![]() |
T-Rex |
മനുഷ്യവംശം ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ജീവിവർഗമാണ് ദിനോസറുകൾ. ഒരുകാലത്ത് ഭൂമി അടക്കിവാണിരുന്ന ദിനോസറുകൾ കോടിക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഭൂമിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടു. ആധുനിക മനുഷ്യൻ അവൻറെ ശാസ്ത്ര സാങ്കേതിക ഉപയോഗിച്ച് ദിനോസറുകളുടെ ഫോസിലുകൾ അടിസ്ഥാനമാക്കി വരച്ചെടുത്ത ചിത്രങ്ങൾ, വീഡിയോകളുമാണ് നാം ഇന്ന് കാണുന്നത്.
വ്യത്യസ്ത ദിനോസർ (dinosaur) സ്പീഷീസുകൾ ഭൂമിയിലുണ്ടായിരുന്നു. അക്കൂട്ടത്തിൽ പ്രധാനിയാണ് പേടി തോന്നിക്കുന്ന രൂപമുള്ള ടി-റെക്സ് എന്ന (T-Rex) ടൈനോസറസ് റെക്സ്. ഈ ഭീമൻ ദിനോസറിന്റെ തുകൽ ഉപയോഗിച്ച് ലക്ഷ്വറി ബാഗുകളുണ്ടാക്കിയാലോ?
യുകെയിലെ ബയോഎഞ്ചിനീയര്മാരാണ് ഇതുസംബന്ധിച്ച ഗവേഷണം നടത്തുന്നത്.ടി-റെക്സിന്റെ ഫോസിലില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധിച്ചെടുക്കാൻ ശ്രമങ്ങൾ നടത്തുന്നത്.ലോകത്താദ്യമായാണ് ദിനോസറിന്റെ തുകല്‍ ലാബില്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.
68 ദശലക്ഷം വർഷങ്ങൾക്കു മുൻപാണ് T-Rex ഭൂമിയിൽ ജീവിച്ചിരുന്നത്.ദിനോസറുകളിലെ രാജാവ് എന്നറിയപ്പെട്ട T-Rex വടക്കേ അമേരിക്കയിലും, ഏഷ്യയിലും ആണ് ഇവ ഉണ്ടായിരുന്നത്.യഥാർഥത്തിൽ ഇവയുടെ ഡിഎൻഎ അല്ല ശാസ്ത്രജ്ഞർ ഗവേഷണത്തിനായി ഉപയോഗിക്കുന്നത്. കാരണം സംരക്ഷിക്കപ്പെട്ട ടി-റെക്സ് ഡിഎൻഎ ലഭ്യമല്ലാ. അതിനാൽ തന്നെ ഇവയുടെ ജീനുകളും ലഭ്യമല്ലെന്ന് യൂണിവേഴ്സിറ്റി ഓഫ് മെറിലാൻഡിലെ തോമസ് ഹോൾട്ട്സ് പറയുന്നു.
ഫോസിലുകൾ വിശദമായി പഠിച്ച ശാസ്ത്രജ്ഞർ ടി-റെക്സിന്റെ കൊളാജന്റെ ഘടന മനസിലാക്കി അത് ലാബിൽ പുനഃസൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ജീവികളുടെ ശരീരത്തിലുണ്ടാകുന്ന പ്രൊട്ടീനാണ് കൊളാജൻ. ചർമത്തിന്റെ ദൃഢതയും ഇലാസ്തികതയും നിലനിർത്തി ചെറുപ്പം നിലനിർത്താൻ ഇവ സഹായിക്കും. ടി-റെക്സിന്റെ കൊളാജൻ സൃഷ്ടിക്കാൻ കഴിഞ്ഞാൽ അതുപയോഗിച്ച് അതിന്റെ ചർമത്തിന്റെ ഘടനയും പുനഃസൃഷ്ടിക്കാൻ കഴിയും. ഇതിനുള്ള ഗവേഷണമാണ് ഇപ്പോൾ നടക്കുന്നത്.
നെതർലാൻഡ്സ് ആസ്ഥാനമായുള്ള ജീനോമിക് എഞ്ചിനീയറിംഗ് സ്റ്റാർട്ടപ്പായ ദി ഓർഗനോയിഡ് കമ്പനി , ‘സ്കാഫോൾഡ്-ഫ്രീ’ ബയോമെറ്റീരിയലുകളിൽ വൈദഗ്ദ്ധ്യം നേടിയ യുകെ ആസ്ഥാനമായുള്ള ലാബ്-ഗ്രൗൺ ലെതർ , ‘ മാമോത്ത് മീറ്റ്ബോൾ ‘ എന്നതിന്റെ ഉത്തരവാദിത്തമുള്ള യുഎസ് മാർക്കറ്റിംഗ് ഏജൻസിയായ വിഎംഎൽ എന്നിവയുടെ സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
ശാസ്ത്രജ്ഞന്മാരുടെ ഗവേഷണഫലം അനുകൂലമായാൽ ജീവികളെ കൊല്ലാതെ ലാബിലുണ്ടാക്കിയ തുകൽ ഉപയോഗിച്ച് ലെതർ ഉത്പന്നങ്ങൾ ഉണ്ടാക്കാമെന്നതിനാൽ മൃഗങ്ങളോടുള്ള ക്രൂരതയും ഒരു പരിധിവരെ തടയാം. ടി-റെക്സിന്റെ സിന്തറ്റിക് ലെതർ ബയോഡീഗ്രേഡബിൾ ആയിരിക്കുമെന്നും അതിനാൽ ഇവ കൊണ്ടുള്ള ഉത്പന്നങ്ങൾ പരിസ്ഥിതി സൗഹൃദമായിരിക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ടി-റെക്സിന്റെ തുകൽ കൊണ്ടുള്ള പലതരം ബാഗുകൾ, പേഴ്സുകൾ എന്നിവയെല്ലാം സമീപഭാവിയിൽ തന്നെ വിപണിയിലെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
#lifestyle #research