വാട്സാപ്പിൽ ലഭ്യമായ ചാറ്റ് ജിപിടി ചാറ്റ്ബോട്ട് ഉപയോഗിച്ചും ചിത്രങ്ങൾ നിർമിക്കാം ഇനി മുതൽ.
ചാറ്റ് ജിപിടി (Chat-GPT) സഹായത്തോടെ ചിത്രങ്ങൾ ഉണ്ടാക്കാൻ ഇനി വാട്സാപ്പിലും (Whatsapp)സാധിക്കും, നിയന്ത്രണങ്ങളുടെയാണെങ്കിലും. ചാറ്റ് ജിപിടിയുടെ വെബ് വേർഷനിലും ആപ്പിലും മാത്രമേ ചിത്രങ്ങൾ നിർമ്മിത ബുദ്ധി അധിഷ്ഠിതമായി (artificial intelligence) നിർമിക്കുവാനുള്ള ഇത്രയും നാൾ ഉണ്ടായിരുന്നുള്ളൂ. എന്നാൽ വാട്സാപ്പിൽ ലഭ്യമായ ചാറ്റ് ജിപിടി ചാറ്റ്ബോട്ട് ഉപയോഗിച്ചും ചിത്രങ്ങൾ നിർമിക്കാം ഇനി മുതൽ.
നിയന്ത്രണങ്ങളോടെ ആണെങ്കിലും വാട്സാപ്പ് ചാറ്റുകൾക്ക് ആവശ്യമായ ചിത്രങ്ങൾ ചാറ്റ് ജിപിടി യുടെ സഹായത്തോടെ AI അധിഷ്ഠിതമായി നിർമ്മിച്ചു എടുക്കാൻ സാധിക്കും.ചാറ്റ് ജിപിടി സേവനം വാട്സാപ്പിൽ ലഭ്യമായിട്ടുള്ള രാജ്യങ്ങളിലെല്ലാം ഇത് ഉപയോഗിക്കാനാവും.
More read ബ്ലാക്ക് & വൈറ്റ് ഫോട്ടോ Chat GPT കളർ ആക്കും
സൗജന്യമായി ഉപയോഗിക്കാവുന്ന ഈ സേവനം വഴി WhatsApp ഉപഭോക്താക്കൾക്ക് ചിത്രങ്ങൾ (image) നിർമിക്കാനും എഡിറ്റ് ചെയ്യാനും സാധിക്കും. ചാറ്റ് ജി പി ടി വഴി വാട്സാപ്പിൽ ഒരു ദിവസം ഒരു ചിത്രം മാത്രമേ ഉണ്ടാക്കിയെടുക്കാൻ കഴിയുകയുള്ളൂ. ഒരു ചിത്രം ഉണ്ടാക്കി കഴിഞ്ഞാൽ 24 മണിക്കൂറിനു ശേഷം മാത്രമേ അടുത്തത് ഉണ്ടാക്കാൻ വേണ്ട നിർദേശങ്ങൾ വാട്സാപ്പിലെ ചാറ്റ് ജി പി ടിക്ക് നൽകാൻ സാധിക്കുകയുള്ളൂ. ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ ഏകദേശം രണ്ടു മിനിറ്റിന് അടുത്ത് സമയം ആവശ്യമായി വരുന്നുണ്ട്.
വാട്സാപ്പിൽ എങ്ങനെ Open AI Chat-GPT സഹായത്തോടെ ചിത്രങ്ങൾ നിർമിക്കാം :
+1 (800) 242-8478എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത് നമ്പറിലേക്കുള്ള ചാറ്റ് തുറക്കുകയോ ചെയ്യുക. Hi എന്ന സന്ദേശം അയച്ച് ചാറ്റ് ആരംഭിക്കാം.
ശേഷം നിങ്ങൾക്ക് എന്ത് ചിത്രമാണ് വേണ്ടത് എന്ന് വിവരിച്ച് നൽകുക.
രണ്ട് മിനിറ്റ് കൊണ്ട് ആദ്യ ചിത്രം നിർമിച്ചു നൽകും
വീണ്ടും ചിത്രം നിർമിക്കാൻ ശ്രമിക്കുമ്പോൾ, സൗജന്യ പരിധി കഴിഞ്ഞുവെന്നും കൂടുതൽ ചിത്രങ്ങൾ നിർമിക്കാൻ 23:57 മണിക്കൂറിന് ശേഷമേ സാധിക്കുകയുള്ളൂ എന്നുമുള്ള സന്ദേശം ലഭിക്കും.
ഇതോടൊപ്പം ചാറ്റ് ജിപിടി അക്കൗണ്ട് ലിങ്ക് ചെയ്യാൻ ആവശ്യപ്പെടുന്ന യുആർഎൽ ചാറ്റിൽ ലഭിക്കും. ഇത് തുറന്ന് നിങ്ങളുടെ വാട്സാപ്പ് അക്കൗണ്ടിനെ ചാറ്റ് ജിപിടി അക്കൗണ്ടുമായി ബന്ധിപ്പിക്കാം.
നിങ്ങൾ ചാറ്റ് ജിപിടി വരിക്കാരാണെങ്കിൽ കൂടുതൽ ചിത്രങ്ങൾ ഒരു ദിവസം തന്നെ നിർമിക്കാനാവും.
വാട്സാപ്പിൽ ചാറ്റ് ജി.പി.ടി സേവനം ആരംഭിച്ചത് 2024 ലാണു. ചിത്രങ്ങൾ നിർമിക്കുന്നതിന് പുറമേ ഉപയോക്താക്കൾക്ക് വിവിധ ജോലികൾക്കായി ചാറ്റ് ജി.പി.ടി ഉപയോഗിക്കാം. പാചകക്കുറിപ്പുകൾ തയ്യാറാക്കൽ മുതൽ പ്രൂഫ് റീഡിംഗ് അല്ലെങ്കിൽ എഴുത്തിനുള്ള സഹായം വരെ ചാറ്റ് ജി.പി.ടിയിൽ നിന്ന് ലഭിക്കും.
ചാറ്റ് ജി.പി.ടിക്ക് മുമ്പ് മെറ്റാ അതിന്റെ എ.ഐ അസിസ്റ്റന്റ് 'മെറ്റാ എ.ഐ' വാട്ട്സ്ആപ്പിൽ പുറത്തിറക്കിയിരുന്നു. ഇതിന് ഇമേജുകൾ സൃഷ്ടിക്കാൻ കഴിയും.
#technology #AIimage
