എ ഐയുടെ കാലം. ഓണക്കാലമാണ്, പൂക്കളിലും ഓണാഘോഷങ്ങളിലും വിഭവങ്ങളിലും അങ്ങനെ എല്ലാത്തിലും പല വെറൈറ്റികളും നമ്മൾ കാണുന്നുണ്ട്. പക്ഷേ ഒരു മാറ്റവും ഇല്ലാതെ കാണുന്നത് മാവേലിയെയാണ്. അതിലൊരു വ്യത്യാസം എന്ന രീതിയിൽ മാവേലിയുമായിട്ട് ചാറ്റ് ചെയ്യാൻ പറ്റിയാലോ?. ഫോണിലൂടെ ചാറ്റ് ചെയ്യാൻ പറ്റുന്ന ഒരു എഐ മാവേലി.
അങ്ങനെ മാവേലിയുമായിട്ട് ചാറ്റ് ചെയ്യാൻ താല്പര്യമുള്ളവർക്ക് വേണ്ടി "മാവേലി.ai" (Maveli.ai) തയ്യാർ.ഓണക്കാലത്ത് പ്രജകളെ കാണാൻ പാതാളത്തിൽ നിന്ന് എത്തുന്ന മഹാബലിയെ എഐ വഴി ചാറ്റ് ബോക്സിൽ എത്തിച്ചിരിക്കുകയാണ് ടെക്നോപാർക്കിലെ സെഞ്ചുറിടെക് എന്ന കമ്പനി.
www.maveli.ai വഴി ആർക്കും മാവേലിയോട് ചാറ്റ് ചെയ്യാം. ‘ഓണം വീണ്ടും വന്നെത്തി, ഇത്തവണ നമുക്ക് എഐ വഴി സംസാരിച്ചാലോ’ എന്ന് ചോദിച്ച് മാവേലി സ്വാഗതം ചെയ്യും. മംഗ്ലീഷിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ ചോദിക്കാം. ഇമോജിയും തമാശകളുമായി ഉത്തരങ്ങളെത്തും.
രണ്ടുമാസം കൊണ്ട് പത്തു പേരടങ്ങുന്ന സംഘമാണ് എഐ മാവേലിയെ ഒരുക്കിയത്. സെഞ്ചുറിടെകിൻ്റെ ലക്ഷ്യം മലയാളികൾക്ക് ഗൃഹാതുരമായ ഒരു ഫീൽ നൽകിക്കൊണ്ട് കേരളത്തിന്റെ സ്വന്തം മാവേലിയോട് സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കുക.എ ഐ മാവേലിക്ക് നല്ല പിന്തുണയാണ് കിട്ടുന്നത്.
സർവ്വ മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വാഴുന്ന കാലത്ത് മാവേലിയും എഐ യിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. അതും ചോദിക്കുന്നതിന് ഒക്കെയും ലാളിത്യവും നർമവും കലർന്ന മറുപടികളിലൂടെ.അജിഷ, അർഷാദ്, ഭാർഗവ്, ദിവ്യ എന്നിവരാണ് എഐ മാവേലിക്കു പിന്നിലെ പ്രധാന അണിയറക്കാർ.
maveli, Onam 2025