അറബിക്കടലിന്റെ മുകളിലൂടെ സഞ്ചരിക്കവേ സാങ്കേതിക കാരണങ്ങളാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കേണ്ടി വന്ന ബ്രിട്ടിഷ് റോയല്‍ നേവിയുടെ എഫ് 35 ബി പോര്‍വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ വിദഗ്ധ സംഘം മടങ്ങി. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഘം മടങ്ങിയത്. ബ്രിട്ടനില്‍നിന്നു വൈകിട്ടെത്തിയ സി 17 ഗ്ലോബ്മാസ്റ്റര് ട്രാന്‍സ്പോര്‍ട്ട് വിമാനത്തിലാണ് സംഘാംഗങ്ങളെയും വിമാനം കെട്ടിവലിക്കാന്‍ എത്തിച്ച ഉപകരണങ്ങളും കൊണ്ടുപോയത്. ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ മൂലം 39 ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന എഫ് 35 ബ്രിട്ടിഷ് യുദ്ധ വിമാനം ചൊവ്വാഴ്ചയാണ് മടങ്ങിയത്. ഓസ്ട്രേലിയയിലെ ഡാര്വിന് രാജ്യാന്തര വിമാനത്താവളത്തിലേക്കാണു വിമാനം പറന്നത്.
#F35B