ഐസിൽ ഇട്ടു വയ്ക്കുമ്പോൾ അവ അനുഭവിക്കുന്ന വേദനയ്ക്ക് തുല്യതകൾ ഇല്ലെന്നും പഠനം പറയുന്നു.
മീൻ ഇല്ലാതെ പലർക്കും ഭക്ഷണം ഇറങ്ങില്ല, ചിലർക്ക് ആണെങ്കിൽ ഇറച്ചിയും. ഇറച്ചിക്കുവേണ്ടി (meat) മൃഗങ്ങളെ കൊല്ലുന്നത് പലർക്കും അറിയുന്ന കാര്യം തന്നെയാണ്, അത് ക്രൂരവും ഭീതിജനകവുമാണ്. പക്ഷേ ഇറച്ചി കഴിക്കുന്ന സമയത്ത് ആരും തന്നെ അതിനെക്കുറിച്ച് ചിന്തിക്കാറില്ല ചുരുക്കം ചിലരൊഴികെ.
എന്നാൽ മത്സ്യങ്ങൾ (fish) ചാകുന്നത് സമയത്ത് അവ അനുഭവിക്കുന്ന വേദനയെക്കുറിച്ച് ആരും ചിന്തിക്കാറില്ല, പൊതുവേ അവയെ കരയിലേക്ക് പിടിച്ചിടുമ്പോൾ ശ്വാസംമുട്ട് മരിക്കുക അല്ലെങ്കിൽ ചാകുക എന്നാണ് എല്ലാവരും ചിന്തിക്കുന്നത്, എന്നാൽ അപകടങ്ങൾ തീവ്ര വേദന അനുഭവിച്ചാണ് മനുഷ്യന് ഭക്ഷണം (food) ആകാൻ വേണ്ടി ജീവൻ കളയുന്നത് എന്ന് പഠനം പറയുന്നു.
ഭക്ഷണത്തിനായി മത്സ്യങ്ങളെ കൊല്ലുമ്പോൾ അവ മിനിറ്റുകളോളം തീവ്ര വേദന അനുഭവിക്കുന്നതായി പഠനം പറയുന്നു. പിടികൂടിയ മത്സ്യങ്ങളെ ജീവനോടെ തന്നെ ഐസിൽ ഇട്ടു വയ്ക്കുമ്പോൾ അവ അനുഭവിക്കുന്ന വേദനയ്ക്ക് തുല്യതകൾ ഇല്ലെന്നും പഠനം പറയുന്നു.
എയര്‍ എസ്ഫിക്സിയേഷന്‍ (air asphyxiation) രീതി ഉപയോഗിച്ചു മനുഷ്യനെ ഭക്ഷിക്കാനായി റെയിന്‍ബോ ട്രൗട്ട് (Rainbow Trout) പോലുള്ളവയെ കൊല്ലുമ്പോൾ അവ 2 മിനിറ്റ് മുതൽ 20 മിനിറ്റ് വരെ തീവ്രമായ വേദന അനുഭവിക്കുമെന്നാണ് പഠനം പറയുന്നത്.എസ്ഫിക്സിയേഷന്‍ രീതിയിൽ റെയിന്‍ബോ ട്രൗട്ട് ന് കൊല്ലുമ്പോൾ അവ ശരാശരി 10 മിനിറ്റ് തീവ്രമായതോ, മിതമായതോ വേദന അവയ്ക്ക് അനുഭവപ്പെടുന്നതായി 'സയൻറിഫിക് റിപ്പോർട്ടിൽ' പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
കരയിൽ അകപ്പെടുന്ന മത്സ്യം വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഒരു മിനിറ്റിനുള്ളിൽ തന്നെ ഗുരുതരമായ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു.ഹൈഡ്രോമിനറൽ അസന്തുലിതാവസ്ഥ 60 സെക്കൻഡിന് അകം മത്സ്യങ്ങൾക്ക് അനുഭവപ്പെട്ടു തുടങ്ങും.
മീനുകളുടെ ശരീരത്തിലെ ധാതു ലവണങ്ങളുടെയും, ജലത്തിന്റെയും സന്തുലിതാവസ്ഥയിലുണ്ടാകുന്ന തകരാറാണ് ഹൈഡ്രോമിനറൽ അസന്തുലിതാവസ്ഥ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഇതുമൂലം അവയ്ക്ക് ചാകുന്നതിനുമുമ്പ് അധികമായ വേദനയും, അസ്വസ്ഥതകളും ഉണ്ടാകുമെന്ന് പഠനം പറയുന്നു.
കേടായി പോകാതിരിക്കാൻ വേണ്ടി മത്സ്യത്തെ പിടിച്ച് ജീവനോടെ ഐസിൽ ഇടുന്ന പരിപാടി അത്യന്തം ക്രൂരമാണെന്ന് പഠനം പറയുന്നു. ജീവനുള്ള മീനിനെ പിടിച്ച് ഐസ് പെട്ടിയിൽ ഇടുമ്പോൾ അവയുടെ ഉപാപചയ പ്രവർത്തനങ്ങൾ പതുക്കെ ആവുന്നു, കൂടാതെ താഴ്ന്ന താപനില അബോധാവസ്ഥയിൽ എത്താനുള്ള സമയം വൈകിപ്പിക്കുന്നു അങ്ങനെ വരുമ്പോൾ അവയുടെ ദുരിതം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പഠനം സൂചിപ്പിക്കുന്നു.
കൊല്ലുന്നതിനു മുൻപായി ഇലക്ട്രിക് സ്റ്റണിങ് നടത്തിയാൽ മത്സ്യങ്ങൾ ബോധം കെടുമെന്നും അതുവഴി മരണവേദന അവയ്ക്ക് ഒഴിവാകും (നടക്കുന്ന കാര്യമല്ലെന്ന് അവർക്ക് അറിയാം) എന്നും ഗവേഷകർ പറയുന്നു. മനുഷ്യൻറെ ഭക്ഷണത്തിനായി കൊല്ലപ്പെടുന്ന സമയത്ത് മത്സ്യങ്ങളുടെ ക്ഷേമത്തിന് പ്രയോജനപ്പെടട്ടെ എന്ന് പഠനം നടത്തിയ ഗവേഷകർ കരുതുന്നു.
റെയിന്‍ബോ ട്രൗട്ട് :
വടക്കേ അമേരിക്കയിലെയും ഏഷ്യയിലെ നദികളിൽ കാണപ്പെടുന്ന ഒരുതരം മത്സ്യ ഇനം. കടലിലേക്ക് പോകുന്ന ഇവ കുറച്ചുനാളുകൾക്ക് ശേഷം തിരികെ ശുദ്ധജല നദികളിൽ പ്രവേശിക്കുകയും മുട്ടകളിട്ട് സന്തതികളെ ഉണ്ടാക്കുന്നു.
