ത്വക്ക് രോഗം മൂലമാണ് സ്രാവിന് ഈ നിറം ഉണ്ടായതെന്ന് ഗവേഷകർ പറയുന്നു.
കോസ്റ്റാക്കയിലെ കരീബിയന്‍ സമുദ്രതീരം (Caribbean Sea) സമുദ്രസമ്പന്നതയ്ക്ക് പ്രശസ്തമാണ്. അവിടെ പഴുത്ത ഓറഞ്ചിന്റെ നിറമുള്ള ഒരു സ്രാവ് കടലിൽ നീന്തിത്തുടിക്കുന്നു, സംഗതി കേട്ടവർ ആദ്യം വിശ്വസിച്ചില്ല എന്നാൽ യാഥാർത്ഥ്യമാണ്. കണ്ടൽക്കാടുകളിലൂടെയുള്ള കടലാമകളുടെ സഞ്ചാരം, സ്രാവുകളുടെ പവിഴപ്പുറ്റുകൾക്ക് മുകളിലൂടെയുള്ള നീന്തൽ അങ്ങനെ സമുദ്ര ജീവികളുടെ ഒരുവൻ ആവാസ വ്യവസ്ഥയാണ് കോസ്റ്റാക്കയിലെ കരീബിയന്‍ സമുദ്രതീരം.
കോസ്റ്റാറിക്കയിലെ കരീബിയന്‍ തീരത്ത് ടോര്‍ട്ടുഗ്യൂറോ നാഷണല്‍ പാര്ക്കിന് സമീപത്ത് നിന്നാണ് ഈ nurse shark (നഴ്സ് സ്രാവ്) ന് കണ്ടെത്തിയത്.തിളങ്ങുന്ന സ്വര്‍ണവും ഓറഞ്ചും കലര്‍ന്ന നിറവും,വെളുത്ത കണ്ണുകളും ആകർഷകമായ രൂപവും ഉള്ള 'നഴ്സ് സ്രാവിനെ' മത്സ്യത്തൊഴിലാളികളും, മുങ്ങൽ വിദഗ്ധരും കൂടെ ചേർന്നാണ് കണ്ടെത്തിയത്.ഇത്തരത്തിലൊരു സ്രാവിനെ ഇതിന് മുന്‍പ് ഈ പ്രദേശത്ത് കണ്ടിട്ടില്ല എന്നുമാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്.
ഏകദേശം രണ്ടു മീറ്ററിൽ അധികം (6 അടി) നീളമുള്ള നഴ്സ് സ്രാവ് ആണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ടോർട്ടുഗുറോ ദേശീയോദ്യാനത്തിന് സമീപം 37 മീറ്റർ താഴ്ചയിൽ ഒരു സ്പോർട്സ് ഫിഷിംഗ് യാത്രയ്ക്കിടെയാണ് വ്യത്യസ്തനായ ഈ സ്രാവിനെ കണ്ടെത്തിയത്. സാധാരണഗതിയിൽ ഈ നഴ്സ് സ്രാവുകൾ തവിട്ടു നിറത്തിലാണ് കാണപ്പെടാറുള്ളത്. ഈ പ്രദേശത്തു നിന്നും ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്രാവിനെ കണ്ടെത്തിയിരിക്കുന്നത്.
അസാധാരണമായ പിഗ്മെന്റ് സാന്തിസം എന്ന ത്വക്ക് രോഗം മൂലമാണ് സ്രാവിന് ഈ നിറം ഉണ്ടായതെന്ന് റിയോ ഗ്രാന്‍ഡെയിലെ ഫെഡറല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നു.("പിഗ്മെൻ്റ്" (സാന്നിധ്യം) എന്നത് ഒരു ജീവിയെ അല്ലെങ്കിൽ വസ്തുവിനെ നിറം നൽകുന്ന ഒരു രാസ സംയുക്തമാണ്. "സാന്തിസം" എന്നത് സാന്തോക്രോമിസത്തിന്റെ (xanthochromism) ചുരുക്കെഴുത്താണ്. സാന്തോക്രോമിസം എന്നത് ഒരു ജീവിയിൽ സാധാരണയായി കാണുന്ന ചുവപ്പ് നിറത്തിന് പകരം അസാധാരണമായ മഞ്ഞ നിറം ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ്. ഇത് പ്രധാനമായും ജനിതക കാരണങ്ങളാൽ സംഭവിക്കാറുണ്ട്, എന്നാൽ ചിലപ്പോൾ ഭക്ഷണക്രമവുമായി ബന്ധപ്പെട്ടതുമാകാം. )
'ചുവന്ന പിഗ്മെന്റേഷന്റെ' അഭാവം മൂലം മൃഗങ്ങളുടെ ചർമ്മത്തിൽ അമിതമായ മഞ്ഞ അല്ലെങ്കിൽ സ്വർണ്ണ നിറങ്ങൾ സൃഷ്ടിക്കുന്ന ഒരു പിഗ്മെന്റേഷൻ അവസ്ഥയായ സാന്തിസം മൂലമാണ് സ്രാവിന് ഈ അസാധാരണ നിറം ലഭിച്ചത്. കൂടാതെ പിഗ്മെന്റ് മെലാനിൻ ഇല്ലാത്തതിനാൽ ഉണ്ടാകുന്ന ഒരു ജനിതക അവസ്ഥയായ ആൽബിനിസവും ഈ സ്രാവിൽ കണ്ടെത്തിയിട്ടുണ്ട്. ഓറഞ്ച് സ്രാവിന്റെ വെളുത്ത കണ്ണിന് പ്രധാനകാരണം ഈ ആൽബിനിസമാണെന്ന് ഗവേഷകർ തിരിച്ചറിഞ്ഞു.
സാധാരണയായി നഴ്സ് സ്രാവുകളുടെ സാധാരണ നിറം ശത്രുക്കളില്‍ നിന്ന് രക്ഷപെടാന്‍ സഹായിക്കുന്ന തരത്തിലുളളതാണ്. പക്ഷേ ഇവിടെ നേർവിവര് അവസ്ഥയിലാണ് സംഭവിച്ചത്. ഇതിന്റെ തിളക്കമുളള നിറം സ്രാവിനെ കൂടുതല്‍ ദൃശ്യമാക്കുകയും ശത്രുക്കള്‍ ആക്രമിക്കാന്‍ ഇടയാക്കുകയും ചെയ്യും.
സ്വർണ്ണം കലർന്ന ഓറഞ്ച് നിറം സ്രാവിന് വരാൻ മറ്റു ചില കാരണങ്ങളും ഉള്ളതായി കരുതപ്പെടുന്നു.പാരിസ്ഥിതിക സമ്മര്‍ദ്ദം, ഉയര്‍ന്ന താപനില, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയും നഴ്സ് സ്രാവിന്റെ നിറത്തെ സ്വാധീനിച്ചേക്കാം. എന്ത് കാരണത്താലാണ് തിളക്കമുള്ള നിറം പ്രാവിനെ വരാൻ സംബന്ധിച്ച് കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണ്.
orange shark,Caribbean Sea shark,white-eyed shark