വോട്ടർ പട്ടികയിൽ പേര് പുതുക്കി 15 ദിവസത്തിനുള്ളിൽ ഇനി വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡുകൾ (voter ID card) ലഭിക്കും. വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ (ഇ.പി.ഐ.സി) വോട്ടർമാർക്ക് വേഗത്തിൽ വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിനായി, തിരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ പ്രവർത്തന മാനദണ്ഡം അവതരിപ്പിച്ചു.
ആദ്യമായുള്ള വോട്ടർ എൻറോൾമെന്റ്, അല്ലെങ്കിൽ നിലവിലുള്ള വോട്ടറുടെ ഏതെങ്കിലും വിശദാംശങ്ങളിലെ മാറ്റം എന്നിവ വോട്ടർ പട്ടികയിൽ അപ്ഡേറ്റ് ചെയ്താൽ 15 ദിവസത്തിനുള്ളിൽ വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്യും വിധമാണ് പുതിയ നടപടിക്രമം.
ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ERO) വഴി ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ തയ്യാറാക്കുന്നത് മുതൽ തപാൽ വകുപ്പ് വോട്ടർക്ക് കാർഡുകൾ കൈമാറുന്നതുവരെയുള്ള ഓരോ ഘട്ടത്തിന്റെയും തത്സമയ ട്രാക്കിംഗ് പുതിയ സംവിധാനം ഉറപ്പാക്കും. ഓരോ ഘട്ടത്തിലും വോട്ടർമാർക്ക് എസ്.എം.എസ് വഴി അറിയിപ്പുകൾ ലഭിക്കും. ഇതിനായി, തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ ആരംഭിച്ച ഇ.സി.ഐ നെറ്റ് പ്ലാറ്റ്ഫോമിൽ ഒരു സമർപ്പിത ഐ ടി മൊഡ്യൂൾ നടപ്പാക്കിയിട്ടുണ്ട്. പുതിയ ഐ.ടി പ്ലാറ്റ്ഫോം വഴി നിലവിലുള്ള സംവിധാനം പുനഃക്രമീകരിച്ചും പ്രവർത്തനം കാര്യക്ഷമമാക്കിയും നിലവിലുള്ള നടപടിക്രമങ്ങൾ മാറ്റി സ്ഥാപിക്കും. തടസ്സമില്ലാത്ത വിതരണത്തിന് വേണ്ടി തപാൽ വകുപ്പിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർഫേസ് ഇ സി ഐ നെറ്റുമായി സംയോജിപ്പിക്കും.
പുതിയ ഐടി പ്ലാറ്റ്ഫോം വഴി നിലവിലുള്ള സംവിധാനം പുനഃക്രമീകരിച്ചും പ്രവർത്തനം കാര്യക്ഷമമാക്കിയും നിലവിലുള്ള നടപടിക്രമങ്ങൾ മാറ്റി സ്ഥാപിക്കും. തടസ്സമില്ലാത്ത വിതരണത്തിന് വേണ്ടി തപാൽ വകുപ്പിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർഫേസ് (എപിഐ) ഇസിഐ നെറ്റുമായി സംയോജിപ്പിക്കും. ഡാറ്റ സുരക്ഷ നിലനിർത്തിക്കൊണ്ട് സേവന വിതരണം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.