യാത്രക്കാരെ പിടിച്ചുനിർത്താൻ പറ്റുന്ന വിധം പർപ്പിൾ (Purple) നിറങ്ങളുടെ കാഴ്ചയാണ് നൽകുന്നത്.
ബസ്സിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവർക്ക്, ബസ് കാത്തിരിപ്പ് കേന്ദ്രം ഒരു അത്യാവശ്യ കാര്യം തന്നെയാണ്. ബസ് (Bus) എപ്പോൾ വരും അല്ലെങ്കിൽ അത് വരുന്ന സമയം അത്രയും സമയം വെയിലോ മഴയോ കൊള്ളാതെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കാം, ഇരിക്കാം. നാട്ടിൻപുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സ്വാഭാവികമായും വലിയ മരത്തിൻറെ ചുവടും പരിസരപ്രദേശങ്ങളും ആകും, കാത്തിരിപ്പ് കേന്ദ്രങ്ങൾ കെട്ടി ഉണ്ടാക്കിയതും ഉണ്ടാവും. തനി നാട്ടിൻപുറം ആണെങ്കിൽ മരം തന്നെ കാത്തിരിപ്പ് കേന്ദ്രം.
കാലം മാറിയപ്പോൾ പല ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ കോലവും മാറിയിട്ടുണ്ട്.ഇരിക്കാൻ കസേര ഉൾപ്പെടെയുള്ളവ. പക്ഷേ എല്ലായിടത്തെയും അന്തരീക്ഷം ഒരുപോലെ തന്നെയാവും, നാട്ടിൻപുറങ്ങളിലാണ് (village) എങ്കിൽ ഇച്ചിരി വ്യത്യാസം വരും എന്ന് മാത്രം. കുടിക്കാൻ വെള്ളം കിട്ടുന്ന സൗകര്യം ഉള്ള സ്ഥലങ്ങളും ഉണ്ട്. കാത്തിരിപ്പ് കേന്ദ്രങ്ങളിൽ നിൽക്കുന്നവരുടെ അല്ലെങ്കിൽ ഇരിക്കുന്നവരുടെ എല്ലാം ലക്ഷ്യം എത്രയും പെട്ടെന്ന് ബസ്സിൽ കയറി ലക്ഷ്യസ്ഥാനത്ത് എത്തുക എന്ന് മാത്രമാണ്, സ്വാഭാവിക കാര്യം.
പൂക്കൾ (flowers) കൊണ്ട് മുകളിൽ പരവതാനി വിരിച്ച ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഉണ്ട് വയനാട്ടിൽ (wayanad). ബസ് കയറാൻ കാത്തു നിൽക്കുന്നവർക്ക് ഈ കാത്തിരിപ്പ് കേന്ദ്രം അല്പം നേരം കൂടി അവിടെ യാത്രക്കാരെ പിടിച്ചുനിർത്താൻ പറ്റുന്ന വിധം പർപ്പിൾ (Purple) നിറങ്ങളുടെ കാഴ്ചയാണ് നൽകുന്നത്.
വർഷത്തിലൊരിക്കൽ മാത്രം വിരിയുന്ന പർപ്പിൾ നിറത്തിലുള്ള പൂക്കൾ (Purple colour flowers) കൊണ്ട് അലങ്കൃതമായ ഒരു ബസ് കാത്തിരിപ്പു കേന്ദ്രം. പ്രാദേശിക വാസികളുടെയും, വഴിയാത്രക്കാരുടെയും എല്ലാം കണ്ണിന് നവ്യാനുഭവം ആകുന്ന പ്രസ്തുത കാഴ്ച സുൽത്താൻ ബത്തേരി പാട്ടവയൽ റോഡിലെ നമ്പികൊല്ലി ടൗണിലാണ് കാണാൻ ആവുക. യാത്രക്കാരായി പാട്ടവയൽ റോഡിലെ നമ്പികൊല്ലി ടൗണിലുള്ള ബസ് സ്റ്റോപ്പിലെത്തുന്നവർക്ക് കെട്ടിടത്തിന് മേലാപ്പ് ചൂടി നിൽക്കുന്ന പൂക്കളുടെ മനോഹാരിത കണ്ടാൽ ഫോട്ടോ എടുക്കാതെ പോകുന്നത് എങ്ങനെ, വഴിയിൽ കൂടെ പോകുന്നവരുടെ അവസ്ഥയും ഇതുതന്നെ... പ്രദേശവാസികൾക്ക് ആണെങ്കിൽ വർഷത്തിൽ ഒരിക്കൽ ഇത് വീണ്ടും വരുമെന്ന് അറിയാം.
ഒരു വ്യാഴവട്ടം മുൻപാണ് പ്രദേശവാസിയായ ജോയ് ബസ്റ്റോപ്പിന് സമീപം 'വൈൽഡ് ഗാർളിക് വൈൻ' ഇനത്തിൽപെട്ട ചെടി നട്ടത്, ശേഷം നമ്പികൊല്ലിയിലെ വ്യാപാരികളും ടാക്സി ഡ്രൈവർമാരെല്ലാം അതിനെ പരിപാലിക്കാൻ തുടങ്ങി. അങ്ങനെ ചെടി വളർന്നു ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് പടർന്നു പുഷ്പലംകൃതമായി മാറി.
പടർന്നു കയറി കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകളിൽ മൊത്തം ചെടിയും അതിൻറെ പൂവും നിറഞ്ഞതിനാൽ ചൂടുകാലത്തും തണുപ്പാണ് ഇവിടെ അനുഭവപ്പെടുന്നത്. വർഷത്തിലൊരിക്കൽ മാത്രം പൂവിടുന്ന വൈൽഡ് ഗാർളിക് വൈൻ ചെടിയുടെ പൂവിൻറെ വെളുത്തുള്ളിയുടെ പോലെയുള്ള ഗന്ധം കാരണം പാമ്പിൻറെ ശല്യം ഇല്ലെന്നും പറയുന്നു. സംഭവം ഹിറ്റ് ആയതോടെ ബസ് കയറാൻ മാത്രമല്ല ഫോട്ടോ എടുക്കാനും കൂടിയാണ് മനുഷ്യർ നമ്പികൊല്ലി ടൗണിലുള്ള ഈ ബസ് സ്റ്റോപ്പ് അന്വേഷിച്ച് എത്തുന്നത്.
#environment

