ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ (Air India) ഇന്ത്യ വിമാനം തകർന്നുണ്ടായ അപകടത്തിൽ യാത്രക്കാരും ക്രൂ മെമ്പേഴ്സും അടക്കം 242 പേരും കൊല്ലപ്പെട്ടു. അപകടത്തിൽ മലയാളി യുവതിയും ഉൾപ്പെടുന്നു. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും കൊല്ലപ്പെട്ടവരിൽ പെടുന്നു.
സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ (AI171 Boeing 787–8 Dreamliner) വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. അപകടത്തിൽ വിമാനം തകർന്നു വീണ ഹോസ്റ്റൽ കെട്ടിടത്തിലെ 8 മെഡിക്കൽ വിദ്യാർഥികളും കൊല്ലപ്പെട്ടു. ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനത്തിന്റെ ഭാഗങ്ങൾ ഇടിച്ചു കയറിയ നിലയിലാണ്.
വിമാനത്തിൽ 230 യാത്രക്കാരും 12 ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 53 യു.കെ പൗരന്മാരും ഒരു കനേഡിയൻ പൗരനും ഏഴ് പോർചുഗീസുകാരും ഉൾപ്പെടെ 61 വിദേശ പൗരന്മാരാണ് ഉണ്ടായിരുന്നത്. 11 വർഷം പഴക്കമുള്ളതാണ് അപകടത്തിൽപെട്ട എയർ ഇന്ത്യ വിമാനം.
മരിച്ച പത്തനംതിട്ട സ്വദേശി നേഴ്സ് കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ.നായർ (39) ആണ് . ഒമാനിൽ നഴ്സായിരുന്ന രഞ്ജിതയ്ക്ക് യുകെയിൽ ജോലി ലഭിച്ചിരുന്നു. ജോലിയിൽ പ്രവേശിക്കാനായി യുകെയിലേക്കു പോകുമ്പോഴാണ് ദുരന്തം. ലണ്ടനിലേക്കു പോകാനായി കൊച്ചിയിൽനിന്ന് ബുധനാഴ്ചയാണ് രഞ്ജിത അഹമ്മദാബാദിലേക്ക് യാത്ര പുറപ്പെട്ടത്.
വിമാനദുരന്തം സംഭവിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് പൈലറ്റുമാര്‍ നല്കുന്ന മെയ്ഡേ സന്ദേശം ലഭിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഗുജറാത്ത് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പറന്നുയര്‍ന്നതിന് പിന്നാലെയാണ് മെയ്ഡേ സന്ദേശം വന്നത്. റേഡിയോ കമ്മ്യൂണിക്കേഷന്‍ വഴിയാണ് ജീവഹാനി ഉണ്ടാവുമെന്ന് വ്യക്തമാക്കുന്ന സന്ദേശം ബന്ധപ്പെട്ട അധികൃതര്‍ക്ക് ലഭിച്ചത്.
റണ്‍വേ 23യില്‍ നിന്നും 1.39ഓടെയാണ് വിമാനം പറന്നുയര്‍ന്നത്. മെയ്ഡേ സന്ദേശം ലഭിച്ചതിന് പിന്നാലെ ഒരു പ്രതികരണവും എയര്‍ക്രാഫ്റ്റില്‍ നിന്നുമുണ്ടായില്ല. ഫ്ളൈറ്റ് റഡാര്‍ 24ല്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളിലാണ് വിമാനത്തിന്റെ അവസാന സിഗ്നല്‍ ലഭിച്ചത്. എയർ ട്രാഫിക് കൺട്രോളർ (ATC) തിരിച്ചു ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
മെയ്ഡേ സന്ദേശത്തിന് ശേഷം വിമാനം മേഘാനി നഗറിലെ കെട്ടിടങ്ങളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. വിമാനങ്ങളും കപ്പലുകളും ദുരന്തത്തില്പ്പെടുമ്പോഴാണ് ഇത്തരത്തില്‍ ദുരന്ത സന്ദേശം പുറപ്പെടുവിക്കുന്നത്. മെ’ഡര്(എന്നെ സഹായിക്കൂ) എന്ന ഫ്രഞ്ച് ഫ്രേസില്‍ നിന്നാണ് മെയ്ഡേ എന്ന വാക്കുണ്ടാകുന്നത്. 1920കളിലാണ് ഇത് ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. മൂന്ന് തവണ മെഡേ എന്ന് പറയുന്നതാണ് സന്ദേശം.



