ഇറാഖിൽ വളർത്തു സിംഹം യജമാനനെ അതിക്രൂരമായി കൊലപ്പെടുത്തി ഭക്ഷിച്ചു. കുഫ സ്വദേശി 50 കാരനായ അഖിൽ ഫഖർ അൽ-ദിൻ എന്ന ഇറാഖി പുരുഷനെയാണ് തന്റെ വളർത്തു സിംഹം പൂന്തോട്ടത്തിൽ വെച്ച് കൊലപ്പെടുത്തിയത്. ഒരുമാസം മുൻപാണ് ഏറ്റവും ഇണക്കമുള്ള സിംഹത്തെ നോക്കി ആൽ-ദിൻ വാങ്ങിയത്.
തന്റെ മകനെ പോലെയാണ് സിംഹത്തെ അദ്ദേഹം വളർത്തിയിരുന്നതെന്ന് അയൽവാസികൾ പറയുന്നു. വർഷങ്ങളായി സിംഹങ്ങളെയും മറ്റ് വന്യമൃഗങ്ങളെയും വളർത്തിയിരുന്ന വ്യക്തി കൂടിയാണ് ആൽ-ദിൻ . വീട്ടിലെ പൂന്തോട്ടത്തിലെ സിംഹക്കൂട്ടിനടുത്തെത്തിയപ്പോൾ സിംഹം ആൽ-ദിന്റെ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു.
അൽ-ദിന്റെ കഴുത്തിലും നെഞ്ചിലും സിംഹം ക്രൂരമായി കടിച്ചു പരിക്കേൽപ്പിച്ചു. ആൽദിന്റെ നെഞ്ചിന്റെ ഭാഗവും തലയും സിംഹം പൂർണമായും ഭക്ഷിച്ചു. കഴുത്തിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റതിനാൽ ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു. വന്യ മൃഗങ്ങളെ വളർത്തുമൃഗങ്ങളായി വളർത്തുന്നതിന് ആൽ-ദിൻ ഇറാഖിൽ പ്രശസ്തനായിരുന്നു. ആൽ ദിന്റെ നിലവിളി കേട്ട അയൽക്കാരും ജോലിക്കാരും ഓടിയെത്തി. തുടർന്ന് സിംഹത്തെ തോക്ക് ഉപയോഗിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു.