സഹാറ മരുഭൂമിയിൽ പതിച്ച ഈ പാറക്കഷണത്തിന് 25 കിലോഗ്രാം ഭാരമുണ്ട്.
വർഷങ്ങൾക്കു മുൻപ് ഒരു കൂട്ടിയിടിയുടെ ഫലമായി ചൊവ്വായിൽ നിന്ന് തെറിച്ചു പോയ 'ചൊവ്വയുടെ'ഒരു കഷണം ലേലത്തിന് വെച്ചപ്പോൾ കിട്ടിയത് ശതകോടികൾ.ഭൂമിശാസ്ത്രപരവും പുരാവസ്തു പ്രാധാന്യമുള്ളവയുമായ വസ്തുക്കളുടെ ലേലത്തിൽ അപൂർവ്വമായ ദിനോസറിന്റെ അസ്ഥികൂടത്തിനും കിട്ടി നല്ല വില.
NWA 16788 എന്ന് പേരിട്ടിരിക്കുന്ന ചുവന്ന ഗ്രഹത്തിന്റെ കഷ്ണം വാങ്ങിയ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.ഛിന്നഗ്രഹ കൂട്ടിയിടിയുടെ ഫലമായി ചൊവ്വായുടെ (Mars) ഉപരിതലത്തിൽ നിന്ന് വേർപെട്ട പോയ ഭാഗം 140 മില്യൺ മൈൽ (225 ദശലക്ഷം കിലോമീറ്റർ) സഞ്ചരിച്ച് ഉൽകാശിലെയായി ഭൂമിയിൽ പതിക്കുകയാണ് ഉണ്ടായത്.2023 നവംബറിൽ നൈജറിലെ സഹാറ മരുഭൂമിയിൽ പതിച്ച ഈ പാറക്കഷണത്തിന് 25 കിലോഗ്രാം (54 pound) ഭാരമുണ്ട്.
ലേലത്തിന് മുമ്പുള്ള NWA 16788 ന്റെ വിൽപ്പന കണക്കാക്കിയിരുന്നത് 34 കോടിയിലധികം (4 million US$) രൂപയായിരുന്നു സംഘാടകരായ ‘സോത്ത്ബീസി’ന്റെ പ്രതീക്ഷ. എന്നാൽ ലേലം മുറുകിയപ്പോൾ ഈ അപൂർവ്വ ഉൽക്കശിലയ്ക്ക് കിട്ടിയത് 4.5 million $ (45 കോടിയിലധികം രൂപ) മൂല്യം. 15 മിനിറ്റോളം നീണ്ട ആവേശകരമായ ലേലം വിളിയിൽ ആളുകൾ ഫോൺ വഴിയും, ഓൺലൈൻ വഴിയുമാണ് പങ്കെടുത്തത്. 5 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ചൊവ്വായിൽ ഉണ്ടായ ഛിന്നഗ്രഹത്തിന്റെ കൂട്ടിയിടിയുടെ ഫലമായി തെറിച്ചുപോന്ന ശിലാഖണ്ഡമാണ് സ്വകാര്യ വ്യക്തി ലേലത്തിൽ പിടിച്ചത്.ലേലത്തിൽവിറ്റഴിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വിലപിടിപ്പുള്ള ഉൽക്കാശിലയായി NWA 16788 മാറിയെന്ന് ‘സോത്ത്ബീസ്’ പറഞ്ഞു.
ബഹിരാകാശ വസ്തുക്കളായി ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നവയിൽ ഭൂരിഭാഗവും കത്തി ചാമ്പലാവുകയോ സമുദ്രത്തിൽ പതിക്കുകയാണ് പതിവ് അതുകൊണ്ട് NWA 16788-ന്റെ പ്രാധാന്യമർഹിക്കുന്ന ലേല കമ്പനിയുടെ വൈസ് ചെയർമാൻ കസാൻഡ്ര ഹാറ്റൺ പറഞ്ഞു.നിലവിൽ തിരിച്ചറിഞ്ഞ ഉൽക്കകളിൽ ഏറ്റവും വലുതാണ് ഇത്. മാലിയിൽ നിന്ന് 2021-ൽ കണ്ടെടുത്ത മറ്റൊരു ചൊവ്വയുടെ മറ്റൊരു ഉൽക്കാശിലയേക്കാൾ 70% വലുതാണ് NWA 16788.ഏകദേശം 400 എണ്ണം മാത്രമാണ് ഭൂമിയിൽ തിരിച്ചറിഞ്ഞിട്ടുള്ള ഉൾക്കാശിലകളിൽ ചൊവ്വയുടെ ഉൽക്കാശില ആണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളത്.
ദിനോസർ (dinosaur) അസ്ഥികൂടം ആറു മിനിറ്റിനുള്ളിൽ ആറു ലേലക്കാർക്കിടയിൽ ഒരു വലിയ ലേലം വിളിയാണ് നടന്നത്.അറിയപ്പെടുന്ന നാല് സെറാറ്റോസോറസ് നാസികോർണിസ് അസ്ഥികൂടങ്ങളിൽ ഒന്നായ ഇതിന് 40 ലക്ഷം മുതൽ 60 ലക്ഷം ഡോളർ വരെ ലേലത്തിനു മുമ്പ് കണക്കാക്കിയ വില. അതേസമയം ടൈറനോസോറസ് റെക്സിനോട് (Tyrannosaurus Rex) സാമ്യമുള്ളതും ചെറുതുമായ ഈ ഇനത്തിലെ പ്രായപൂർത്തിയാകാത്ത (baby dinosaur) ഒരേയൊരു അസ്ഥികൂടവുമാണ്.
അസ്ഥികൂടത്തിനായുള്ള ലേലം 60 ലക്ഷം ഡോളറിന്റെ ഉയർന്ന അഡ്വാൻസ് ഓഫറോടെയാണ് ആരംഭിച്ചതെങ്കിലും അവസാനിച്ചതാവട്ടെ 260 ലക്ഷം ഡോളറിലും, അതേസമയം അസ്ഥികൂടം വാങ്ങിയ ആളെ വെളിപ്പെടുത്തിയിട്ടില്ല.ലേലത്തിൽ ഒരു ദിനോസറിന് നൽകിയ മൂന്നാമത്തെ ഉയർന്ന തുകയാണ് ഇത്. കഴിഞ്ഞ വർഷം സോത്ത്ബീസിൽ 446 ലക്ഷം ഡോളറിനു വിറ്റതിന് ശേഷം ‘അപെക്സ്’ എന്ന് വിളിക്കപ്പെടുന്ന ഒരു സ്റ്റെഗോസോറസ് അസ്ഥികൂടം റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
1996 ൽ വ്യോമിംഗിലെ ലാറാമിക്കിനടുത്ത് ദിനോസർ അസ്ഥികളുടെ സാന്നിധ്യമുള്ള സ്വർണ്ണ ഖനിയായ ബോൺ കാബിൻ ക്വാറിയിൽ നിന്നാണ് ഈ ഫോസിൽ (fossils) കണ്ടെടുത്തത്.അസ്ഥികൂടം പുനഃർനിർമ്മിക്കുന്നതിനായി സ്പെഷ്യലിസ്റ്റുകൾ ഏകദേശം 140 ഫോസിൽ അസ്ഥികൾ ചില ശിൽപ വസ്തുക്കളുമായി കൂട്ടിച്ചേർക്കുകയും അത് പ്രദർശിപ്പിക്കാനായി ഘടിപ്പിക്കുകയും ചെയ്തുവെന്ന് സോത്ത്ബീസ് പറയുന്നു.
150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജുറാസിക് കാലഘട്ടത്തിന്റെ അവസാനകാലത്തിൽ ജീവിച്ചിരുന്നു എന്ന് കരുതുന്ന ഇതിന്റെ ഉയരം 2 മീറ്ററിൽ അധികവും 3 മീറ്റർ ഏകദേശം നീളവും ഉണ്ട്.സെറാറ്റോസോറസ് ദിനോസറുകൾക്ക് 7.6 മീറ്റർ വരെ നീളമുണ്ടാകും. ടി. റെക്സിന് 12 മീറ്റർ വരെയാണ് നീളം.
#science