71മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാൻ എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാറൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രമാണ് നടൻ വിക്രാന്ത് മാസിയെ പുരസ്കാരത്തിന് അർഹനാക്കിയത്. റാണി മുഖർജിയാണ് മികച്ച നടി. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മികച്ച സഹനടിക്കുള്ള പുരസ്കാരം ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് ഉർവശി മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടുന്നത്. ‘പൂക്കാലം’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ഇതാദ്യമായാണ് വിജയരാഘവൻ ദേശീയ പുരസ്കാരം നേടുന്നത്.
ലൗ ജിഹാദുമായി ബന്ധപ്പെടുത്തി കേരളത്തെ നാണംകെടുത്താനും ലക്ഷ്യമിട്ടെത്തിയ പ്രൊപ്പഗാണ്ട ചിത്രം 'ദി കേരള സ്റ്റോറി'ക്ക് രണ്ട് ദേശീയ അവാർഡുകൾ. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിനാണ്. ‘അനിമൽ’ എന്ന ഹിന്ദി ചിത്രത്തിന്റെ റീ–റെക്കോർഡിങ്ങിലൂടെ മലയാളിയായ എം.ആർ.രാജകൃഷ്ണൻ ജൂറിയുടെ പ്രത്യേക പരാമർശം നേടി. മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ പുരസ്കാരം 2018 എന്ന ചിത്രത്തിലൂടെ കലാസംവിധായകൻ മോഹൻദാസ് സ്വന്തമാക്കി.
ദേശീയ പുരസ്കാരങ്ങൾ :
മികച്ച ചിത്രം: ട്വൽത്ത് ഫെയ്ൽ (വിധു വിനോദ് ചോപ്ര)
മികച്ച ജനപ്രിയ ചിത്രം: റോക്കി ഓർ റാണി കി പ്രേം കഹാനി
മികച്ച സംവിധായകൻ: സുധീപ് തോ സെൻ (ദ കേരള സ്റ്റോറി)
മികച്ച നവാഗത സംവിധായകൻ: ആശിഷ് ബേണ്ടെ
മികച്ച നടൻമാർ: ഷാരൂഖ് ഖാൻ (ജവാൻ), വിക്രം മാസി (ട്വൽത്ത് ഫെയിൽ)
മികച്ച നടി: റാണി മുഖർജി (‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ)
മികച്ച സഹനടൻ: വിജയരാഘവൻ (പൂക്കാലം)
മികച്ച സഹനടൻ: എം.എസ്. ഭാസ്കർ (പാർക്കിങ്)
മികച്ച സഹനടി: ഉൾവശി (ഉള്ളൊഴുക്ക്-മലയാളം)
മികച്ച സഹനടി: ജാനകി ബോധിവാല (ഗുജറാത്ത് നടി)
മികച്ച മലയാള ചിത്രം: ഉള്ളൊഴുക്ക് (ക്രിസ്റ്റോ ടോമി)
മികച്ച സൗണ്ട് ഡിസൈൻ: ‘ആനിമൽ’ (സച്ചിൻ സുധാകാരൻ, ഹരിഹരൻ മുരളീധരൻ)
പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ് (ചിത്രം: 2018-(പ്രത്യേക പരാമർശം)
മികച്ച എഡിറ്റർ: മിഥുൻ മുരളി (പൂക്കാലം)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സാം ബഹാദുർ
മികച്ച കുട്ടികളുടെ ചിത്രം: നാൾ 2 (മറാത്തി)
മികച്ച ആനിമേഷൻ സിനിമ: ഹനു–മാൻ
മലയാള സിനിമയ്ക്കുള്ള പുരസ്കാരങ്ങൾ :
മികച്ച മലയാള ചിത്രം: ഉള്ളൊഴുക്ക് (ക്രിസ്റ്റോ ടോമി)
മികച്ച സഹനടി: ഉൾവശി (ഉള്ളൊഴുക്ക്)
മികച്ച സഹനടൻ: വിജയരാഘവൻ (പൂക്കാലം)
മികച്ച എഡിറ്റർ: മിഥുൻ മുരളി (പൂക്കാലം)
മികച്ച സൗണ്ട് ഡിസൈൻ: ‘ആനിമൽ’ (സച്ചിൻ സുധാകാരൻ, ഹരിഹരൻ മുരളീധരൻ)
മികച്ച പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ് (ചിത്രം: 2018) (പ്രത്യേക പരാമർശം)
National Film Awards 2025