ഇനി നിശ്ചിത സമയങ്ങളിൽ മാത്രമേ ഓട്ടോ പേ ഇടപാടുകൾ നടക്കൂ.
![]() |
പ്രതീകാത്മക എ ഐ ചിത്രം |
ഓഗസ്റ്റ് ഒന്ന് മുതൽ Unified Payments Interface (യുപിഐ) നിയമങ്ങളിൽ വരുന്ന മാറ്റങ്ങൾ സ്ഥിരമായി ഓൺലൈൻ പെയ്മെൻറ് നടത്തുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്.
നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് UPI നിയമങ്ങളിൽ മാറ്റങ്ങൾ അവതരിപ്പിച്ചത്.
ഫോൺ പേ, ഗൂഗിൾ പേ, പേടിഎം ഉൾപ്പടെയുള്ള യുപിഐ ആപ്പുകളിൽ ഏതെങ്കിലും സജീവമായി ഉപയോഗിക്കുന്നവരാണ് എങ്കിൽ തീർച്ചയായും ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.അക്കൗണ്ട് ബാലൻസ് തിരയുന്നതിലും, പണമയക്കുന്നതിലും ഇടപാടുകൾ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം വരും.
ഇടപാടുകൾ നടക്കുമ്പോൾ വരുന്ന കാലതാമസം, യുപിഐ സേവനങ്ങൾക്ക് തടസം നേരിടുന്ന പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച് സമീപകാലത്തായി പരാതികൾ ഉയർന്നിരുന്നു.ഉപഭോക്താക്കളിൽ നിന്ന് ബാലൻസ് നോക്കുക, പേമെന്റ് സ്റ്റാറ്റസ് ആവർത്തിച്ച് റിഫ്രഷ് ചെയ്യുക പോലുള്ള റിക്വസ്റ്റുകൾ ആവർത്തിച്ച് വരുന്നതാണ് ഇതിനുള്ള പ്രധാന കാരണമെന്നാണ് NPCI വിലയിരുത്തൽ. ഇത് സിസ്റ്റം ഓവർലോഡ് ആവുന്നതിനും മുഴുവൻ ഉപഭോക്താക്കളുടേയും ഇടപാടുകളുടെ വേഗം കുറയുന്നതിനും കാരണമാവുന്നു. ഇതിന് നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ യുപിഐ നിയമങ്ങൾ.
ഓഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരുന്ന പുതിയ നിയമങ്ങൾ :
ദിവസേന 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കൂ
ദിവസേന 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ നോക്കാനാവൂ.
വിവിധ സബ്സ്ക്രിപ്ഷനുകൾക്കുള്ള ഓട്ടോ പേ ഇടപാടുകൾ ഒരു ദിവസമുടനീളം തോന്നും പോലെ നടക്കുന്നതിന് പകരം, ഇനി നിശ്ചിത സമയങ്ങളിൽ മാത്രമേ ഓട്ടോ പേ ഇടപാടുകൾ നടക്കൂ.
പണമിടപാട് നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ഒരു ദിവസം മൂന്ന് തവണ മാത്രമേ സാധിക്കൂ. ഒരുതവണ പരിശോധിച്ചാൽ പിന്നീട് 90 സെക്കന്റിന് ശേഷമേ അടുത്തതിന് സാധിക്കൂ.
#Googlepay #Amazonpay #Paytm