VS .വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ.
കേരളത്തിൻറെ മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ (Cpi(M) മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദൻ (VS ACHUTHANANDAN) അന്തരിച്ചു.102 വയസ്സായിരുന്നു.തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. തിങ്കളാഴ്ച വൈകുന്നേരം 3.20 ഓടെയാണ് മരണം. ജൂണ്‍ 23നായിരുന്നു ഹൃദയാഘാതം മൂലം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പലതവണ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടാവുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ആരോഗ്യനില മോശമാവുകയായിരുന്നു.
#CPM