പറക്കലിനിടയിൽ ഉണ്ടായ സാങ്കേതിക തകരാറുമൂലം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി തിരികെ പറക്കാനാവാതെ കുടുങ്ങിപ്പോയ ബ്രിട്ടീഷ് റോയൽ നേവിയുടെ യുദ്ധവിമാനമായ എഫ്-35 ബിയുടെ തകരാറുകൾ പരിഹരിച്ചു. വിമാനം അടുത്തയാഴ്ച മടങ്ങും.
പ്രത്യേക വിമാനത്തിൽ ബ്രിട്ടനില്‍ നിന്നെത്തിയ വിദഗ്ധ സംഘം സാങ്കേതികത്തകരാര്‍ പരിഹരിച്ചതോടെ സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ വിമാനം കഴിഞ്ഞ ദിവസം രാത്രി എയർ ഇന്ത്യയുടെ ഹാങ്ങറില്‍നിന്നു പുറത്തിറക്കി എന്‍ജിന്‍ക്ഷമത സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു. ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലിയറി പവര്‍ യൂണിറ്റിന്റെയും തകരാറുകളാണ് പരിഹരിച്ചത്.
More readF-35B യെ ഹാങ്ങറിലേക്ക് മാറ്റി
തിരികെ പറക്കുന്നതിനു മുന്നോടിയായി ടേക്ക് ഓഫ്, ലാന്‍ഡിങ് എന്നിവ പരീക്ഷിച്ച് വിമാനം പറക്കലിനു പൂര്‍ണ സജ്ജമാണെന്ന് ഉറപ്പാക്കും. തകരാര്‍ പരിഹരിക്കാനുള്ള ഉപകരണങ്ങളുമായി ബ്രിട്ടനില്‍നിന്ന് 14 അംഗ സംഘം എയര്‍ബസ് 400ല്‍ ആണ് തിരുവനന്തപുരത്തെത്തിയത്. വിദഗ്ദ സംഘത്തെയും ഉപകരണത്തെയും തിരികെ കൊണ്ടുപോകുന്നതിനായി സി-17 ഗ്ലോബ് മാസ്റ്റർ വിമാനം എത്തും.
#BritishNavyF-35Bfighter