഞ്ഞിരിക്കുന്നത്. അതേസമയം കടലിൽ എവിടെയാണ് പേടകം വീണത് എന്നതിനെക്കുറിച്ച് വ്യക്തതക്കുറവുണ്ടെന്ന് റിപ്പോർട്ട് ഉണ്ട്.മെയ് 10 ന് പേടകം പസഫിക് സമുദ്രത്തിൽ പതിക്കുമെന്നായിരുന്നു അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ പ്രവചനം.