പരമ്പരാഗത ആയുധങ്ങളോ, ആണവ ആയുധങ്ങളോ വഹിക്കാൻ ശേഷിയുള്ള ബി2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ
ഇസ്രായേൽ ഇറാനെ ആക്രമിച്ചതിനെ തുടർന്ന് സംഘർഷം ഉണ്ടാവുകയും തുടർന്ന് ജൂത രാഷ്ട്രത്തിൻറെ സമ്മർദ്ദത്തിനു വഴങ്ങി യുഎസ് ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തപ്പോൾ വാർത്തകളിൽ ഇടം നേടിയ ഒരു വാക്കാണ് b2 ബോംബർ (B2 bomber) വിമാനങ്ങൾ.
ലോകത്ത് ഇന്നോളം നിർമ്മിക്കപ്പെട്ടിട്ടുള്ള ഏറ്റവും വിലകൂടിയതും സങ്കീർണ്ണവുമായ യുദ്ധവിമാനമായാണ് യുഎസിന്റെ ബി 2 ബോംബര് വിമാനങ്ങളെ കണക്കാക്കുന്നത്. ഫാൽക്കൺ (Falcon Bird) പക്ഷിയുടെ രൂപത്തെ അടിസ്ഥാനമാക്കിയാണ് b2 നിർമ്മിച്ചിരിക്കുന്നത്.1988-2000 കാലയളവിലാണ് ബി2 എന്ന ബി2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ (B2 Spirit Stealth Bomber) വിമാനം വിമാനം നിർമ്മിച്ചത്.
ഹെവി സ്റ്റെൽത്ത് ബോംബർ ഗണത്തിലുള്ള വിമാനം (Heavy stealth bomber aircraft) നിർമ്മിച്ചത് 'നോർത്രോപ് ഗ്രമ്മൻ' കമ്പനിയാണ്. നാല് എഞ്ചിനുകളാണ് ബി2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ എയർക്രാഫ്റ്റിൻ ഉള്ളത്. പരമ്പരാഗത ആയുധങ്ങളോ, ആണവ ആയുധങ്ങളോ വഹിക്കാൻ ശേഷിയുള്ള ബി2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾക്ക് 2 ബില്യൺ ഡോളർ വില (2 billion$) വരും, 40000 പൗണ്ട് (pounds) ഏകദേശം (18 143 കിലോഗ്രാം) ഭാരവാഹിക്കാൻ ശേഷിയുള്ള പ്രസ്തുത വിമാനം പറത്തുന്നത് 2 പൈലറ്റ് മാരാണ്. 2001 ലെ അഫ്ഗാനിലും ബി2 ഉപയോഗിച്ചിരുന്നു.
ലോകത്ത് ഇന്നേവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും സങ്കീർണമായതും അതേപോലെതന്നെ രഹസ്യാത്മവുമായ സ്വഭാവമുള്ളതുമാണ് ബി2 സ്പിരിറ്റ് സ്റ്റെൽത്ത് എയർക്രാഫ്റ്റുകൾ എന്ന് പൊതുവേ കരുതപ്പെടുന്ന ഇത്തരം വിമാനങ്ങൾ 2.1 ബില്യൺ യുഎസ് ഡോളർ നിർമ്മാണ ചെലവ്(2 billion$) വരും.'നോര്ത്ത്റോപ്പ് ഗ്രുമ്മന്' അമേരിക്ക-റഷ്യ ശീതയുദ്ധം നിലനിൽക്കുന്ന കാലത്താണ് ഈ വിമാനങ്ങൾ വികസിപ്പിച്ചെടുത്തത്, യുദ്ധത്തിൻറെ ഭീഷണികൾക്ക് ശേഷം 21 എണ്ണം ബി2 മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. ഒരു ചിറകിന്റെ അറ്റം മുതൽ മറുവശത്തുള്ള ചിറകിന്റെ അറ്റം വരെയുള്ള ബി2 വിമാനത്തിന്റെ ചിറകുകൾ തമ്മിലുള്ള അകലം 52.5 മീറ്റർ ആണ് , വിമാനത്തിന്റെ മൊത്തം നീളം 21 മീറ്റർ, ഉയരം 5.1 മീറ്റർ. വിമാനത്തിന്റെ ആകെ ഭാരം 72 ടൺ.
യുഎസിൻറെ ബി2 വിമാനങ്ങൾ എല്ലാം ഉള്ളത് മിസോറിയിലെ വൈറ്റ്മാൻ എയർവെയ്സ് ബേസ് ആസ്ഥാനത്താണ് ഉള്ളത്, യുഎസ് വ്യോമസേനയ്ക്കാണ് ബി2 ഉപയോഗിക്കാൻ അവകാശം. നിലവിൽ ലോകത്ത് ഉള്ള എല്ലാത്തരം വ്യോമ പ്രതിരോധ സംവിധാനങ്ങളെയും മറികടന്ന് ലക്ഷ്യത്തിലേക്ക് നീങ്ങാനുള്ള കഴിവ് അതായത് ശത്രുക്കൾക്ക് കുറഞ്ഞ നിരീക്ഷണക്ഷമത , എല്ലാ ഉയരത്തിലും സഞ്ചരിക്കാനുള്ള കഴിവ്, ഒറ്റ പറക്കലിന് 18500 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷി എന്നിവയും മറ്റു യുദ്ധവിമാനങ്ങളെ പോലെ തന്നെ ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കാനുള്ള കഴിവും ബി2 സ്പിരിറ്റ് സ്റ്റെൽത്ത് എയർക്രാഫ്റ്റുകൾക്ക് ഉണ്ട്.
ആകാശത്തുവച്ച് ഇന്ധനം നിറച്ച് ഒറ്റ പറക്കലിന് ദീർഘദൂരം യാത്ര ചെയ്തു ലോകത്തെ ഏത് ഭൂഖണ്ഡങ്ങളിലും ഉള്ള രാജ്യത്ത് എത്തി ആക്രമണം നടത്താൻ ശേഷിയുള്ള ചുരുക്കം ചില വിമാനങ്ങളിൽ ഒന്നായ ബി2 സ്പിരിറ്റ് വിമാനങ്ങൾ, അതുകൊണ്ടുതന്നെ ഇവ പറത്തുന്ന പൈലറ്റ് മാർക്ക് ദീർഘനേരം വിമാനത്തിൽ കഴിച്ചുകൂട്ടാൻ വേണ്ട സൗകര്യങ്ങളും വിമാനത്തിൽ ഒരുക്കിയിട്ടുണ്ട്.
B2 ബോംബർ വിമാനങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച വിവിധ മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇതിൽ വിശ്രമ മുറികൾ, ഭക്ഷണം ചൂടാക്കാൻ ആവശ്യമായ മൈക്രോവേവ് ഓവനുകൾ, ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടി ഫ്രിഡ്ജുകൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. ആകാശത്ത് ദീർഘദൂരം പറക്കേണ്ടതിനാൽ കോക്ക്പീറ്റിലാണ് മൈക്രോവേവ് ഓവനും, ചെറിയ റഫ്രിജറേറ്ററും ബി2 സ്പിരിറ്റ് വിമാനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്.b2 സ്റ്റൽത്ത് ബോംബർ വിമാനങ്ങളിൽ ഒരേസമയം രണ്ട് പൈലറ്റുമാരാണ് ഉണ്ടാവുക അങ്ങനെ വരുമ്പോൾ ദീർഘദൂര യാത്രകളിൽ ഒരാൾ വിമാനം പറത്തുമ്പോൾ, മറ്റൊരാൾക്ക് വിശ്രമിക്കുന്നതിനു വേണ്ടി കിടക്കാനുള്ള സൗകര്യം വിമാനത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്, മാത്രമല്ല ദീർഘദൂര വിമാനങ്ങളിൽ ഉള്ളതുപോലെ ടോയ്ലറ്റ് സൗകര്യവും ഇതിലുണ്ട്.
![]() |
| GBU57 |
അതേപോലെ ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും താഴേക്ക് ഇറങ്ങി ചെന്ന് ആക്രമണം നടത്താൻ ശേഷിയുള്ള 'ബങ്കർ ബസ്റ്റർ' അഥവാ ഭൂഗർഭ അറകളുടെ അന്തകൻ എന്ന് വിളിക്കപ്പെടുന്ന GBU57 ബോംബുകൾ ഒരേസമയം രണ്ടെണ്ണം വഹിക്കാനുള്ള ശേഷിയാണ് ബി2 ്ന് ഉള്ളത്. GBU-57A/B മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ (Massive Ordnance Penetrator) എന്ന ബോംബുകൾക്ക് 13600 കിലോ (30000 pound) ഭാരമുണ്ട് , ഇതിൽ 5300 പൗണ്ട് ആണ് സ്ഫോടക (warhead) വസ്തുക്കളുടെ ഭാരം.
Bunker Buster (ബങ്കർ ബസ്റ്റർ) ബോംബുകൾക്ക് നല്ല കനത്തിൽ നിർമ്മിച്ചുള്ള ഭൂഗർ അറയിലേക്ക് 60 മീറ്ററോളം തുളച്ച കയറി ചെല്ലാൻ കഴിയും അതിനുശേഷമാണ് സ്ഫോടനം നടക്കുന്നത്.മാസ്സിവ് ഓർഡനൻസ് പെനട്രേറ്റർ എന്ന ബങ്കർ ബസ്റ്റർ ബോംബുകൾ വികസിപ്പിച്ചെടുക്കാൻ 400-500 മില്യൺ ഡോളർ (400-500 million$) ചിലവ് വരും, ബോംബ് ഉണ്ടാക്കിയെടുക്കാൻ 3.5 മില്യൻ ഡോളർ ഏകദേശം വരും.
US


