![]() |
Pope Leo XIV |
കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയനായി അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് (RobertFrancisPrevost) തിരഞ്ഞെടുക്കപ്പെട്ടു.അദ്ദേഹം ഇനി മുതൽ ലിയോ പതിനാലാമൻ (Pope Leo XIV) എന്നറിയപ്പെടും. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. യുഎസിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ് 69 കാരനായ കർദിനാൾ റോബർട്ട് പ്രിവോസ്റ്റ്. യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ദിവസങ്ങൾക്ക് മുമ്പ് അമേരിക്കയിൽ നിന്നൊരു പോപ്പ് ഉണ്ടായാൽ സന്തോഷം എന്ന് പറഞ്ഞിരുന്നു അതിനുശേഷം AI ഉപയോഗിച്ചുള്ള തൻറെ പോപ്പ് ചിത്രം പുറത്ത് വിടുകയും ചെയ്തിരുന്നു.
ആഗോള തലത്തിൽ പരമാധികാര സ്വഭാവമുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ പ്രവർത്തിക്കുന്നതിനാൽ അമേരിക്കയിൽ നിന്നുള്ള കർദിനാളുമാരെ മാർപാപ്പമാരായി നേരത്തെ വത്തിക്കാൻ പരിഗണിച്ചിരുന്നില്ല. 2023 മുതലാണ് അമേരിക്കക്കാരെ കർദിനാൾമാരായി പരിഗണിച്ചത്.ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റും ചിക്ലായോയിലെ ആർച്ച് ബിഷപ്പ് എമെറിറ്റസുമായിരുന്നു അദ്ദേഹം.
ഇന്ത്യൻ സമയം വ്യാഴ്യാഴ്ച രാത്രി 9.45 ഓടെയാണ് വത്തിക്കാനിലെ സിസ്റ്റെയ്ൻ ചാപ്പലിൽ നിന്നും വെളുത്ത പുക ഉയർന്നത്. വോട്ടെടുപ്പിലെ നാലാം റൗണ്ടിലാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്. 2005ലെ ബനഡിക്ട് പാപ്പയുടെ തെരഞ്ഞെടുപ്പിന് തുല്യമായ രീതിയിലാണ് ഇന്നും നാലാം റൗണ്ടിൽ തെരഞ്ഞെടുപ്പ് നടന്നത്.
മാർപാപ്പയുടെ തെരഞ്ഞെടുപ്പ് വിവരം പ്രഖ്യാപിച്ച് കൊണ്ട് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലെ പള്ളിയിൽ നിന്നും ആറ് തവണ പള്ളിമണികൾ മുഴങ്ങി. ഇതിന് പിന്നാലെ പള്ളിയുടെ ചത്വരത്തിന് മുന്നിൽ തടിച്ചുകൂടിയ വിശ്വാസികൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയും ഈ സന്തോഷ വാർത്തയെ വരവേറ്റു. ഒരു മണിക്കൂർ കഴിഞ്ഞ് 10.45 ന് പുതിയ മാർപാപ്പയുടെ പേര് പുറത്തുവിട്ടു.'ഹബേമുസ് പാപ്പാം'.. 'നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു...'സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേര്. 11 മണിയോടെ മാർപ്പാപ്പ സ്ഥാനവസ്ത്രങ്ങൾ അണിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ എത്തി വിശ്വാസികളെ അഭിസംബോധന ചെയ്തു.ഇക്കഴിഞ്ഞ ഈസ്റ്ററിന് തൊട്ടടുത്ത ദിവസമാണ് ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തത്.
More readPOPE FRANCIS (1936 - 2025); ഗാസയ്ക്കും, അഭയാർത്ഥികൾക്കും, പുരോഗമനത്തിനും വേണ്ടി വാദിച്ച മനുഷ്യൻ
വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുത്തു. വോട്ടവകാശമുള്ള കർദിനാൾമാരിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം (89 വോട്ട്) ലഭിച്ചതോടെയാണ് യുഎസിൽ നിന്നുള്ള റോബർട്ട് ഫ്രാൻസിസ് പ്രവോസ്ത പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്.വോട്ടവകാശമുള്ള 133 കർദിനാൾമാരാണ് കോൺക്ലേവിൽ പങ്കെടുത്തത്. യൂറോപ്പിൽ നിന്നും ഇറ്റലിയിൽ നിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാൾമാരുള്ളത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത വോട്ടവകാശമുള്ള കര്‍ദിനാൾമാര്‍.
അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് ലിയോ പതിനാലാമൻ. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസലിക്കയിലെ ബാൽക്കണിയിൽ നിറഞ്ഞ പുഞ്ചിരിയോടെയാണ് പുതിയ പാപ്പയെത്തിയത്. ഇരു കൈകളും മുകളിലേക്ക് ഉയർത്തി അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തപ്പോൾ വലിയ കരഘോഷവും ആർപ്പുവിളികളും ഉയർന്നു. പുതിയ സ്ഥാനലബ്ധിയിൽ ഏറെ ആഹ്ളാദവാനായിട്ടാണ് ലിയോ പതിനാലാമൻ കാണപ്പെട്ടത്. "നിങ്ങൾക്ക് ഞാൻ ബിഷപ്പായിരിക്കാം, എന്നാൽ നിങ്ങൾക്കൊപ്പം ഞാനുള്ളത് ഒരു ക്രിസ്ത്യാനിയായാണ്" എന്ന സെയ്ൻ്റ് അഗസ്റ്റിൻ്റെ വചനങ്ങളും അദ്ദേഹം സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ ആവർത്തിച്ചു.
"ശാന്തിയും സമാധാനവും നിങ്ങളുടെ ഹൃദയങ്ങളിലും, കുടുംബാംഗങ്ങളിലേക്കും ഉറ്റവരിലേക്കും ചുറ്റുമുള്ളവരിലേക്കും എത്തപ്പെടട്ടെ," എന്നായിരുന്നു ലിയോ പതിനാലാമൻ മാർപാപ്പയുടെ ആദ്യവാക്കുകൾ. വിടവാങ്ങിയ പോപ് ഫ്രാൻസിസിനുള്ള അനുശോചനം രേഖപ്പെടുത്തിയ ശേഷം, "ഭയമില്ലാതെ, ദൈവത്തിൻ്റെ കരംപിടിച്ച് ഒത്തൊരുമിച്ച് മുന്നോട്ടുപാകാം," എന്നും പുതിയ മാർപാപ്പ പറഞ്ഞു. ഈ പദവിയിലേക്ക് തന്നെ തെരഞ്ഞെടുത്ത സഹ കർദിനാൾമാർക്കും മാർപാപ്പ നന്ദിയറിയിച്ചു.
1955 സെപ്റ്റംബർ 14-ന് ചിക്കാഗോയിൽ ജനിച്ച കർദിനാൾ റോബർട്ട് പ്രിവോസ്റ്റ് 1973-ൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ മൈനർ സെമിനാരിയിൽ സെക്കൻഡറി പഠനം പൂർത്തിയാക്കി. 1977-ൽ വില്ലനോവ യൂണിവേഴ്സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടി.
പുരോഹിതനാകാൻ തീരുമാനിച്ച പ്രിവോസ്റ്റ്, 1977 സെപ്റ്റംബറിൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ സന്ന്യാസ സഭയിൽ ചേർന്നു. 1978 സെപ്റ്റംബറിൽ ഓർഡറിലേക്ക് തന്റെ ആദ്യ വ്രതം എടുത്തു, 1981 ഓഗസ്റ്റിൽ നിത്യ വ്രതം സ്വീകരിച്ചു. അടുത്ത വർഷം, 1982-ൽ, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി ബിരുദം കരസ്ഥമാക്കി. 1984-ൽ റോമിലെ പൊന്തിഫിക്കൽ കോളേജ് ഓഫ് സെന്റ് തോമസ് അക്വിനാസിൽ നിന്ന് കാനൻ ലോയിൽ ലൈസൻഷ്യേറ്റും 1987-ൽ കോനൻ നിയമത്തിൽ പി.എച്ച്ഡിയും നേടി.
1985-1986, 1988-1998 കാലഘട്ടങ്ങളിൽ പെറുവിൽ ഇടവക വികാരിയായും, സെമിനാരി അധ്യാപകനായും, അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചു. 1985 മുതൽ 1986 വരെ ചുലുക്കാനാസിന്റെ ടെറിട്ടോറിയൽ പ്രെലാച്വറിന്റെ ചാൻസലറായി സേവനമനുഷ്ഠിച്ചു. 1987-ൽ ചിക്കാഗോയിലെ ഓഗസ്റ്റീനിയൻ പ്രോവിൻസിന്റെ വൊക്കേഷൻ പാസ്റ്ററായും മിഷൻ ഡയറക്ടറായും പ്രവർത്തിച്ചു.
1988-ൽ അദ്ദേഹം പെറുവിലേക്ക് മടങ്ങി, അടുത്ത പത്ത് വർഷം ട്രൂജിയോയിലെ ഓഗസ്റ്റീനിയൻ സെമിനാരിയുടെ തലവനായി. രൂപതാ സെമിനാരിയിൽ കാനൻ നിയമം പഠിപ്പിച്ച അദ്ദേഹം സെമിനാരി പ്രീഫെക്ടായും പ്രവർത്തിച്ചു. ട്രൂജിയോയിലെ പ്രാദേശിക എക്ലിസിയാസ്റ്റിക്കൽ കോടതിയുടെ ജഡ്ജി, ട്രൂജിയോയുടെ കോളേജ് ഓഫ് കൺസൾട്ടേഴ്സിന്റെ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. 2013 വരെ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിന്റെ പ്രിയോർ ജനറലായും പ്രവർത്തിച്ചു. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോയുടെ ബിഷപ്പായും, 2001 മുതൽ 2015-ൽ പ്രിവോസ്റ്റ് പെറുവിന്റെ പൗരത്വം സ്വീകരിച്ചു. 2023-ലാണ് കർദിനാളാകുന്നത്.
2023 മുതൽ ഡികാസ്റ്ററി ഫോർ ബിഷപ്പ്സിന്റെ പ്രീഫെക്ടും പൊന്തിഫിക്കൽ കമ്മീഷൻ ഫോർ ലാറ്റിൻ അമേരിക്കയുടെ പ്രസിഡന്റുമായിരുന്നു.വത്തിക്കാനിൽ അത്ര പ്രമുഖനായിരുന്നില്ലെങ്കിലും ബിഷപ്പ് നാമനിർദ്ദേശങ്ങൾ മാർപാപ്പയ്ക്ക് സമർപ്പിക്കാൻ തീരുമാനിക്കുന്ന വോട്ടിംഗ് ബ്ലോക്കിൽ മൂന്ന് സ്ത്രീകളെ ഉൾപ്പെടുത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങളിലൊന്നിൽ അദ്ദേഹം പങ്കാളിയായി.
കോൺക്ലേവ് കൂടി രണ്ടാം ദിനം നടന്ന നാലാമത്തെ വോട്ടെടുപ്പിലാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് സ്വീകരിക്കുന്നുവോ എന്ന് അദ്ദേഹത്തോട് സമ്മതം ചോദിച്ച ശേഷം എല്ലാ കർദിനാൾമാരും നിയുക്ത പാപ്പായോടുള്ള വിധേയത്വം പ്രഖ്യാപിച്ചു. തുടർന്ന് അദ്ദേഹം ലിയോ 14 ാമൻ എന്ന നാമം തിരഞ്ഞെടുക്കുകയും പാപ്പായുടെ സ്ഥാനവസ്ത്രങ്ങൾ അണിയുകയും ചെയ്തു. ഏറ്റവും മുതിർന്ന കർദിനാൾ ഡീക്കനായ ഫ്രഞ്ചുകാരനായ കർദിനാൾ ഡൊമിനിക് മാംബെർട്ടിയാണ് പാപ്പയെ തിരഞ്ഞെടുത്തകാര്യം 'ഹബേമൂസ് പാപ്പാം' (നമുക്കു പാപ്പയെ ലഭിച്ചിരിക്കുന്നു) എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ അറിയിച്ചത്. തുടർന്നു നിയുക്ത പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട് റോമാ നഗരത്തിനും ലോകം മുഴുവനും ആശീർവാദം (ഉർബി എത്ത് ഓർബി) നൽകി. 'നിങ്ങൾക്കെല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ' എന്നായിരുന്നു ബസിലിക്കയുടെ ബാൽക്കണിയിലെത്തി പോപ്പ് എന്നനിലയിലെ വിശ്വാസികളോടുള്ള ലിയോ പതിനാലാമന്റെ ആദ്യവാക്കുകൾ.
#PopeLeoXIV #CardinalRobertFrancisPrevost #USPope #Marpappa