ഫേസ്ബുക്കും മോണിറ്റൈസേഷൻ പോളിസി കർശനമാക്കി
യൂട്യൂബിൽ വീഡിയോകൾ പോസ്റ്റ് ചെയ്ത പണം സമ്പാദിക്കുന്ന നിരവധി പേരുണ്ട്. യൂട്യൂബിന്റെ മോണിറ്റൈസേഷൻ (Monetization) വഴിയാണ് ഇത് നടക്കുന്നത് ഇത് വർഷങ്ങളായിട്ട് തുടർന്നു പോകുന്നതുമാണ്. ഇത്തരത്തിൽ കണ്ടന്റ് നിർമിച്ചു പോസ്റ്റ് ചെയ്യുന്നവരിൽ പലരും യഥാർത്ഥ കണ്ടൻ്റിന് പകരം മറ്റുള്ളവരുടെ അടിച്ചുമാറ്റി പോസ്റ്റ് ചെയ്തു മുന്നോട്ടു പോകാറുണ്ടായിരുന്നു അക്കൂട്ടത്തിൽ ചിലരുടെയൊക്കെ യൂട്യൂബ് ചാനലുകൾ മോണിറ്റൈസേഷൻ പ്രക്രിയ പൂർത്തിയാക്കി പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകാറുണ്ടായിരുന്നു.
യൂട്യൂബ് മോണിറ്റൈസേഷൻ (YouTube Monetization policy) പോളിസി നേരത്തെ തന്നെ നിലവിൽ ഉണ്ടായിരുന്നുവെങ്കിലും മേൽ പറഞ്ഞവർക്കും വരുമാനം ഉണ്ടായിരുന്നു. ജൂലൈ 15 മുതൽ മോണിറ്റൈസേഷൻ പോളിസി യൂട്യൂബ് കർശനമായി നടപ്പാക്കി ഇതോടെ വ്യാജന്മാർക്കും പ്രത്യേകിച്ച് വായിൽ തോന്നുന്നത് പോസ്റ്റ് ചെയ്യുന്നവർക്ക് വലിയ ഒരു അടിയായി മാറുകയും ചെയ്തു. അടിച്ചുമാറ്റി പോസ്റ്റ് ചെയ്താൽ പണം കിട്ടില്ല യൂട്യൂബ്, വ്യക്തമാക്കി
ഫേസ്ബുക്കിലും മോണിറ്റൈസേഷൻ പോളിസി (Facebook Monetization Policy) എന്ന സംഭവം കുറച്ച് നാളായി മെറ്റാ നടപ്പാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജുകളിൽ (Facebook page) നിശ്ചിത അംഗങ്ങൾ പിന്തുടരുകയും, വീഡിയോകൾ നിശ്ചിത അളവിൽ കണ്ടതിന്റെ സമയത്തിന്റെ ഒക്കെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് പോണിറ്റൈസേഷൻ പൂർത്തിയാക്കി പ്രസ്തുത ഫേസ്ബുക്ക് പേജിന്റെ ഉടമകൾക്ക് പരസ്യത്തിലൂടെ വരുമാനം നൽകുന്ന പദ്ധതി.
എന്നാൽ യൂട്യൂബ് നടപ്പാക്കിയത് പോലെ ഫേസ്ബുക്കും മോണിറ്റൈസേഷൻ പോളിസി കർശനമാക്കി, ഇതിനു മുന്നോടിയായി സ്ഥിരമായി കോപ്പിയടിച്ച ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്ത നിരവധി അക്കൗണ്ടുകൾ ഇല്ലാതാക്കുകയും ചെയ്തു. അതായത് ഒറിജിനൽ കണ്ടന്റ് ക്രിയേറ്റർമാർക്ക് (Original Content Creators) ഗുണം ലഭിക്കും, അടിച്ചുമാറ്റി പോസ്റ്റ് ചെയ്യുന്നതിനൊക്കെ പണിയും കിട്ടും.
യഥാർത്ഥ ഉള്ളടക്കം (original content) നിർമ്മിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥരായ മെറ്റ പുതിയ നയം നടപ്പിലാക്കുന്നത്. യഥാർത്ഥ ഉടമയുടെ അനുവാദം ഇല്ലാതെ, എഡിറ്റിംഗ് ഇല്ലാതെ മറ്റുള്ളവരുടെ ഉള്ളടക്കങ്ങൾ അഥവാ കണ്ടൻറ്റുകൾ എടുത്ത് സ്വന്തം അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുന്നവരെ ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് പുതിയ നടപടിയെന്ന് മെറ്റ (Meta) വ്യക്തമാക്കി. സാധാരണ ചെയ്യുന്നതുപോലെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി അല്ലെങ്കിൽ അഭിപ്രായം രേഖപ്പെടുത്താതെ റീ ഷെയർ (Reshare) ചെയ്യുന്നത് അനുവദിക്കും എന്നാൽ മറ്റുള്ളവരുടെ ഉള്ളടക്കങ്ങൾ അവരുടെ അനുമതി ഇല്ലാതെ നേരിട്ട് ഫീഡിൽ പോസ്റ്റ് ചെയ്താൽ അംഗീകരിക്കില്ലെന്ന് മെറ്റ ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ്ബുക്കിൽ ഒരു വ്യക്തി സ്വന്തമായി തയ്യാറാക്കിയ യഥാർത്ഥ ഉള്ളടക്കങ്ങൾ, അത് ടെക്സ്റ്റ് രൂപത്തിലുള്ളതാവാം അല്ലെങ്കിൽ ഫോട്ടോയോ വീഡിയോ ആകാം പോസ്റ്റ് ചെയ്യുമ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളി അത് അല്പം വൈറലായി കഴിഞ്ഞാൽ നേരത്തോട് നേരം കഴിയുന്നതിനു മുൻപേ തന്നെ മറ്റ് പലരും അത് അവരവരുടെ സ്വന്തം അക്കൗണ്ടുകളിൽ അവരുടേതാണെന്ന് രീതിയിൽ പ്രചരിപ്പിക്കുന്ന രീതി ഉണ്ടായിരുന്നു ഇതുവഴി അവർക്കും വരുമാനം കിട്ടിയിരുന്നു. ഒറിജിനൽ കണ്ടന്റ് ക്രിയേറ്റർ മാർക്ക് ഇതുവഴി വൻ നഷ്ടമാണ് സംഭവിച്ചുകൊണ്ടിരുന്നത്
പോസ്റ്റുകൾ അപ്പാടെ അടിച്ചുമാറ്റുന്ന പരിപാടി വ്യക്തികൾക്ക് മോണിറ്റൈസേഷൻ പോളിസി ഫേസ്ബുക്കും ആരംഭിച്ചതോടെ വർദ്ധിക്കുകയും ചെയ്തു. അങ്ങനെ അടിച്ചുമാറ്റി പണിയെടുക്കാതെ ചെയ്യുന്നവർക്കാണ് പുതിയ നയത്തിലൂടെ മെറ്റ പണിതിരിച്ചു കൊടുക്കുന്നത്.യഥാർത്ഥ ക്രിയേറ്റർക്ക് കൃത്യമായ ക്രെഡിറ്റ് കൊടുക്കാതെ കോപ്പി ചെയ്ത പോസ്റ്റോ വീഡിയോയോ, ഫോട്ടോയോ എടുത്ത് സ്വന്തം ഫിഡിൽ കൊടുത്താൽ ആദ്യഘട്ടത്തിൽ റീച്ച് കുറയ്ക്കുകയും മോണിറ്റൈസേഷൻ ഡിസേബിൾ ആകും, ചിലപ്പോൾ അക്കൗണ്ട് തന്നെ ഇല്ലാതാക്കി എന്നും വരാം. സ്പാം അക്കൗണ്ടുകൾ എന്നറിയപ്പെടുന്ന ഇത്തരക്കാർ യഥാർത്ഥ കണ്ടന്റ് ക്രിയേറ്റർമാർക്ക് ലഭിക്കേണ്ട റീച്ച് (മറ്റുള്ളവർ കാണുന്നതിന്റെ കണക്ക്) കുറയ്ക്കുന്നു.
ഫേസ്ബുക്ക് പ്ലാറ്റ്ഫോമിന്റെ നിലവാരത്തെ ബാധിക്കുന്ന വിധത്തിൽ വ്യാജ പ്രൊഫൈലുകൾ (Fake profile), കോപ്പി ചെയ്തെടുക്കുന്ന ഉള്ളടക്കങ്ങൾ എന്നിവ കൂടുന്നതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് meta എത്താൻ കാരണം. ഇത്തരത്തിലുള്ള കോപ്പി ചെയ്ത ഉള്ളടക്കങ്ങൾ അറിയപ്പെടുന്നത് 'അൺഒർജിനൽ കോൺടെന്റ്' എന്ന പേരിലാണ്. ഇതിൻറെ ഭാഗമായി 5 ലക്ഷം അക്കൗണ്ടുകൾക്കെതിരെ നടപടിയും 10 മില്യൺ വ്യാജ പ്രൊഫൈലുകൾ ഫേസ്ബുക്കിൽ നിന്ന് ഇതുവരെ നീക്കം ചെയ്തു.
ഒരു കണ്ടന്റ് ക്രിയേറ്റർ (Content Creators) അവരുടെ ഫേസ്ബുക്ക് ഫീഡിൽ പോസ്റ്റ് ചെയ്ത ഉള്ളടക്കം പ്രസ്തുത വ്യക്തിയുടെ അനുവാദം കൂടാതെ ആവർത്തിച്ച് സ്വന്തം ഫീൽഡിൽ പങ്കുവയ്ക്കുക, കാര്യമായ യാതൊരു മാറ്റവും വരുത്താതെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുക എന്നതാണ് 'അൺഒറിജിനൽ'(Unoriginal) ഉള്ളടക്കത്തിന്റെ പരിധിയിൽ വരുന്നത്. വീഡിയോ ആണെങ്കിൽ ചെറിയ മാറ്റം വരുത്തുകയോ സ്വന്തം വാട്ടർമാർക്ക് ചേർക്കുന്നത് പോലും 'കാര്യമായ മാറ്റങ്ങളായി'കരുതൽ എന്ന മെറ്റാ പറയുന്നു.
ഒറിജിനൽ കണ്ടന്റ് സ്വന്തമായി എങ്ങനെ പോസ്റ്റ് ചെയ്യാമെന്ന് ഫേസ്ബുക്ക് (fb) പറയുന്നു. സ്വന്തമായി ഉണ്ടാക്കുന്ന കണ്ടുകൾക്ക് അല്ലെങ്കിൽ ഉള്ളടക്കങ്ങൾക്ക് ഫേസ്ബുക്ക് കൂടുതൽ റീച്ച് ഇനി മുതൽ തരും. അതായത് കൂടുതൽ പേരുടെ മുന്നിലേക്ക് സംഭവം എത്തും എന്ന് ചുരുക്കം. എന്തെങ്കിലും കാരണത്താൽ മറ്റുള്ളവരുടെ ഉള്ളടക്കം എടുക്കേണ്ട സാഹചര്യം ഉണ്ടാകുന്ന പക്ഷം അതിൽ നിങ്ങളുടേതായ രീതിയിൽ വ്യക്തമായി എന്തെങ്കിലും ഉൾപ്പെടുത്തിയിരിക്കണം. ഉദാഹരണത്തിന് മറ്റുള്ളവരുടെ വീഡിയോ ആണ് എടുക്കുന്നതെങ്കിൽ അതിൽ കാര്യമായി എഡിറ്റിംഗ് വരുത്തിയിരിക്കണം ആശയം നഷ്ടപ്പെടാതെ, മാത്രമല്ല പോസ്റ്റ് ചെയ്യുന്ന നിങ്ങളുടെ ശബ്ദ വിവരണം അതിൽ ഉൾപ്പെടുത്തിയിരിക്കുകയും വേണം. പ്രധാനപ്പെട്ട മറ്റൊരു കാര്യം എന്തെന്ന് വെച്ചാൽ മറ്റൊരാളുടെ ഉള്ളടക്കം എടുക്കുന്ന പക്ഷം , എടുത്തത് ആരുടെ ഉള്ളടക്കം ആണോ ആ വ്യക്തിക്ക് കൃത്യമായ ക്രെഡിറ്റ് നൽകിയിരിക്കണം.
മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വാട്ടർ മാർക്ക് ഉൾപ്പെടുന്ന ഉള്ളടക്കങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കണം. നിങ്ങളുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന് യോജിക്കുന്ന നല്ല തലക്കെട്ടുകളും #ടാഗുകളും കൊടുക്കണം. പങ്കുവെക്കുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട ഹാഷ് ടാഗ് (#tag) കൊടുക്കാൻ ശ്രമിക്കണം ഇതുവഴിച്ചു കൂടുതൽ പേരുടെ മുന്നിലേക്ക് സെർച്ചുകൾ വഴി ചെന്ന് കയറും.
#technology #socialmedia #meta