യാത്ര 56 മണിക്കൂർ പിന്നിട്ടപ്പോൾ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചു.
കൂടുതൽ ബഹിരാകാശ യാത്ര ചെയ്ത സഞ്ചാരികളിൽ ഒരാളും, യുഎസ് ബഹിരാകാശ ഏജൻസി നാസയുടെ അപ്പോളോ 13 ചാന്ദ്ര ദൗത്യത്തിന്റെ കമാൻഡറുമായിരുന്ന ജിം ലോവൽ (97) അന്തരിച്ചു. നാസയാണ് മരണവിവരം സ്ഥിരീകരിച്ചത്. വിക്ഷേപണശേഷം APOLLO 13 (അപ്പോളോ 13) ദൗത്യം സാങ്കേതിക കാരണങ്ങളാൽ പരാജയപ്പെടുകയാണ് ഉണ്ടായത്.ലോവൽ.ജെയിംസ് ആർതർ ലോവൽഎന്നാണ് മുഴുവൻ പേര്. ഇല്ലിനോയിലെ ലേക്ക് ഫോറസ്റ്റിൽ വ്യാഴാഴ്ചയായിരുന്നു മരണമെന്ന് നാസ അറിയിച്ചു.
Nasa യിൽ ഏറ്റവുംകൂടുതൽ ബഹിരാകാശയാത്രചെയ്ത സഞ്ചാരികളിലൊരാളായിരുന്നു ലോവൽ. നാസയുടെ ജെമിനി 7, ജെമിനി 12 ദൗത്യങ്ങളിലും, അപ്പോളോ 8, അപ്പോളോ 13 ഉൾപ്പെടെയുള്ള ചാന്ദ്ര ദൗത്യങ്ങളിൽ ഭാഗമായി. യുഎസ് നേവിയിൽ ക്യാപ്റ്റനായിരുന്നതിനു ശേഷമാണ്JIM LOVELL (ജിം ലോവൽ) നാസയുടെ ഭാഗമാകുന്നത്.
![]() |
അപ്പോളോ 13 ബഹിരാകാശത്ത് നിന്ന് |
ചന്ദ്രനിൽ ഇറങ്ങുന്നതിനുള്ള US ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യം ആയിരുന്നു APOLLO 13. 1970 ഏപ്രിൽ 11നാണ് വിക്ഷേപണം നടന്നത്. ജിം ലോവൽ മിഷൻ കമാൻഡറായിരുന്നു.കെന്നഡി സ്പെയ്സ് സെന്ററിൽനിന്നായിരുന്നു ദൗത്യം വിക്ഷേപിച്ചത്. ഭൂമിയിൽ നിന്ന് യാത്ര 56 മണിക്കൂർ പിന്നിട്ടപ്പോൾ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചു.
പേടകത്തിന്റെ സർവീസ് മൊഡ്യൂളിലെ ഒരു ഓക്സിജൻ സംഭരണയാണ് ഇതുമൂലം കമാൻഡ് മൊഡ്യൂളിലേക്കുള്ള ഓക്സിജൻ, വൈദ്യുതി ബന്ധം തകരാറിലായതോടെ ചന്ദ്രനിൽ ഇറങ്ങാനുള്ള ദൗത്യം ഉപേക്ഷിച്ച് ഭൂമിയിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായി സംഘം. പേടകത്തിലെ ജീവൻരക്ഷാസംവിധാനങ്ങളുടെ പിന്തുണയോടെ കഠിനവും സാഹസികവുമായ പ്രവർത്തനങ്ങളിലൂടെ സംഘം ഭൂമിയിൽ തിരിച്ചെത്തി. APOLLO 13 പേടകം 1970 ഏപ്രിൽ 17ന് പെസഫിക് സമുദ്രത്തിൽ സുരക്ഷിതമായി പതിച്ചു.
#അപ്പോളോ13 #science