വാണിജ്യ ആവശ്യമെങ്കിൽ അന്നു നൽകേണ്ടിയിരുന്നത് പ്രതിവർഷം 25 ലക്ഷം രൂപ
സെൽഫോൺ അല്ലെങ്കിൽ മൊബൈൽ ഫോൺ എന്നത് ഇന്നത്തെ ലോകത്ത് പരിചിതമായ ഒരു സംഭവമാണ്. മിക്കവരുടെയും കൈയിൽ ഉണ്ടാവും വില കൂടിയതും വില കുറഞ്ഞതും ഒക്കെ. ഓരോരുത്തരുടെ സാമ്പത്തിക സ്ഥിതിയും ഉപയോഗിക്കാനുള്ള കഴിവും അനുസരിച്ച് മൊബൈൽ ഫോണുകളിൽ വ്യത്യാസം വരും. എല്ലാരും പറയും ടച്ച് സ്ക്രീൻ (touch screen phone) ഫോൺ ആണ് ഉപയോഗിക്കുന്നതെന്ന് പക്ഷേ അതുപോലെ ഉപയോഗിക്കാൻ അറിയാത്തവർ ധാരാളം ഉണ്ട്, അങ്ങനെയുള്ളവർ കീപാഡ് ഫോണുകൾ ഉപയോഗിക്കും, അത്തരം കീപാഡ് ഫോണുകളിൽ പലതിലും ഇപ്പോൾ ഇൻറർനെറ്റും കിട്ടുന്നുണ്ട് ചെറിയ ദൃശ്യ പൊലിമയുള്ള ക്യാമറയും.
30 വർഷങ്ങൾക്ക് മുൻപ് ആണ് ഇന്ത്യയിൽ ആദ്യമായി ഒരു മൊബൈൽ ഫോണിൽ നിന്ന് മറ്റൊരു മൊബൈൽ ഫോണിലേക്കുള്ള വിളി നടന്നത്. അത് പക്ഷേ ഇന്ന് കാണുന്നതുപോലെ വലിയ സംഭവമുള്ള ഫോൺ ഒന്നും അല്ലായിരുന്നു. അങ്ങനെ ആദ്യത്തെ സെൽഫോൺ വിളി (cell phone call) 1995 ജൂലൈ 31-നാണ്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസു, അന്നത്തെ കേന്ദ്ര വാർത്താവിനിമയ മന്ത്രി സുഖ് റാമിനെ വിളിച്ചുകൊണ്ടാണ് ഈ ചരിത്ര സംഭവം അരങ്ങേറിയത്. ഇന്ത്യൻ – ഓസ്ട്രേലിയൻ സംയുക്ത കമ്പനി മോദി ടെൽസ്ട്രയുടേതായിരുന്നു സർവീസ്. വിളിക്കാൻ ഉപയോഗിച്ചതു നോക്കിയയുടെ മൊബൈൽ ഫോൺ.
ആദ്യമായി ഇന്ത്യയിൽ മൊബൈൽ സേവനം ലഭ്യമായത് 1995 ഓഗസ്റ്റ് 15-നാണ്. കൊൽക്കത്തയിൽ നിന്നാണ് ആദ്യ കോൾ പോയത്. ആദ്യ കോൾ വിളിക്കാൻ ഉപയോഗിച്ച ഫോൺ മോഡൽ നോക്കിയയുടെ Ringo ആയിരുന്നു. അന്ന് ഒരു മിനിറ്റിന് 24 രൂപയായിരുന്നു സംഭാഷണ നിരക്ക്. അക്കാലത്തെ ഇന്റർനെറ്റ് നിരക്കും വലിയതായിരുന്നു. ഇൻകമിംഗ് കോളുകൾ സൗജന്യമായിരുന്നത് 2003 മുതലാണ്.
1995 ഓഗസ്റ്റ് 15നാണു വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്വഴി (VSNL) രാജ്യത്ത് ആദ്യമായി ഇന്റർനെറ്റ് എത്തുന്നത്. അന്നു സെക്കൻഡിൽ 9.6 കിലോബൈറ്റ് (kb) എന്ന ഒച്ചിഴയും വേഗമുള്ള ഡയൽ അപ് കണക്ഷനു പ്രതിവർഷം അടയ്ക്കേണ്ടിയിരുന്നത് 5,000 രൂപയാണ്! വാണിജ്യ ആവശ്യങ്ങൾക്കെങ്കിൽ 25,000 രൂപ.
25,000 എന്നത് പ്രത്യേകമായി വലിക്കുന്ന ലീസ്ഡ് ലൈനെങ്കിൽ 6 ലക്ഷം രൂപയാകും. സെക്കൻഡിൽ 128 കിലോ ബൈറ്റ് ആയിരുന്നു ഉയർന്ന സ്പീഡ്. വാണിജ്യ ആവശ്യമെങ്കിൽ അന്നു നൽകേണ്ടിയിരുന്നത് പ്രതിവർഷം 25 ലക്ഷം രൂപ! ഇന്നു രാജ്യത്തെ മൊബൈൽ ഫോണുകളിൽ ലഭിക്കുന്ന ഡൗൺലോഡിങ് വേഗം 133.51 എംബിപിഎസ് (mbps) വരെയായി. 10 വർഷം മുൻപ് അതായത് 2014 വരെ 1 ജിബി ഡേറ്റയ്ക്കു ശരാശരി 225 രൂപ; ഇന്നത് ശരാശരി 9 രൂപ.
കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ സംഭാഷണം നടന്നത് 1996 സെപ്റ്റംബർ 17നായിരുന്നു. എസ്കോടെൽ (Escotel mobile service) എന്ന കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ സർവീസിന്റെ ഉദ്ഘാടനെ നിർവഹിച്ചുകൊണ്ട് സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള ദക്ഷിണമേഖലാ നാവികസേ നാ മേധാവി വൈസ് അഡ്മിറൽ എ ർ ടാൻ ഡനെ ഫോണിൽ വിളിച്ചു.
ലോകത്തിലെ ആദ്യ സെൽഫോൺ കോൾ 50 വർഷങ്ങൾക്ക് മുമ്പായിരുന്നു.1973 ഏപ്രിൽ 3-ന് ന്യൂയോർക്കിൽ നിന്ന് മാർട്ടിൻ കൂപ്പർ ആണ് ആദ്യമായി സെൽഫോൺ കോൾ ചെയ്തത്. അദ്ദേഹത്തിൻ്റെ കണ്ടുപിടുത്തമായ സെൽഫോണിൽ നിന്നായിരുന്നു ആദ്യ വിളി. അന്ന് കൂപ്പർ മോട്ടറോളയിലെ കമ്മ്യൂണിക്കേഷൻസ് വിഭാഗത്തിൻ്റെ തലവനായിരുന്നു. ആ സമയത്ത് കോർഡ്ലെസ് ഫോണുകൾ ഇല്ലാതിരുന്നതാണ് കണ്ടുപിടിത്തത്തിന് പിന്നിൽ.
#മൊബൈൽ #സെൽഫോൺ #FirstMobileCallIndia