വിയറ്റ്നാം യുദ്ധമുഖത്തിൽ നിന്ന് 1972 ജൂൺ 8ന് ഒരു ചിത്രം പകർത്തപ്പെട്ടു,യുദ്ധക്കടതികൾ കുട്ടികളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർസാക്ഷ്യമായ ചിത്രം. തെക്കൻ വിയറ്റ്നാമിൽ യുഎസിന്റെ ശക്തമായ ബോംബ് ആക്രമണസമയത്തായിരുന്നു ചിത്രം പാർത്തപ്പെട്ടത്. ആക്രമണത്തെ തുടർന്ന് ശരീരത്തിൽ വലിയതോതിൽ പൊള്ളലേറ്റ ഒരു പെൺകുട്ടി പൂർണ്ണ നഗ്നയായി ഓടുന്ന ചിത്രം, ആ ചിത്രം പിന്നീട് ലോകം മൊത്തം സംസാരവിഷയമായി. ചിത്രത്തിൽ കണ്ട ആ പെൺകുട്ടിയെ ലോകം ‘നാപാം പെൺകുട്ടി‘ (Napalm Girl) എന്ന് വിളിച്ചു. ചിത്രം പകർത്തിയ നിക്ക് ഊട്ട് എന്ന ഫോട്ടോഗ്രാഫറോ പ്രശസ്തനായി.
പക്ഷേ ആ ഫോട്ടോയ്ക്ക് പിന്നീട് വിവാദങ്ങൾ ഉണ്ടായി, ആരു പകർത്തി എന്നതാണ് വിവാദങ്ങൾക്ക് കാരണം. അമേരിക്കൻ വാർത്ത ഏജൻസിയായ അസോസിയേറ്റഡ് (AP) ഫോട്ടോഗ്രാഫർ വിയറ്റ്നാം സ്വദേശിയായ 'നിക്ക് ഊട്ട് ' ആണ് ഈ ചിത്രം പകർത്തിയത് എന്നാണ് വിശ്വസിക്കുന്നത്.മാസങ്ങൾക്ക് മുൻപ് ഡോക്യുമെൻററി മൂലം ഉണ്ടായ വിവാദത്തെ തുടർന്ന് 'നാപാം പെൺകുട്ടി' യുടെ ചിത്രം പകർത്തിയ 'നിക്ക് ഊട്ട്' ൻ്റെ ക്രെഡിറ്റ് 'വേൾഡ് പ്രസ് ഫോട്ടോ സംഘടന' (World Press Photo foundation) നീക്കി. ആരാണ് ശരിക്കും ഫോട്ടോ എടുത്തത് എന്നത് സംബന്ധിച്ചുള്ള തർക്കം നിലനിൽക്കുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് പറയുന്നു. ഇനിമുതൽ ചിത്രം എടുത്തത് ആരാണ് എന്നതിൻറെ സ്ഥാനത്ത് 'അറിയില്ല' എന്ന് രേഖപ്പെടുത്തും.
Also read‘നാപാം പെൺകുട്ടി‘, ആ വിഖ്യാതചിത്രം തന്റേതെന്ന് മറ്റൊരാൾ?!
20 -ാം നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ 100 ചിത്രങ്ങളിൽ ഒന്നായിരുന്നു അത്. ഫാൻ തി കിം ഫുക് എന്ന പെൺകുട്ടിയായിരുന്നു യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തിയ ഈ ചിത്രത്തിലുള്ള നാപാം പെൺകുട്ടി. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ചിത്രങ്ങളിൽ 41അം സ്ഥാനത്തുള്ള ചിത്രം ആയിരുന്നു ‘ദ് ടെറർ ഓഫ് വാർ’ എന്നും പേരുള്ള ആ പെൺകുട്ടിയുടെ ചിത്രം.
എൻ.ബി.സി ന്യൂസിന്റെ ഡ്രൈവർ ആയിരുന്ന നോയൻ ടാൻ നെയാണ് ഫോട്ടോയുടെ യഥാർഥ അവകാശിയെന്നാണ് 'ദ സ്ട്രിങ്ങർ' എന്ന ഡോക്യുമെന്ററി പറയുന്നത്. ഫ്രീലാൻസർ കൂടിയായിരുന്നു ടാൻ നെ. അദ്ദേഹം ഫോട്ടോ പകർത്തി അസോസിയേറ്റഡ് പ്രസിനു(എ.പി) നൽകി. 20 ഡോളറിനാണ് വാർത്ത ഏജൻസിക്ക് ചിത്രം മറിച്ചു വിറ്റതെന്നും ഡോക്യുമെൻററിയിൽ പറയുന്നു. അന്ന് എ.പിയുടെ ഫോട്ടോ വിഭാഗം മേധാവിയായിരുന്ന ഹോസ്റ്റ് ഫാസ് ആണ് ഈ ചിത്രം നിക് ഉട്ടിന്റെ പേരിൽ അയച്ചുകൊടുക്കാൻ നിർദേശിച്ചതായി എ.പി ഫോട്ടോ എഡിറ്ററായ കാൾ റോബിൻസൺ ഡോക്യുമെന്ററിയിൽ വെളിപ്പെടുത്തി. റോബിൻസണെ 1978ൽ എ.പിയിൽ നിന്ന് പിരിച്ചുവിട്ടതാണ്. എന്നാൽ ഡോക്യുമെൻററിയിൽ പറയുന്ന കാര്യങ്ങളെ അന്ന് തന്നെ എപിയും,നിക്ക് ഊട്ടും, ചിത്രത്തിൽ കരഞ്ഞുകൊണ്ട് ഓടുന്ന കിം ഫുക് എന്ന നാപാം ഗേൾ ഉൾപ്പെടെയുള്ളവർ തള്ളിക്കളഞ്ഞിരുന്നു.
എന്നാൽ കഴിഞ്ഞ 70 വർഷമായി ഫോട്ടോ ജേണലിസത്തിൽ മൂല്യാധിഷ്ഠിത മാനദണ്ഡങ്ങൾക്കായി നിലകൊള്ളുന്ന സംഘടന എന്ന നിലയിൽ ഈ വിവാദ വിഷയത്തിൽ വസ്തുതകളും തെളിവുകളും മാനിച്ച് ഫോട്ടോയെടുത്ത് വ്യക്തിയുടെ സ്ഥാനത്ത് നിന്ന് നിക്ക് ഊട്ട് ന് നീക്കുകയാണെന്ന് വേൾഡ് പ്രസ്സ് ഫോട്ടോ അറിയിച്ചു , അതേസമയം ഫോട്ടോഗ്രാഫർ ആര് എന്നതിനെക്കുറിച്ച് മാത്രമാണ് പുനരവലോകനം ചെയ്തതെന്നും അന്ന് നൽകിയിട്ടുള്ള പുരസ്കാരത്തിന് മാറ്റമില്ലെന്നും അവർ അറിയിച്ചു.
#Vietnamwar #AP #AssociatedPress #NapalmGirl