യുണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾജൂൺ 16 മുതൽ കുറേക്കൂടെ വേഗത്തിൽ ആയി.. യുപിഐയുടെമേൽനോട്ടം വഹിക്കുന്ന നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശം അനുസരിച്ച് ആണിത്. ഈ മാറ്റം ബാങ്കുകൾക്കും, ഫോൺപേ, ഗൂഗിൾപേ പോലുള്ള സേവനദാതാക്കൾക്കും ഉപകാരപ്പെടുമെന്ന് സർക്കുലറിലുണ്ട്.
30 സെക്കൻഡ് ആണ് നിലവിൽ പണം അയക്കൽ, ഇടപാട് പരിശോധിക്കൽ തുടങ്ങിയവയ്ക്ക് ആവശ്യമായി വരുന്നത് ഇത് 10-15 സെക്കൻഡ് ആയി കുറയും.30 സെക്കൻഡുകളെടുത്തിരുന്ന ട്രാൻസാക്ഷൻ റിവേഴ്സലിന് ഇനി 10 സെക്കൻഡും. 15 സെക്കൻഡ് എടുത്തിരുന്ന വിലാസം പരിശോധിക്കൽ, ഇനി 10 സെക്കൻഡുകൊണ്ടും പൂർത്തീകരിക്കും.
യുപിഐ (UPI) സംവിധാനത്തിൽ വേറേയും സുപ്രധാന മാറ്റങ്ങൾ ഉടൻ നടപ്പാക്കുമെന്നും എൻപിസിഐ അറിയിച്ചു. ബാലൻസ് പരിശോധന, ഓട്ടോ-പേമെന്റ് തുടങ്ങിയവയിൽ ജൂലായ്ക്കുശേഷമാണ് മാറ്റങ്ങൾ വരുത്തുക. യുപിഐ ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രം അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ കഴിയുന്ന തരത്തിലാണ് മാറ്റം.
Unified Payments Interface #upi transaction