അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ (V S Achuthanandan) സംസ്കാരം ബുധനാഴ്ച ആലപ്പുഴ വലിയ ചുടുകാട്ടിൽ. തിങ്കളാഴ്ച വൈകിട്ട് മൃതദേഹം തിരുവനന്തപുരം എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതു ദർശനത്തിനെത്തിക്കും. രാത്രിയിൽ പൊതുദർശനം അനുവദിക്കും. തുടർന്ന് മൃതദേഹം ‘വേലിക്കകത്ത്’ വീട്ടിൽ എത്തിക്കും.
ചൊവ്വ രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനം ആരംഭിക്കും. തുടർന്ന് ഉച്ചയോടെ ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. പോകുന്ന വഴിയിൽ ജനങ്ങൾക്ക് വി എസിനെ കാണാനുള്ള അവസരമൊരുക്കും. ബുധൻ രാവിലെ പാർടി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിലാണ് സംസ്കാരം.
എകെജി സെൻ്ററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. അനുശോചനത്തിന് ഭാഗമായി കരിങ്കൊടി ഉയർത്തി.
More read കേരളത്തിൻറെ വിപ്ലവസൂര്യൻ വിടവാങ്ങി
വിഎസിന്റെ നില അതീവ ഗുരുതരമായതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിഎസിനെ എസ്യുടി ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. മൂന്നരയോടെയാണ് മരണം സംഭവിക്കുന്നത്.
#CPIM #Alappuzha