പ്രാകൃത മനുഷ്യൻ മറ്റു മൃഗങ്ങളെ ഇരകളാക്കുന്ന രീതിയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നതെന്ന് ഇതിലൂടെ ഉറപ്പിക്കാമെന്നാണ് വിദഗ്ദര് പറയുന്നത്.
മനുഷ്യജീവിവർഗ്ഗം ഭൂമിയിൽ ഉടലെടുത്തതിനു ശേഷം പലതരത്തിലുള്ള പരിണാമങ്ങളിലൂടെയാണ് കടന്നു ഇന്നത്തെ ആധുനിക മനുഷ്യൻ എന്ന് വിളിക്കപ്പെടുന്ന ഹോമോസാപ്പിയൻസിലേക്ക് എത്തിയത്. പരശതം വർഷങ്ങളുടെ പരിണാമ പ്രക്രിയയാണ് ഇതിനിടയ്ക്ക് നടന്നത്. ആദ്യം നാല് കാലുകളിൽ നടക്കാൻ തുടങ്ങി പതിയെ പതിയെ രണ്ട് കാലിൽ നിവർന്നു നിൽക്കാനും ഒടുവിൽ ഇന്നത്തെ രീതിയിൽ നടക്കുന്ന രീതിയിലേക്കും എത്തി. രൂപത്തിലും അതുപോലെ മാറ്റങ്ങൾ സംഭവിച്ചു, കുരങ്ങിന്റെ രൂപത്തിൽ നിന്ന് പ്രാകൃത മനുഷ്യനിലേക്കും അവിടെനിന്ന് ഇന്നത്തെ രൂപത്തിലേക്ക് മാറി.
ഇന്നത്തെ രൂപത്തിലേക്ക് മാറിയെങ്കിലും ഭൂമിശാസ്ത്രപരമായും മറ്റും ഇപ്പോഴും രൂപ വ്യത്യാസങ്ങൾ നിലനിൽക്കുന്നു. അതിൽ തന്നെ നാട്ടിൽ ജീവിക്കുന്നതിനും കാടുകളിൽ ജീവിക്കുന്നവനും തമ്മിലും, തീർത്തും പ്രാകൃതനായിട്ടുള്ളവനും (തനി കാട്ടുവാസി) തമ്മിലും രൂപ വ്യത്യാസത്തിലും നിറവ്യത്യാസത്തിലും സ്വഭാവത്തിലും, സംസ്കാരത്തിലും ഒക്കെ ഇപ്പോഴും വ്യത്യാസങ്ങൾ നിരവധി.
പ്രാകൃത മനുഷ്യൻ അവൻറെ ആഹാരരീതികളെക്കുറിച്ച് പറയുമ്പോൾ കാട്ടിൽ അലഞ്ഞു നടന്നു ഭക്ഷണം കണ്ടെത്തുകയായിരുന്നു രീതി. അക്കൂട്ടത്തിൽ സസ്യങ്ങളെ ആദ്യം കഴിച്ചത്. പിന്നീട് മൃഗങ്ങളെ വേട്ടയാടി പച്ച മാംസം കഴിക്കാൻ തുടങ്ങി.
എന്നാൽ പുരാതന മനുഷ്യൻ അവൻറെ തന്നെ കുട്ടികളെ ഭക്ഷിച്ചിരുന്നു എന്ന് കണ്ടെത്തലുകളാണ് ഇപ്പോൾ ഗവേഷകർ സ്ഥിതീകരിക്കുന്നത്.850,000 വർഷങ്ങൾക്കു മുൻപ് ആദിമ മനുഷ്യർ നരഭോജനം നടത്തിയിരുന്നതായി വടക്കൻ സ്പെയിനിലെ അറ്റപുവെർകയിലുള്ള ഗ്രാൻ ദൊലീന ഗുഹാപ്രദേശത്ത് നടത്തിയ ഉദ്ഖനനത്തിലാണ് സ്പെയിനിലെ ആർക്കിയോളജിസ്റ്റുകൾ കണ്ടെത്തിയത്.
കാറ്റലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ പാലിയോക്കോളജി ആൻഡ് സോഷ്യൽ എവല്യൂഷനിലെ (ഐപിഎച്ച്ഇഎസ് -IPHES ) ഗവേഷകസംഘമാണ് പ്രദേശത്ത് ഉദ്ഖനനം നടത്തിയത്. രണ്ട് വയസ്സിനും നാല് വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടിയുടെ കഴുത്തിലെ എല്ലാണ് ഗവേഷകർക്ക് ഇവിടെ നിന്ന് ലഭിച്ചത്. ഇതിൽ കണ്ട, കശാപ്പ് ചെയ്യപ്പെട്ടതിന്റെ, അടയാളമാണ് കുഞ്ഞ് ഭക്ഷിക്കപ്പെട്ടതാകാം എന്ന നിഗമനത്തിലേക്ക് IPHES ഗവേഷകരെ നയിച്ചത്.ഹോമോ ആന്റെസെസ്സറുകൾ (Homo antecessor) എന്ന വിഭാഗത്തിൽപ്പെട്ട കുട്ടിയുടേതാണ് കണ്ടെത്തിയ എല്ലുകൾ.
ഗ്രാൻ ദൊലീനയിൽ നിന്ന് ലഭിച്ചത് ഹോമോ ആന്റെസെസ്സർ (Homo antecessor) വിഭാഗത്തിൽ പെട്ട കുഞ്ഞിന്റെ കഴുത്തിലെ എല്ലാണ്.ഹോമോ ആന്റെസെസ്സറുകൾ ഹോമോ സാപ്പിയനുകളുടേയും നിയാണ്ടർത്താലുകളുടേയും (Homo sapiens and Neanderthals )അവസാനത്തെ പൊതുപൂർവികനെന്ന് കണക്കാക്കുന്നു.
ഉദ്ഖനനത്തിന്റെ കോ-ഡയറക്ടർ ഡോ. പാൽമിറ സലാദിയെ അഭിപ്രായപ്പെടുന്നത്, കുഞ്ഞിന്റെ പ്രായം മാത്രമല്ല അതിന് കാരണം, കഴുത്ത് മുറിച്ചതിന്റെ കൃത്യതയും കൂടിയാണ്. തല വെട്ടിമാറ്റിയെന്ന് സൂചിപ്പിക്കുന്ന മുറിവ് കശേരുക്കളിൽ വ്യക്തമായി കാണാം. ഇതിൽ നിന്ന് കുഞ്ഞിനെ ഭക്ഷണമാക്കിയെന്ന കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രാകൃത മനുഷ്യൻ മറ്റു മൃഗങ്ങളെ ഇരകളാക്കുന്ന രീതിയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നതെന്ന് ഇതിലൂടെ ഉറപ്പിക്കാമെന്നാണ് വിദഗ്ദര് പറയുന്നത്.
പ്രാചീന മനുഷ്യർ സഹജീവികളെ ഭക്ഷണമാക്കിയിരുന്നു (Cannibalism) എന്ന സിദ്ധാന്തത്തെ ശക്തിപ്പെടുത്തുന്നതാണ് പുതിയ കണ്ടെത്തൽ എന്നാണ് ഗവേഷകരുടെ അഭിപ്രായം.നരഭോജികളായ (Cannibalism) മനുഷ്യപൂർവികർ ഉണ്ടായിരുന്നുവെന്ന് നേരത്തേ തന്നെ കണ്ടെത്തപ്പെട്ട കാര്യമാണ്. എന്നാൽ കുഞ്ഞുങ്ങളെ ഭക്ഷിച്ചിരുന്നുവെന്ന കാര്യത്തിന് തെളിവ് ലഭിക്കുന്നത് ഇതാദ്യമാണ്.
മനുഷ്യ പരിണാമത്തെ മനസ്സിലാക്കുന്നതിൽ അവയുടെ അസാധാരണമായ ശാസ്ത്രീയ പ്രാധാന്യം കണക്കിലെടുത്ത് 2000-ൽ സിയറ ഡി അറ്റപ്യൂർക്ക സൈറ്റുകളെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി (UNESCO World Heritage site) പ്രഖ്യാപിച്ചു.
നരവംശ പൂർവികരായ പ്രാകൃത മനുഷ്യൻ നരഭോജനം നടത്തിയിരുന്നതിന്റെ തെളിവുകൾ മുൻപ് കെനിയയിൽ നിന്ന് കിട്ടിയിരുന്നു.12 ദശലക്ഷത്തിനും 800,000 വര്ഷങ്ങള്ക്കും ഇടയിലാണ് ഭക്ഷണമാക്കപ്പെട്ട കുട്ടിയുടെ മനുഷ്യവര്ഗം ഭൂമിയിലുണ്ടായിരുന്നത്. ഇവരുടെ തലച്ചോറിന്റെ വലിപ്പം 1000 - 1150 ക്യുബിക്ക് സെന്റിമീറ്ററിന് ഇടയിലാണ്.അതായത്, ശരാശരി 1,350 ക്യുബിക് സെന്റിമീറ്റർ മസ്തിഷ്കവലിപ്പമുള്ള ഇന്നത്തെ മനുഷ്യരുടേതിനേക്കാൾ ചെറുതായിരുന്നു ഹോമോ ആന്റെസെസ്സറുകളുടെ മസ്തിഷ്കത്തിന്റെ വലിപ്പം. ഇവർ പ്രതീകാത്മക ഭാഷ ആശയവിനിമയത്തിനായി ഇവർ ഉപയോഗിച്ചിരുന്നുവെന്നും പുരാവസ്തു ഗവേഷകർ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്നു. മുമ്പ് സോമർസെറ്റിലെ ചെഡ്ഡാർ ഗോർജിൽ കപ്പുകളായി തലയോട്ടികൾ ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു.
നരമാംസഭോജനം
നരമാംസഭോജനം എന്നാൽ മനുഷ്യരെ ഭക്ഷണമാക്കുന്ന രീതിയാണ്. ഇതിനെ ഇംഗ്ലീഷിൽ "Cannibalism" എന്ന് പറയുന്നു. ഇത് ലോകത്തിന്റെ പല ഭാഗങ്ങളിലും പുരാതനകാലം മുതൽ തന്നെയും, ചരിത്രപരമായി നിലനിന്നിരുന്ന ഒരു ആചാരമാണ്, ചില പ്രത്യേക സാഹചര്യങ്ങളിൽ അതിജീവനത്തിനുള്ള മാർഗ്ഗമായും ഇത് മാറിയിട്ടുണ്ട്. വിമാന അപകടത്തിലും മറ്റും അകപ്പെട്ടവർ രക്ഷപ്പെടുന്നതിനു ഭാഗമായി യാതൊരു നിവൃത്തിയില്ലാതെ തങ്ങളുടെ കൂട്ടത്തിൽ പെട്ടവരുടെ ശവശരീരങ്ങൾ ഭക്ഷിച്ച് ജീവൻ നിലനിർത്തി രക്ഷപ്പെട്ട സംഭവങ്ങൾ ആധുനിക കാലത്ത് ഉണ്ടായിട്ടുണ്ട്.
ചില പ്രത്യേക സമൂഹങ്ങളിൽ, നരമാംസഭോജനം ആചാരപരമായോ മതപരമായോ ഉള്ള കാര്യങ്ങൾക്കായി ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ചില പ്രദേശങ്ങളിൽ മരിച്ചവരുടെ ശരീരഭാഗങ്ങൾ കഴിക്കുന്നത് അവരുടെ ആത്മാവിനെ ആദരിക്കുന്നതിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു. ചിലപ്പോൾ, യുദ്ധങ്ങളിലും പ്രകൃതിദുരന്തങ്ങളിലും അതിജീവനത്തിനായി ആളുകൾ നരമാംസഭോജനം തിരഞ്ഞെടുത്തിട്ടുണ്ട്.ഇന്ന്, നരമാംസഭോജനം ലോകമെമ്പാടും നിയമപരമായി നിരോധിക്കപ്പെട്ടിരിക്കുന്നു. ഇത് ഒരു സാമൂഹികവും ധാർമ്മികവുമായ വിഷയമായി കണക്കാക്കപ്പെടുന്നു.
ചരിത്രത്തിലുടനീളം മനുഷ്യ നരഭോജനം രേഖപ്പെടുത്തിയിട്ടുണ്ട്, പാലിയോലിത്തിക്ക് സമൂഹങ്ങളിലും അതിനുമപ്പുറത്തും തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.ക്ഷാമം, പഴയകാലത്ത് യുദ്ധങ്ങളിൽ ശത്രുക്കളുടെ ഉപരോധങ്ങൾ, അല്ലെങ്കിൽ ആചാരപരമായ അല്ലെങ്കിൽ ശവസംസ്കാര ചടങ്ങുകൾ എന്നിവയിൽ, അതിജീവനത്തിനായി മനുഷ്യൻ മനുഷ്യനെ തിന്നാനായി രേഖപ്പെടുത്തിയിട്ടുണ്ട്.കൊലയാളികൾ ഇരകളെ ഭക്ഷിച്ച സംഭവങ്ങളും, ജിജ്ഞാസയ്ക്കോ ശ്രദ്ധയ്ക്കോ വേണ്ടി വ്യക്തികൾ മനുഷ്യ മാംസം ഭക്ഷിച്ച സംഭവങ്ങളും നരഭോജനത്തിന്റെ ആധുനിക ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു.
#Cannibalism #science