ANSES പുറത്തുവിട്ട പഠനത്തിലാണ് ദീർഘകാലമായി വിശ്വസിച്ചിരുന്ന കാര്യങ്ങൾക്ക് നേർ വിപരീതമായ ഫലം പുറത്തുവന്നത്.
![]() |
| പ്രതീകാത്മക ചിത്രം |
പ്ലാസ്റ്റിക്കിന്റെ സൂക്ഷ്മ കണങ്ങളായ 'മൈക്രോ പ്ലാസ്റ്റിക്കുകൾ' ആധുനിക മനുഷ്യൻറെ നിത്യജീവിതത്തിൽ എല്ലായിടത്തും കയറി കൂടിയിട്ടുണ്ട്. ആ കൂട്ടത്തിൽ പൂർണ്ണമായും പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മുതൽ മറ്റ് ലോഹങ്ങളോ സമാനമായ വസ്തുക്കളോ ഉപയോഗിച്ച് ഉണ്ടാക്കുന്ന വസ്തുക്കളിലും പ്ലാസ്റ്റിക്കിന്റെ അംശം ഉണ്ട്. നാം ശ്വസിക്കുന്ന വായുവിൽ പോലും മൈക്രോ പ്ലാസ്റ്റിക്കുകൾവി(microplastic) കടന്നു കൂടിയിട്ടുണ്ട്, പക്ഷേ നാം അറിയുന്നില്ലെന്ന് മാത്രം, കുടിക്കുന്ന വെള്ളത്തിലും പ്ലാസ്റ്റിക്കിന്റെ തീരെ ചെറിയ അല്ലെങ്കിൽ നാനോ (Nano) കണങ്ങൾ ഉണ്ട്.
പ്ലാസ്റ്റിക് മലിനീകരണത്തിൽ വലിപ്പമുള്ള വസ്തുക്കളെ മാത്രമേ കാണാൻ പറ്റുകയുള്ളൂ നാനോ പ്ലാസ്റ്റിക് അല്ലെങ്കിൽ മൈക്രോ പ്ലാസ്റ്റിക്കുകൾ എന്നിവ കണ്ണുകൊണ്ട് കാണാൻ സാധിക്കുകയില്ല.
പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ പ്ലാസ്റ്റിക് ഉണ്ടാവുമല്ലോ പക്ഷേ പ്ലാസ്റ്റിക് ചേരാത്ത ചില്ലു കുപ്പികളിൽ (glass bottle) പോലും മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം ഉണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
പഠനം പറയുന്നത് പ്ലാസ്റ്റിക് കുപ്പികൾ കൂടുതൽ, മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയത് ചില്ലു കുപ്പികളിൽ ആണ്?. ഫ്രാൻസിലെ ഭക്ഷ്യ സുരക്ഷ ഏജൻസിയായ ANSES പുറത്തുവിട്ട പഠനത്തിലാണ് ദീർഘകാലമായി വിശ്വസിച്ചിരുന്ന കാര്യങ്ങൾക്ക് നേർ വിപരീതമായ ഫലം പുറത്തുവന്നത്.
1 ലിറ്ററിന് 100 മൈക്രോപ്ലാസ്റ്റിക് എന്ന് കണക്കിലാണ് സോഫ്റ്റ് ഡ്രിങ്ക്സ്, ലെമനേഡ്, ഐസ്ഡ് ടീ, ബിയര്‍ എന്നിവയുടെ ഗ്ലാസ് കുപ്പികളില്‍ പ്ലാസ്റ്റിക്കിന്റെ സൂക്ഷ്മ കണങ്ങൾ ഗവേഷകർ കണ്ടെത്തിയത്. ഈ കണക്ക് പ്ലാസ്റ്റിക് അല്ലെങ്കിൽ മെറ്റൽ കണ്ടയിനറുകളേക്കാൾ 50 മടങ്ങ് കൂടുതലാണ്. ഗവേഷകർ ധരിച്ചിരുന്നതുപോലെ പ്ലാസ്റ്റിക് കുപ്പികളെക്കാൾ കൂടുതൽ സുരക്ഷിതമാണ് ചില്ല് കുപ്പികൾ എന്ന ധാരണയ്ക്ക് വിപരീതമാണ് ഇതെന്ന് 'ജേണൽ ഓഫ് ഫുഡ് കോമ്പോസിഷൻ ആൻഡ് അനാലിസിസിൽ' പുറത്തുവിട്ട പഠനത്തിൽ പറയുന്നത്, ഇക്കാര്യം ഗവേഷണ സംഘത്തിന് നേതൃത്വം നൽകിയ പിഎച്ച്ഡി വിദ്യാർത്ഥി ഐസലിൻ ചൈബ് ചൂണ്ടിക്കാട്ടിയും ചെയ്തു.
ജേണൽ ഓഫ് ഫുഡ് കോമ്പോസിഷൻ ആൻഡ് അനാലിസിസിൽ (Journal of Food Composition and Analysis) പുറത്തുവിട്ട ഗവേഷണ റിപ്പോർട്ട് പ്രകാരം ബിയർ കുപ്പികളിൽ (beer bottle ) ആണ് മൈക്രോ പ്ലാസ്റ്റിക് കണങ്ങൾ ഏറ്റവും കൂടുതൽ കണ്ടെത്തിയത്, ലിറ്ററിന് ശരാശരി 60 സൂക്ഷ്മ കണങ്ങൾ!. ലിറ്ററിന് ശരാശരി 40 സൂക്ഷ്മ കണങ്ങൾ ലെമനേഡ് കുപ്പികളിലും (Lemonade bottle) അതോടൊപ്പം എല്ലാത്തരം പാക്കേജിങ് വസ്തുക്കളിലും താരതമ്യേന കുറഞ്ഞ അളവിൽ ഉള്ള സൂക്ഷ്മ പ്ലാസ്റ്റിക്കുകൾ കണ്ടെത്തി. എന്നാൽ പ്ലാസ്റ്റിക് കുപ്പിയിൽ ലിറ്ററിന് ശരാശരി 1.6 സൂക്ഷ്മ അല്ലെങ്കിൽ മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയപ്പോൾ, ഗ്ലാസ് കുപ്പികളിൽ ലിറ്ററിന് ഏകദേശം 4.5 കണികകൾ!?.
മറ്റു പാനീയ ചില്ലു പാത്രങ്ങളെ അപേക്ഷിച്ച് Wine (വൈൻ) കുപ്പികളാണ് താരതമ്യേന നാനോ പ്ലാസ്റ്റിക് കണങ്ങൾ കുറവായിരുന്നതായി കണ്ടെത്തിയത്. വൈൻ നിറച്ചിരിക്കുന്ന ചില്ലു കുപ്പികൾ അടയ്ക്കാൻ മെറ്റൽ ക്യാപ്പുകൾക്ക് പകരം കോർക്ക് സ്റ്റോപ്പറുകൾ (cork stopper) സഹായത്തോടെ അടച്ചതാണ് ഇതിന് കാരണം. മൈക്രോ പ്ലാസ്റ്റിക് മലിനീകരണത്തിന് പ്രധാനകാരണം ക്യാപ്പുകൾ ആണെന്ന് ഗവേഷകർ ആദ്യം കരുതാൻ കാരണം,ക്യാപ്പുകളുടെ നിറത്തിന് സമാനമായതിനാലും പുറമേയുള്ള പെയിൻറ് ഘടന തന്നെ പകർന്നതും ആണെന്നാണ് എന്നാൽ കുപ്പയിൽ നിന്ന് പുറത്തേക്ക് വന്ന കണികകൾക്ക് ഒരേ ആകൃതി, നിറം, പോളിമർ ഘടന എന്നിവ കണ്ടെത്തി. ഇതോടെയാണ് ഗ്ലാസ് കുപ്പികള്‍ അടയ്ക്കുന്ന അടപ്പുകൾക്ക് പുറത്തുള്ള പെയിന്റിലെ അതേ പ്ലാസ്റ്റിക് തന്നെയാണെന്നും മനസ്സിലാക്കാൻ സാധിച്ചത്.
5 മില്ലി മീറ്ററിൽ (5 mm) താഴെ വലിപ്പമുള്ള പ്ലാസ്റ്റിക് കണങ്ങളെയാണ് 'മൈക്രോ പ്ലാസ്റ്റിക് ' എന്ന് വിളിക്കുന്നത്. മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യന്റെ ശരീരത്തിന് വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കടലിൻറെ അടിത്തട്ടിലും, മത്സ്യങ്ങളുടെ വയറ്റിനുള്ളിൽ നിന്നും, എവറസ്റ്റ് കൊടുമുടിയുടെ മുകളിൽ നിന്നും എന്തിനേറെ മനുഷ്യൻറെ മസ്തിഷ്കത്തിലും,പ്ലാസന്റയിലും വരെ ഈ സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങൾ കടന്നു കൂടിയിട്ടുണ്ട് അവ ഗവേഷകർ കണ്ടെത്തി.
#health #science
