ഫോട്ടോഗ്രാഫി ഒരു നൂറ്റാണ്ട് മുൻപ് അത്ഭുത പ്രതിഭാസം തന്നെയായിരുന്നു. അന്നത്തെ ക്യാമറ എടുത്തോണ്ട് പോകാൻ തന്നെ രണ്ടു പേര് വേണം പിന്നെ കയ്യിൽ ഒതുങ്ങുന്ന ക്യാമറകളുടെ കാലമായി, ആദ്യം ബ്ലാക്ക് ആൻഡ് വൈറ്റ് ആയിരുന്നു. പിന്നീട് കളർ വന്നു. ഇവയെല്ലാം തന്നെ ഫിലിം ഉപയോഗിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് അതിനു മാറ്റം വന്നു ഡിജിറ്റൽ ഫോട്ടോഗ്രാഫിയായി ശേഷം മൊബൈൽ ഫോണുകളുടെ കാലം പക്ഷേ അപ്പോഴും ക്യാമറകൾക്ക് ഒരു പ്രാധാന്യവും കുറഞ്ഞിട്ടില്ല. ഇന്ന് ഒരു മൊബൈൽ ഫോണിൽ പോലും 4k ക്വാളിറ്റിയിൽ ഫോട്ടോയും വീഡിയോയും എടുക്കുന്ന കാലം. ഇതിനിടയ്ക്ക് ക്യാമറകളുടെ വൻ നിര തന്നെ വന്നു.
ആദ്യകാലത്ത് ഫോട്ടോകൾ എല്ലാം തന്നെ black and white ചിത്രങ്ങൾ ആയിരുന്നു അന്ന് ആ തലമുറ കൊതിച്ചിട്ടുണ്ടാവണം ഇത് കളറിൽ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ. അന്ന് ആ കൊതിച്ചവരുടെയൊക്കെ ആഗ്രഹം വർഷങ്ങൾക്ക് ശേഷം മറ്റൊരു രൂപത്തിൽ പൂർണ്ണാർത്ഥത്തിൽ ആയില്ലെങ്കിൽ പോലും നടത്തിയെടുക്കാം.
Chat GPT ഉപയോഗിച്ച് പഴയകാലത്ത് 'നിറ രഹിത' ഫോട്ടോകൾ കളർ ചിത്രങ്ങൾ ആക്കി മാറ്റാം. പഴയ ചിത്രങ്ങൾ അപ്ലോഡ് ചെയ്തതിനുശേഷം കൃത്യമായ വിശദീകരണം നൽകുക കൂടി വേണം അങ്ങനെ ചെയ്താൽ അതിനെ അനുസരിച്ച് ഫോട്ടോകൾക്ക് നിറം നൽകി ചാറ്റ് ജിപി ടി തിരികെ നൽകും. ചാറ്റ് ജി പി ടി യിൽ പഴയ ചിത്രങ്ങൾ അപ്ലോഡ് ചെയ്താൽ യഥാർത്ഥ ചിത്രത്തിൻറെ സത്ത നഷ്ടപ്പെടാതെ ഇമേജ് ജനറേഷൻ ഉപയോഗിച്ച് കളർ ആക്കി മാറ്റാം, ആവശ്യമായ വിശദീകരണം കൃത്യമായി കൊടുക്കണം.
ചിത്രത്തിൽ എന്തൊക്കെയാണ് ഉള്ളത് എന്നതിനെക്കുറിച്ച് വേണം വിശദമായ വിവരങ്ങൾ Chat GPT ക്ക് കൊടുക്കണം അതായത് മനുഷ്യൻറെ ആണെങ്കിൽ ചിത്രത്തിൽ കാണുന്ന വ്യക്തിയുടെ തൊലിയുടെ നിറം, വസ്ത്രത്തിന്റെ നിറം പശ്ചാത്തല നിറം ഇതൊക്കെ ഒരു ഏകദേശം ധാരണ കാണുമല്ലോ പ്രസ്തുത ഫോട്ടോ നിരീക്ഷിക്കുമ്പോൾ അതനുസരിച്ച് വേണം നിർദ്ദേശങ്ങൾ കൊടുക്കാൻ. ഒരു ചിത്രത്തിന് ആവശ്യമായ യഥാർത്ഥ ലൈറ്റിംഗും, കോൺട്രാസ്റ്റ്, ടെക്സ്ചറും നിലനിർത്തിക്കൊണ്ട് ചിത്രം കളർ ആക്കി മാറ്റാൻ ചാറ്റ് ജി പി ടി യോട് നിർദ്ദേശിക്കാം.
ചിത്രങ്ങൾക്ക് നിറം നൽകുന്ന ഘട്ടം;
Chat GPT വെബ്സൈറ്റ് ആദ്യം ഓപ്പൺ ചെയ്യുക. (ഫീച്ചർ പ്രവർത്തനക്ഷമമാകാൻ ഏറ്റവും പുതിയ പതിപ്പ് വേണം ഉപയോഗിക്കാൻ.)
ചാറ്റ് വിൻഡോയിലെ ഇമേജ് ഐക്കണിൽ ക്ലിക്ക് ചെയ്യുക ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ അപ്ലോഡ് ചെയ്യുക.
പ്രോംപ്ട് നൽകുക. (അതായത് നൽകിയിരിക്കുന്ന ചിത്രത്തിൽ എന്തൊക്കെ കാണുന്നുവോ അതനുസരിച്ചുള്ള നിറങ്ങൾ, പശ്ചാത്തലം, വസ്ത്രങ്ങൾ, കാലഘട്ടം, ഫോട്ടോയിൽ കാണുന്ന ചിത്രം എടുത്തതെന്ന് കരുതുന്ന ഏകദേശം സമയം അങ്ങനെ തുടങ്ങി എത്ര വിശദമായ വിവരങ്ങൾ നൽകുന്നു അതനുസരിച്ച് റിസൾട്ട് മികച്ചത് ആയിരിക്കും). ഉദാഹരണം : Colorize this black and white photograph as authentically as possible. Maintain the natural lighting, realistic skin tones, and subtle color variations that match the original time and setting. Avoid oversaturation or artificial coloring-prioritize historical accuracy and environmental realism. Preserve fine details, shadow depth, and the overall mood of the original photo. The result should feel like a genuine, untouched color photograph taken on film, not digitally altered or AI-generated.
ആവശ്യമായ പ്രോംപ്ട്(ചിത്ര വിശദീകരണം) നൽകിയതിനുശേഷം കാത്തിരിക്കുക. നൽകിയിരിക്കുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി ചിത്രങ്ങൾ എഐ ഉപയോഗിച്ച് പുനർ നിർമ്മിക്കുന്നതിനാൽ ചിത്രത്തിൽ ചില മാറ്റങ്ങൾ പ്രതീക്ഷിക്കാം. ചിത്രം റെഡിയായി കഴിയുമ്പോൾ ഡൗൺലോഡ് ചെയ്യുകയോ, സേവ് ചെയ്യുകയോ ആവാം.
#ChatGPT blackandwhiteimage photography #AI