![]() |
ലാർജ് ഹാഡ്രോൺ കൊളൈഡർ |
മധ്യകാല യൂറോപ്പ്യൻ ആൽക്കമിസ്റ്റുകളുടെ സ്വപ്നം ആധുനികകാലത്ത് ഗവേഷകർ യാഥാർത്ഥ്യമാക്കി സേണിലേ (CERN) ഗവേഷകരാണ് കറുത്തിയത്തെ (LEAD) സ്വർണ്ണം ആക്കി മാറ്റിയത്. 'ലാർജ് ഹാഡ്രോൺ കൊളൈഡറിന്റെ' സഹായത്തോടെയാണ് ഭൗതികശാസ്ത്രജ്ഞർ ഈ നേട്ടം കൈവരിച്ചത്.
CERN (യൂറോപ്പ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്) ലേ LHC യുടെ (ലാർജ് ഹാഡ്രോൺ കൊളൈഡർ) സഹായത്തോടെയാണ് ഗവേഷകർ ഈയത്തെ താൽക്കാലികമായെങ്കിലും സ്വർണം ആക്കി മാറ്റിയത്. ഇതോടെ മധ്യകാല യൂറോപ്പിലെ ശാസ്ത്രജ്ഞൻ എന്ന് പറയാവുന്ന ആൽക്കമിസ്റ്റുകളുടെ സ്വപ്നം ആധുനിക ഭൗതികശാസ്ത്രം യാഥാർത്ഥ്യമാക്കി എന്ന് പറയാം.
പ്രപഞ്ചം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് വേണ്ടിയാണ് അല്ലെങ്കിൽ മഹാവിസ്ഫോടനം കഴിഞ്ഞതിനുശേഷം ഉള്ള തൊട്ടടുത്ത നിമിഷങ്ങളിൽ എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടിയാണ് ഫ്രാൻസ്-സ്വിറ്റ്സർലൻഡ് അതിർത്തിയിൽ ഭൂമിക്ക് അടിയിൽ LHC എന്ന മനുഷ്യനെ ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വലിയ യന്ത്രം സ്ഥാപിച്ചിരിക്കുന്നത്. ഇതിനകത്ത് ന്യൂട്രോണുകളെ പ്രകാശ വേഗതയിൽ കൂട്ടിയിടിപ്പിച്ചാണ് ഗവേഷകർ പരീക്ഷണം നടത്തുന്നത്.
ലെഡിന്റെ ന്യൂക്ലിയസുകളുടെ അതീവ ഉയർന്ന താപനിലയിൽ ഉള്ള അതിശക്തമായ കൂട്ടിയിടിയിൽ സ്വർണ്ണത്തിൻറെ അണുകേന്ദ്രങ്ങൾ സൃഷ്ടിക്കപ്പെടുന്നതായി ഗവേഷകർ സ്ഥിതീകരിച്ചു.A Large Ion Collider Experimetn (ALICE) എന്ന മഹാവിസ്ഫോടന അനന്തരം ഉണ്ടായ അവസ്ഥകളെക്കുറിച്ച് പഠിക്കുന്നതിന് വേണ്ടിയുള്ള പ്രോജക്ടിന് ഇടയിലാണ് ലെഡിനെ സ്വർണമാക്കി മാറ്റാം എന്ന് ഗവേഷകർ കണ്ടെത്തുന്നത്.'ഫിസിക്കൽ റിവ്യൂ ജേണലിൽ' ALICE കൊളാബ്രേഷൻ റിപ്പോർട്ടിൽ CERN ിൽ നടന്ന പരീക്ഷണത്തിന്റെ വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
CERN പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു മധ്യകാല ആൽക്കമിസ്റ്റുകളുടെ പൂവണിയാത്ത സ്വപ്നമായ സാധാരണ ലോഹമായ ലഡിനെ സ്വർണ്ണം ആക്കി മാറ്റാമെന്ന പ്രയോഗമാണ് ദീർഘകാല അന്വേഷണത്തിന് കാരണം. താരതമ്യേന സുലഭമായ ഈയത്തിന് സ്വർണത്തെപ്പോലെ തന്നെ സാന്ദ്രതയുണ്ടെന്ന നിരീക്ഷണമാണ് 'ക്രിസോപോയ ' എന്ന് അന്വേഷണത്തിന് വഴി വച്ചത്. എന്നാൽ സ്വർണ്ണവും ഈയവും രണ്ടും രണ്ട് തരമാണെന്നും രണ്ടിന്റെയും രാസമൂലകങ്ങൾ വ്യത്യാസമാണെന്നും അതിനാൽ ഒന്നിന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യാൻ കഴിയില്ല എന്നും കണ്ടെത്തുന്നത് പിന്നീടാണെന്ന് മാത്രം, വളരെ കാലം കഴിഞ്ഞ്.
ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും ന്യൂക്ലിയർ ഫിസിക്സിന്റെ വളർച്ചയിൽ (nuclear physics) ഭാരമേറിയ (ഘന) മൂലകങ്ങൾക്ക് സ്വാഭാവികമായി തന്നെയോ, റേഡിയോ ആക്ടീവ് വിഘടനം വഴിയോ പരീക്ഷണശാലകളിൽ ന്യൂട്രോണുകളുടെ യോ പ്രോട്ടോണുകളുടെയോ ശക്തമായ കൂട്ടിയിടി വഴി മറ്റു മൂലമാക്കി മാറാൻ കഴിയും എന്ന് കണ്ടെത്തി. അതേസമയം മുൻപ് തന്നെ സ്വർണത്തെ കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ കഴിയും എന്ന് കണ്ടെത്തിയിരുന്നു.LHC ൽ ഈയത്തിന്റെ അണുകേന്ദ്രങ്ങൾ തമ്മിലുള്ള കൂട്ടിയിടിയിൽ (near-miss collision) സ്വർണ്ണം ഉണ്ടാകുമെന്ന് കണ്ടെത്തുന്നത് ആദ്യമാണ്.
#science #gold