![]() |
| പ്രതീകാത്മക ചിത്രം |
ഇന്ത്യയിൽ എത്ര മനുഷ്യന്മാർ ഉണ്ട് അല്ലെങ്കിൽ അവരുടെ ആകെ അംഗസംഖ്യ എത്ര, അതോടൊപ്പം അവരുടെ ജീവിതാവസ്ഥ, കൂടാതെ അവർ ഏതെല്ലാം ജാതിയിൽപ്പട്ടവരാണ് എന്നത് അറിയുന്നതിനുള്ള സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജാതി സെൻസസുംനടത്തും. രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക.2026 ഒക്ടോബര് ഒന്നിനാണ് ആദ്യഘട്ടം. 2027 മാര്ച്ച് ഒന്നിന് രണ്ടാംഘട്ടം.
ആദ്യ ഘട്ടത്തിൽ (ഹൗസ്ലിസ്റ്റിങ് ഓപ്പറേഷൻ-HLO) ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ എന്നിവ സമാഹരിക്കും. തുടർന്ന്, ജനസംഖ്യാ കണക്കെടുപ്പ് (പോപ്പുലേഷൻ എന്യൂമറേഷൻ-PE ) നടത്തുന്ന രണ്ടാം ഘട്ടത്തിൽ, ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക മേഖലയുമായി ബന്ധപ്പെട്ടതുൾപ്പെടെയുള്ള മറ്റു വിശദാംശങ്ങൾ ശേഖരിക്കും.
ലഡാക്കിലും ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിലും സെൻസസ് അടുത്തവർഷം ഒക്ടോബർ 1 മുതൽ ആരംഭിക്കും. രാജ്യത്തെ മറ്റിടങ്ങളിൽ സെൻസസ് നടപടികൾ 2027 മാർച്ച് ഒന്നിനാണ് ആരംഭിക്കുക. സെൻസസ് പ്രവർത്തനങ്ങൾക്കായി, ഏകദേശം 34 ലക്ഷം എന്യുമെറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയും നിയോഗിക്കും.
93 വർഷത്തിനുശേഷമാണു ജാതി സെൻസസ് രാജ്യത്തു നടത്തുന്നത്. 2027 ആണ് അടിസ്ഥാന വർഷമാക്കി കണക്കാക്കുന്നത്. കണക്കെടുപ്പും നടപടികളും പൂർത്തിയാകാൻ മൂന്നു വർഷമെങ്കിലും എടുക്കും. കോവിഡ് കാരണമാണ് 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് മാറ്റിവയ്ക്കേണ്ടിവന്നതെന്നാണു കേന്ദ്രത്തിന്റെ നിലപാട്.
#census #castcensus
