അങ്ങനെ പാളിപോയ പ്രവചനങ്ങളുടെ കൂട്ടത്തിലേക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരു പ്രവചനം കൂടി ചേർക്കപ്പെട്ടു. എന്തുപറഞ്ഞാലും വിശ്വസിക്കാത്ത അന്ധവിശ്വാസം മാത്രമുള്ളവർക്ക് ന്യായീകരിക്കാൻ കാരണങ്ങൾ ഉണ്ടാവാം എന്നാലും യാഥാർത്ഥ്യം അതല്ലല്ലോ.Ryo Tatsuki (റയോ തത്സുകി) പറഞ്ഞതുപോലെ ഒന്നും നടന്നില്ല.
ജൂലായ് 5 ന് പുലർച്ചെ നാലേകാലിന് വൻ ഭൂകമ്പമുണ്ടാകും ജപ്പാനെ കടൽ വിഴുങ്ങും. ഈ പ്രവചനമായിരുന്നു കൊടുങ്കാറ്റു പോലെ ഇന്റർനെറ്റ് ലോകത്ത് എന്തും എടുത്തിട്ട് വീശുന്നവർക്ക് വലിയ സംഭവമായിരുന്നു, വിശ്വസിക്കുന്നവർ അതിന് കൂടുതൽ പ്രാധാന്യം നൽകി ഒടുവിൽ എന്ത് സംഭവിച്ചു, അതൊന്നു സംഭവിച്ചില്ല. പ്രഭാതകിരണങ്ങൾ ജപ്പാനിൽ പതിച്ചു, ദുരന്തം സംഭവിക്കാത്തവർ അത് കൺനിറയെ കണ്ടു ആശ്വസിച്ചു. 'കൊമറെബി' (ഇലകൾക്കിടയിലൂടെ ഭൂമിയിലേക്ക് സൂര്യപ്രകാശം പതിക്കുന്നതിന് പറയുന്ന ജാപ്പനീസ് വാക്ക്) ജപ്പാന്റെ ഭൂമിയിൽ വീണു അതോടൊപ്പം ജാപ്പനീസ് ബാബ വാന്‍കയെ വിശ്വസിച്ചവരുടെ മനസ്സിലും വെളിച്ചം വീണു.
2011-ൽ ജപ്പാനിൽ നാശം വിതച്ച സുനാമിയെക്കാൾ മൂന്നുമടങ്ങ് നാശം വിതയ്ക്കുന്നതായിരിക്കും ജൂലായ് അഞ്ചിലെ സുനാമിയെന്നായിരുന്നു റയോയുടെ പ്രവചനം. ദ ഫ്യൂച്ചർ ഐ സോ എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച പ്രവചനം റയോ നടത്തിയത്.ഇല്ലസ്ട്രേറ്ററായ റയോ 1999-ലാണ് ദ ഫ്യൂച്ചർ ഐ സോ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. 2011-ലെ ഭൂകമ്പമടക്കം റയോ പ്രവചിച്ചിരുന്നു എന്നാണ് അവകാശപ്പെടുന്നത്. റയോ അവസാനമായി നടത്തിയ പ്രവചനം ജൂലായ് അഞ്ചിനുണ്ടായേക്കാവുന്ന സുനാമിയാണ്.2025 ജൂലൈ അഞ്ചിന് രാവില 4.18ന് ജപ്പാന്റെ തെക്കുഭാഗത്ത് ജപ്പാനും ഫിലിപ്പെയ്ന്‍സിനും ഇടയില്‍ സമുദ്രത്തിനടിയില്‍ വലിയൊരു ഭൂകമ്പം ഉണ്ടാകുമെന്നും തുടർന്ന് വൻ സുനാമി (Tsunami) ഉണ്ടാകുമെന്നായിരുന്നു ഇവരുടെ അവകാശവാദം.
പ്രവചനം പാളി, ഭൂകമ്പം സുനാമി ഇതൊന്നുമുണ്ടായില്ല.തത്സുകിയുടെ ഒരൊറ്റ പ്രവചനം കാരണം ജപ്പാന്റെ സാമ്പത്തിക മേഖലയ്ക്ക് വന്നത് ശതകോടികളുടെ നഷ്ടമാണ്.ജപ്പാന്റെ ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ചു, പ്രത്യേകിച്ച് ഏഷ്യയിൽ നിന്നുള്ള നിരവധി വിദേശ വിനോദസഞ്ചാരികൾ ജപ്പാനിലേക്കുള്ള യാത്രകൾ റദ്ദാക്കി. സന്ദർശകരുടെ എണ്ണം കുറഞ്ഞതിനാൽ ചില വിമാനക്കമ്പനികൾ ജപ്പാനിലേക്കുള്ള വിമാന സർവീസുകൾ വെട്ടി കുറച്ചു.ജപ്പാന്റെ ടൂറിസം വ്യവസായത്തിന് 3,42,00,62,00,000 കോടി രൂപയുടെ, അല്ലെങ്കിൽ 4 ബില്യൺ ഡോളർ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഹോങ്കോംഗ്, തായ്വാൻ, ദക്ഷിണ കൊറിയ തുടങ്ങിയവിടങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ ബുക്കിംഗുകളിലെ കുത്തനെയുള്ള ഇടിവ്, വിമാനക്കമ്പനികൾ ജപ്പാനിലേക്കുള്ള വിമാനങ്ങളുടെ സർവ്വീസ് കുറയ്ക്കൽ എന്നിവ ജപ്പാനെ കാര്യമായി ബാധിച്ചു.
പ്രവചനത്തെ അന്ധമായി വിശ്വസിച്ച് ന്യായീകരിക്കുന്നവർക്ക് ആശ്വസിക്കാൻ അതുമായി തത്സുകിയുടെ പ്രവചനവുമായി ബന്ധമില്ലെങ്കിലും ഒരു വക ഉണ്ടായി.ജപ്പാനിലെ മൗണ്ട് ഷിൻമോഡേക്ക് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് മീറ്ററുകൾ ഉയരത്തിലാണ് ചാരം തുപ്പിയത്. ഇതോ പ്രദേശത്ത് നിന്നും ആളുകളോട് ഒഴിഞ്ഞ് പോകാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി.
അഗ്നിപർവ്വത സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചതോടെ, മാംഗ ആർട്ടിസ്റ്റ് റിയോ തത്സുകിയുടെ വൈറൽ പ്രവചനം സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായി. 2011 ഏപ്രിൽ 3 ന് ശേഷം ആദ്യമായിട്ടാണ് അഗ്നിപര്‍വ്വതത്തില്‍ നിന്നും ഉയര്‍ന്ന ചാരവും പൊടിയും 3,000 മീറ്റർ (9,800 അടി) ഉയരത്തിലെത്തിയതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.
#international