മുഖ്യമന്ത്രിയും അതിലേറെ തവണ പ്രതിപക്ഷ നേതാവുമായിരുന്നു വിഎസിന് തിരുവനന്തപുരം വിട നൽകി, തിരിച്ചുവരവില്ലാത്ത യാത്രയ്ക്കായി.തലസ്ഥാനത്തുനിന്ന് വിഎസ്സിന് വിപ്ലവ മണ്ണിലേക്ക് മടക്കം. അനന്തപുരിയിൽ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ്സിന്റെ അന്ത്യയാത്ര തുടങ്ങി. തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയ സഖാവിനെ യാത്രയാക്കാൻ സെക്രട്ടേറിയേറ്റ് പരിസരത്ത് ജനസാഗരം തടിച്ചുകൂടിയത്. നിരവധിപ്പേരാണ് റോഡിന്റെ ഇരുവശങ്ങളിലും വിഎസ്സിനെ കാണാൻ കാത്തുനിൽക്കുന്നത്.
മകന്റെ വസതിയില്‍നിന്നും വിലാപയാത്രയായി സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളിലെത്തിച്ച മൃതദേഹത്തിൽ മഴയും തിരക്കും വകവയ്ക്കാതെ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ആയിരക്കണക്കിന് സാധാരണക്കാരും ആദരാഞ്ജലി അർപ്പിച്ചു. മുദ്രാവാക്യം വിളികളുമായി ജനങ്ങള്‍ പ്രിയസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
More read VS വേലിക്കകത്ത് വീട്ടിൽ നിന്ന് ഇറങ്ങി
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കളെ കൂടാതെ സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, ഗവർണർ രാജേന്ദ്ര ആർലേക്കർ തുടങ്ങിയവർ ഇവിടെ അന്ത്യോപചാരം അർപ്പിച്ചു.
രാവിലെ 9 മണിക്കു ശേഷമാണ് വിഎസിന്റെ ഭൗതികശരീരം വിലാപയാത്രയായി ദര്‍ബാര്‍ ഹാളിലേക്കു കൊണ്ടുവന്നത്. വഴിനീളെ നൂറുകണക്കിനാളുകള്‍ കാത്തുനിന്നു. വിഎസ് എത്തുമ്പോഴേക്കും, ആയിരങ്ങള്‍ കാത്തുനില്ക്കുന്നെന്ന തിരിച്ചറിവാലെന്നപോലെ മഴ പിന്‍വാങ്ങിയിരുന്നു. സെക്രട്ടേറിയറ്റിന്റെ ഇരുഭാഗത്തുമുള്ള ഗേറ്റിലൂടെയാണ് ജനങ്ങള്‍ക്ക് ഉള്ളില്‍ കടന്ന് പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കിയിരുന്നത്.
ഉച്ചയ്ക്ക് രണ്ടുമണിക്ക് പൊതുദർശനം അവസാനിപ്പിച്ച് വിലാപയാത്രയെ ആലപ്പുഴയിലേക്ക് കൊണ്ടുവരാൻ ആയിരുന്ന തീരുമാനം പക്ഷേ അതും വൈകി. ഒടുവിൽ അഭിവാദ്യമർപ്പിച്ചുള്ള ശക്തമായ മുദ്രാവാക്യങ്ങൾക്കിടയിൽ 2.20 നു മൃതദേഹം ഡാർബാർ ഹാളിൽ നിന്ന് കെഎസ്ആർടിസിയുടെ (KSRTC) പ്രത്യേകം തയ്യാറാക്കിയ ബസ്സിലേക്ക് കയറ്റിയത്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വിവിധ കേന്ദ്രങ്ങളിൽ വി എസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ക്രമീകരണമൊരുക്കും. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും.
#VSAchuthanandan #cpim