കോണ്ടം 19 -ാം നൂറ്റാണ്ടിലെ യൂറോപ്പ്യൻ ചരിത്രത്തിലെ ലൈംഗിക തൊഴിലിനെ കുറിച്ച് നടത്തുന്ന പ്രദർശനത്തിന് ഭാഗമായി ആണ് എത്തിച്ചത്.
ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങളോ, വസ്തുക്കളോ, രേഖകളോ ഒക്കെ പ്രദർശിപ്പിക്കുന്നതിനാണ് മ്യൂസിയങ്ങൾ. എന്നാൽ തലക്കെട്ട് വായിച്ച് 'അയ്യേ'എന്നും പലരും വിചാരിക്കേണ്ട കാര്യമില്ല കാരണം ചരിത്രത്തോട് താല്പര്യം ഉള്ളവർക്ക് ഒരിക്കലും അങ്ങനെ പറയാൻ പറ്റില്ല, ചരിത്ര വസ്തുക്കൾ ഏതുമാകാം. ഡച്ച് (Dutch) മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ച 200 വർഷം പഴക്കമുള്ള ഗർഭനിരോധന ഉറയുടെ (Condom) കാര്യമാണ് പറയുന്നത്,
19-ാം നൂറ്റാണ്ടിൽ (19th-century) ആടിൻറെ കുടലിന്റെ ഭാഗം കൊണ്ട് നിർമ്മിച്ച കാമോദ്ദീപകമായ (erotic image) ചിത്രം ആലേഖനം ചെയ്ത കോണ്ടം ആണ് നെതർലാൻഡിലെ (ഡച്ച്) ആംസ്റ്റർഡാം റിക്സ് മ്യൂസിയത്തിൽ(Amsterdam Rijksmuseum) പ്രദർശനത്തിന് വെച്ചിരിക്കുന്നത്, സംഭവം കാണാൻ വൻ തിരക്കാണ്. ഒരു കന്യാസ്ത്രീയുടെയും മൂന്ന് ഉത്തേജിത പുരോഹിതന്മാരുടെയും ചിത്രം ആലേഖനം ചെയ്ത ഗർഭനിരോധന ഉറ ആദ്യമായാണ് പ്രദർശനത്തിന് വയ്ക്കുന്നത്. അൾട്രാ വയലറ്റ് (ultraviolet) ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഇത് ആരും ഉപയോഗിച്ചതായി കണ്ടെത്താൻ സാധിച്ചില്ല.1830 കാലത്ത് നിർമ്മിച്ചതെന്ന് കരുതുന്ന കോണ്ടം 19 -ാം നൂറ്റാണ്ടിലെ യൂറോപ്പ്യൻ ചരിത്രത്തിലെ ലൈംഗിക തൊഴിലിനെ കുറിച്ച് നടത്തുന്ന പ്രദർശനത്തിന് ഭാഗമായി ആണ് എത്തിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഒരു വേശ്യാലയത്തിലെ ആഡംബര വസ്തുവാണ് ഇത് കണക്കാക്കപ്പെടുന്നത്, അതോടൊപ്പം 8 ഇഞ്ചിൽ (20 centimeters-7.9 inches) താഴെ മാത്രം വലുപ്പമുള്ള കോണ്ടം “മിന്റ് കണ്ടീഷനിലാണ്” എന്നതുകൂടാതെ “ഉപയോഗിക്കാൻ ഒരു യഥാർത്ഥ വസ്തുവിനെക്കാൾ, സുഹൃത്തുക്കളോടൊപ്പം ചിരിക്കാൻ ഉദ്ദേശിച്ചുള്ള ഒരു വസ്തുവായിട്ടാണ് ഇത് നിർമ്മിച്ചത്,” ഡച്ച് റിക്സ്മ്യൂസിയത്തിലെ പ്രിന്റുകളുടെ ക്യൂറേറ്റർ ജോയ്സ് സെലെൻ അഭിപ്രായപ്പെടുന്നു.
രണ്ടു നൂറ്റാണ്ട് പഴക്കമുള്ള ഗർഭനിരോധന ഉറ നിർമ്മിച്ചിരിക്കുന്നത് റബറോ, മറ്റ് സിന്തറ്റിക് വസ്തുക്കളോ അല്ല പകരം ആടിൻറെ കുടലിന്റെ ഭാഗമായ അപ്പന്‍ഡിക്സ് (Appendix) കൊണ്ടാണെന്ന് കരുതുന്നു. 1839 ലാണ് ആദ്യമായി റബ്ബർ(rubber) കണ്ടെത്തുന്നത്, അതിനുമുൻപ് മൃഗങ്ങളുടെ തൊലി, ലിനൻ തുണികൾ എന്നിവ ഉപയോഗിച്ചാണ് കോണ്ടം നിർമ്മിച്ചിരുന്നത്. റബർ കണ്ടുപിടിക്കുന്നതിനു മുൻപ് നിർമ്മിച്ചിരുന്ന ഗർഭനിരോധന ഉറകൾ ഉപയോഗിച്ചത് കൊണ്ട് സിഫിലിസ് പോലെയുള്ള ലൈംഗിക രോഗങ്ങൾ തടയുന്നതിനോ, ഗർഭധാരണത്തെ തടയാൻ സാധിച്ചിരുന്നില്ല, റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആടിൻറെ അപ്പന്‍ഡിക്സ് ഉപയോഗിച്ച് ഉണ്ടാക്കിയിട്ടുള്ള പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ കോണ്ടത്തിൽ ചെമ്പ് തകിട് ഉപയോഗിച്ചാണ് പുരോഹിതയുടെയും, പുരോഹിതന്മാരുടെയും ചിത്രം അച്ചടിച്ചിരിക്കുന്നത്.
അക്കാലത്തെ യൂറോപ്പിലെ കത്തോലിക്കാ സഭയുടെ സമീപനത്തെ പരിഹസിക്കുന്നതിനു വേണ്ടിയാണ് അശ്ലീലമായ ചിത്രം ചെയ്തിരിക്കുന്നത്. 'വസ്ത്രം ഉയർത്തി കാലുകൾ വിടർത്തി വച്ചിരിക്കുന്ന കന്യാസ്ത്രീയുടെ സമീപം ഉദ്ധാരണം വെളിപ്പെടുത്തുന്നതിന് വേണ്ടി മേലങ്കി ഉയർത്തി നിൽക്കുന്ന മൂന്ന് പുരോഹിതന്മാരെ' വരച്ചു വച്ചിരിക്കുന്നു. ചിത്രത്തിനു താഴെ ‘വോയ്ല മോൺ ചോയിക്സ്’ (ഇത് എൻറെ ഇഷ്ടം അല്ലെങ്കിൽ ഇതെന്റെ തിരഞ്ഞെടുപ്പ്) എന്ന ഫ്രഞ്ച് വാചകവും രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് പ്രയോഗം ഗീക്ക് മിത്തോളജിയില്‍ നിന്നും പാരീസിലെത്തിയ, പാരീസിന്റെ വിധിയെക്കുറിച്ചുള്ള ഒരു തമാശ കൂടിയാണ് (ട്രോയ് രാജകുമാരൻ), അവിടെ അദ്ദേഹം തന്റെ മുന്നിലുള്ള മൂന്ന് ഗ്രീക്ക് ദേവതകളിൽ ഏറ്റവും സുന്ദരിയെ തിരഞ്ഞെടുക്കുന്നു,” എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അങ്ങനെയുള്ള ന്യായത്തെയും ബ്രഹ്മചര്യത്തെയും ഒരു പോലെ പരിഹസിക്കുന്നത് ക്യൂറേറ്റര്‍ പറയുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ ബാർബർ ഷോപ്പുകളിലും ലൈംഗിക തൊഴിൽ നടക്കുന്ന ബ്രോത്തലുകളിലുമാണ് (brothel) സാധാരണയായി ഇത്തരത്തിലുള്ള ഗർഭനിരോധന ഉറകളുടെ വ്യാപാരം നടന്നിരുന്നത് എന്ന് മാത്രമല്ല ആവശ്യക്കാർക്ക് ഇവ നിർമിച്ചു കൊടുക്കുന്ന കടകളും അക്കാലങ്ങളിൽ സജീവമായിരുന്നു. മറ്റൊരു കാര്യം എന്താണെന്ന് വെച്ചാൽ 19 -ാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ കത്തോലിക്കാ സഭയുടെ അപ്രമാധിത്വ കാലഘട്ടം, പുതുതായി കണ്ടെത്തിയ കോണ്ടം ഉപയോഗിക്കുന്നതിന് കത്തോലിക്കാ സഭ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും മ്യൂസിയം അധികൃതർ പറയുന്നു. അടുത്ത നവംബർ മാസം വരെ ഇത് മ്യൂസിയത്തിൽ പ്രദർശിപ്പിക്കും അധികൃതർ പറഞ്ഞു.
#Museums #Netherlands