ഒരുപോലെയുള്ള ഇൻട്രോ, ഔട്രോ വീഡിയോകൾ ഉപയോഗിക്കാം. പക്ഷേ വീഡിയോയുടെ പ്രധാനഭാഗങ്ങൾ വ്യത്യാസമുള്ളതായിരിക്കണം
ഇൻറർനെറ്റ് സൗകര്യമുള്ളവർ ഒരിക്കലെങ്കിലും യൂട്യൂബ് കാണാത്തവരായിട്ട് ഉണ്ടാവില്ല, പലരും യൂട്യൂബിലെ ചാനലുകൾ പലതും സ്ഥിരമായി കാണുകയും സബ്സ്ക്രൈബ് ചെയ്യാറുണ്ട്. കാണുന്നത് എന്ത് ആണെന്നുള്ളത് വിഷയം വേറെ പക്ഷേ ഈ കാണുന്നത് വഴി ആ വീഡിയോ നിർമിച്ചവർക്ക് പണം കിട്ടുന്ന കാര്യവും പലർക്കും അറിയാവുന്നതാണ്. ലക്ഷങ്ങൾ യൂട്യൂബിൽ നിന്ന് സമ്പാദിക്കുന്നവരും ഉണ്ട്, ലക്ഷങ്ങൾ മാത്രമല്ല കോടികളും!
YouTube channel ഇന്ന് ഇഷ്ടം പോലെയുണ്ട്. യൂട്യൂബ് ചാനലുകൾക്ക് പഞ്ഞം ഒന്നും ഇല്ലെങ്കിലും അതിൽ വരുന്ന ഉള്ളടക്കങ്ങൾക്ക് നിലവാരം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയാം ചുരുക്കം ചിലതിനെ മാത്രമേ ഉള്ളൂ നിലവാരം ഉള്ളത്. പല യൂട്യൂബ് ചാനലുകളിലും വരുന്ന ഉള്ളടക്കങ്ങളെല്ലാം തന്നെ കോപ്പിയടിച്ചതോ, യുക്തിക്ക് നിരക്കാത്ത ഒക്കെയാണ്. കാണുന്നവർക്ക് അതൊന്നും പ്രശ്നമല്ല എന്തും കാണും ഷെയർ ചെയ്യുകയും ചെയ്യും. അങ്ങനെ എന്തു വിവരക്കേടും അല്ലെങ്കിൽ യാഥാർത്ഥ്യബോധമില്ലാത്തതുമായ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്ത പണം സമ്പാദിക്കാം എന്ന യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ (YouTube content creators)പരിപാടി ഇനി നടപ്പില്ല, അത് കർശനമായി തടയാൻ യൂട്യൂബ് തീരുമാനിച്ചു. യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർ മാർക്ക് ബാധകമാകുന്ന പുതിയ പോളിസി (YouTube content policy) ൽ കർശനമായി നടപ്പിലാക്കാൻ യൂട്യൂബ് തീരുമാനിച്ചു,ജൂലൈ 15 മുതലാണ് നടപ്പിൽ വരുത്തുക
ധനസമ്പാദനം നടത്താനാകുന്ന വീഡിയോകളുടെ കാര്യത്തിലാണ് യൂട്യൂബ് പ്രധാനമായും നയങ്ങൾ പരിഷ്കരിച്ചത്. ആവർത്തിച്ചുള്ള ഉള്ളടക്കങ്ങളും യഥാർഥമല്ലാത്ത ഉള്ളടക്കങ്ങളും ധനസമ്പാദനത്തിന് അനുവദിക്കില്ലെന്ന് യൂട്യൂബ് വ്യക്തമാക്കി.
Monetization അഥവാ ധനസമ്പാദനം
കാഴ്ചക്കാർക്ക് തിരിച്ചറിയാനാകാത്ത വിധം യാതൊരു വ്യത്യാസവുമില്ലാത്ത ഉള്ളടക്കങ്ങൾ ആവർത്തിച്ച് പോസ്റ്റ് ചെയ്താൽ യൂട്യബിൽ നിന്ന് കാശ് കിട്ടില്ല. ഒരേ ടെംപ്ലേറ്റിൽ നിർമിച്ച വീഡിയോകളും ഈ പരിധിയിൽ പെടും. ഈ ചട്ടം ലംഘിച്ചാൽ അത് ചാനലിന്റെ മൊത്തം വരുമാനത്തെ ബാധിക്കും. ഒരു ചാനലിന്റെ ഉള്ളടക്കത്തിൽ മറ്റൊരു ചാനലിനു സമാനമായ ഉള്ളടക്കം ഉണ്ടാകുമ്പോൾ, ആകർഷകവും രസകരവുമായ വീഡിയോകൾക്കായി യൂട്യബിലേക്ക് വരുന്ന കാഴ്ചക്കാരെ അത് നിരാശരാക്കുമെന്ന് കമ്പനി ബ്ലോഗ്പോസ്റ്റിൽ പറയുന്നു. നിലവിൽ തന്നെ യൂട്യൂബ് കമ്മ്യൂണിറ്റി ഗൈഡ് ലൈൻ എന്ന സംഭവം കർശനമായി നടപ്പിലാക്കുന്നുണ്ട് അത് പാലിച്ചെങ്കിൽ മാത്രമേ ചാനൽ പ്രവർത്തിക്കാനും അതുവഴി പണം സമ്പാദിക്കാൻ യോഗ്യതയുണ്ടെങ്കിൽ അതിന് അനുവദിക്കുകയും ചെയ്യുകയുള്ളൂ. കമ്മ്യൂണിറ്റി ഗൈഡ് ലൈൻ പാലിക്കാത്ത ചാനലുകൾ ടെർമിനേറ്റ് (ഇല്ലാതാക്കുക) ചെയ്യുകയാണ് പതിവ്
മറ്റ് വെബ്സൈറ്റുകളിൽ നിന്നുള്ള വാർത്തകൾ വായിക്കുന്നതും സ്വന്തമായി എഴുതാത്ത ഉള്ളടക്കങ്ങൾ വായിക്കുന്നതുമൊന്നും യൂട്യൂബ് ധനസമ്പാദനത്തിന് അനുവദിക്കില്ല. വിവരണമോ, കമന്ററിയോ, വിദ്യാഭ്യാസമൂല്യമോ ഇല്ലാത്ത ഇമേജ് സ്ലൈഡ് ഷോകളും സ്ക്രോളിങ് ടെക്സ്റ്റുകളും മാത്രമുള്ള വീഡിയോകളിൽ നിന്നും വരുമാനമുണ്ടാക്കാൻ സാധിക്കില്ല.
യൂട്യൂബിൽ നേരത്തെ തന്നെ അപ് ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ഉള്ളടക്കങ്ങൾ വീഡിയോയിൽ ഉപയോഗിക്കുന്നതിനും നിയന്ത്രണമുണ്ട്. അങ്ങനെ നേരത്തെ അപ്ലോഡ് ചെയ്തവയോ മറ്റുള്ള ഉറവിടങ്ങളിൽ നിന്നുള്ള വീഡിയോകളോ സ്വന്തം വീഡിയോയിൽ ക്രിയേറ്റർമാർ ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ പ്രകടമായ മാറ്റങ്ങൾ വീഡിയോ നിർമിതിയിൽ ഉണ്ടായിരിക്കണം. അതിന്റെ വിഷയം, നൽകിയിരിക്കുന്ന കമന്ററി എന്നിവ ക്രിയേറ്ററുടെ സ്വന്തമായിരിക്കണം. അല്ലെങ്കിൽ മതിയായ വിദ്യാഭ്യാസ മൂല്യമോ വിനോദത്തിന് അനുയോജ്യമായതോ ആയിരിക്കണം.
അത് തിരിച്ചറിയുന്നതിനായി വീഡിയോകളും ചാനൽ ഡിസ്ക്രിപ്ഷൻ, വീഡിയോ ടൈറ്റിൽ, വീഡിയോ ഡിസ്ക്രിപ്ഷൻ എന്നിവയെല്ലാം റിവ്യൂവർമാർ പരിശോധിക്കും. ഈ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ പ്രസ്തുത വീഡിയോകളെ മാത്രമല്ല മൊത്തം ചാനലിന്റെ ധനസമ്പാദനത്തെ അത് ബാധിക്കും.
അനുവാദമുള്ള ഉള്ളടക്കങ്ങൾ
പോളിസി അപ്ഡേറ്റിലൂടെ യൂട്യൂബ് ലക്ഷ്യമിടുന്നത് കാഴ്ചക്കാർക്ക് ആസ്വാദ്യകരമായതും പ്രയോജനകരമായതുമായ ഉള്ളടക്കങ്ങൾ ലഭ്യമാക്കുകയെന്നതാണ്. അങ്ങനെ വരുമ്പോൾ പുതിയ ഒന്നിനോടൊന്ന് വ്യത്യാസമുള്ള ഉള്ളടക്കങ്ങൾ ഉള്ള ചാനലുകൾ മോണറ്റൈസ് ചെയ്യാനാവും. ഒരുപോലെയുള്ള ഇൻട്രോ, ഔട്രോ വീഡിയോകൾ ഉപയോഗിക്കാം. പക്ഷേ വീഡിയോയുടെ പ്രധാനഭാഗങ്ങൾ വ്യത്യാസമുള്ളതായിരിക്കണം. ഒരേദൃശ്യങ്ങൾ ഉപയോഗിച്ചാലും വ്യത്യസ്തമായ വിഷയത്തിന് പ്രാധാന്യം നൽകുന്നവയായിരിക്കണം. നിങ്ങൾ സ്വന്തമായി നിർമിച്ച ദൃശ്യങ്ങൾ അല്ലെങ്കിലും ആ വീഡിയോയ്ക്ക് തമാശയോ, വിശകലനമോ ഉൾപ്പടെയുള്ള നിങ്ങളുടേതായ മറ്റെന്തെങ്കിലും ആംഗിളിൽ മാറ്റി നിർമിക്കണം. മുൻപ് മറ്റൊരു ചാനലിൽ പോസ്റ്റ് ചെയ്ത യഥാർത്ഥ വീഡിയോയിൽ നിന്ന് കാഴ്ചക്കാരന് തിരിച്ചറിയാനാവുന്ന മാറ്റം മറ്റൊരു ക്രിയേറ്ററുടെ വീഡിയോക്ക് ഉണ്ടായിരിക്കണമെന്ന് സാരം.
#technology #money