ഗുരുത്വാകർഷണം ഇല്ലാത്ത അന്തരീക്ഷത്തിൽ പ്രസവവും നവജാതശിശു പരിചരണവും കൂടുതൽസങ്കീർണ്ണം
ശൂന്യാകാശത്ത് ഗർഭധാരണവും അതിനുശേഷം കുട്ടി ഉണ്ടാകുമോ എന്ന് തരത്തിലുള്ള തലക്കെട്ട് കണ്ട് സംശയിക്കേണ്ട ചോദ്യം സാങ്കല്പികം ആണെങ്കിലും.. കഴിഞ്ഞ ഏതാനും ദശകങ്ങളായി deep space (ശൂന്യാകാശത്തിന്റെ ആഴങ്ങളിലേക്ക്) അന്യഗ്രഹ ജീവനും ജീവ സാധ്യതയും തേടിയുള്ള യാത്രയിലാണ് മനുഷ്യർ. ചന്ദ്രനപ്പുറത്തേക്ക് ഇതുവരെ മനുഷ്യർക്ക് യാത്ര ചെയ്യാനായിട്ടില്ല കാരണം അതിനുള്ള സാങ്കേതികവിദ്യ മാത്രമേ മനുഷ്യനെ നിലവിലുള്ളത്. ബഹിരാകാശ പേടകങ്ങൾ സൗരയൂഥത്തിന്റെ അതിർത്തിയും കടന്നു പോയിട്ടുണ്ട് പക്ഷേ മനുഷ്യന് സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് മാത്രം.
നിലവിൽ മനുഷ്യന്റെ അടുത്ത ലക്ഷ്യസ്ഥാനങ്ങളിലൊന്ന് ഭൂമിയിലേതു പോലെ ദിനരാത്രങ്ങൾ ഉള്ള ചൊവ്വയാണ്. സഞ്ചാര പാതയും ഉപയോഗിക്കുന്ന വാഹനത്തിന്റേ ശേഷിയും അനുസരിച്ച് ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കും തിരിച്ചും യാത്ര ചെയ്യണമെങ്കിൽ ഒന്നര വർഷം മുതൽ മൂന്ന് വർഷം വരെ സമയമെടുത്തേക്കും, കാരണം ഇരു ഗ്രഹങ്ങളും ചില കാലങ്ങളിൽ അടുത്തു വരികയും അകന്നു പോവുകയും ചെയ്യും. ഒരു മനുഷ്യൻ ഗർഭം ധരിച്ച് കുഞ്ഞു പിറക്കാനുള്ള സമയമുണ്ടിത്. ബഹിരാകാശത്ത് വെച്ച് കുഞ്ഞ് പിറന്നാൽ എന്ത് സംഭവിക്കും? സ്വാഭാവികമായും ആർക്കും ഉണ്ടാകാവുന്ന സംശയമാണിത്.
ബഹിരാകാശത്തെ ജനനം സൈദ്ധാന്തികമായി സാദ്ധ്യമാണെങ്കിലും ഗർഭധാരണം മുതൽ കുഞ്ഞിന്റെ ജനനംവരെയുള്ള ഓരോ ഘട്ടങ്ങളിലും പ്രവചനാതീതമായ തടസങ്ങൾ നേരിടേണ്ടി വരുമെന്ന് ലീഡ്സ് സർവകലാശാലയിലെ കമ്പ്യൂട്ടേഷണൽ ബയോളജി പ്രൊഫസർ അരുൺ വിവിയൻ ഹോൾഡൻ പറയുന്നു.ബഹിരാകാശത്തെ ഗർഭധാരണത്തിൽ കടമ്പകൾ ഏറെയുണ്ട്
Microgravity (മൈക്രോഗ്രാവിറ്റി) യിൽ അഥവാ ഗുരുത്വബലമില്ലാത്ത അവസ്ഥയിൽ ബഹിരാകാശത്ത് ഗർഭധാരണം നടത്തുന്നത് ശാരീരികമായി വെല്ലുവിളി നിറഞ്ഞതായിരിക്കാമെന്ന് സയൻസ് അലേർട്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു, എന്നാൽ ഒരു ഭ്രൂണം ഇംപ്ലാന്റ് ചെയ്തുകഴിഞ്ഞാൽ, ഗർഭധാരണം സാധാരണഗതിയിൽ തുടരാൻ സാധ്യതയുണ്ട്. എന്നാലും, ഗുരുത്വാകർഷണം ഇല്ലാത്ത അന്തരീക്ഷത്തിൽ പ്രസവവും നവജാതശിശു പരിചരണവും കൂടുതൽ സങ്കീർണ്ണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗുരുത്വാകർഷണമില്ലെങ്കിൽ ദ്രാവകങ്ങളും ആളുകളും പൊങ്ങിക്കിടക്കും. അത് പ്രസവവും ശിശു പരിപാലനവും കുഴപ്പങ്ങൾ നിറഞ്ഞതും സങ്കീർണവുമാക്കുമെന്ന് ശാസ്ത്രജ്ഞനായ അരുൺ വി. ഹോൾഡൻ തന്റെ ഗവേഷണ പഠനത്തിൽ വിശദീകരിക്കുന്നു. ജീവൻ നിലനിൽക്കാൻ എല്ലാ സാഹചര്യവും ഉള്ള ഭൂമിയിൽ വളരെ എളുപ്പത്തിൽ സാധ്യമാകുന്ന ജനന ശേഷമുള്ള കുഞ്ഞിന് ഭക്ഷണം നൽകുന്നതുൾപ്പടെയുള്ള ജോലികളും ഗർഭകാല പരിചരണവും ബഹിരാകാശത്ത് ബുദ്ധിമുട്ടായിത്തീരും.
വളർന്നുവരുന്ന ഗർഭസ്ഥ ശിശു ഗർഭാശയത്തിനുള്ളിൽ തന്നെ zero gravity (ഗുരുത്വാകർഷണബലമില്ലായ്മ) അനുഭവിക്കും. അത് ഗർഭാശയത്തിലെ അമ്നിയോട്ടിക് ദ്രാവകത്തിൽ അത് പൊങ്ങിക്കിടക്കും. ബഹിരാകാശ യാത്രികർ ബഹിരാകാശത്ത് അനുഭവിക്കുന്ന ഭാരമില്ലായ്മക്ക് സമാനമായിരിക്കും ഇത്. ബഹിരാകാശ യാത്രക്കൊരുങ്ങുന്ന സഞ്ചാരികൾ ഭാരമില്ലായ്മക്ക് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വെള്ളം നിറച്ച ടാങ്കുകളിൽ പരിശീലനം നേടാറുണ്ട്. ഇതിന് സമാനമായ സാഹചര്യമാണ് ബഹിരാകാശത്തെ ഗർഭപാത്രത്തിൽ ശിശു അനുഭവിക്കുക. എന്നാൽ ഗുരുത്വാകർഷണം മാത്രമല്ല ബഹിരാകാശത്തെ ഗർഭധാരണത്തിനും പ്രസവത്തിനും ഭീഷണിയാവുന്നത്.
ഭൂമിയെ ചുറ്റുന്ന സംരക്ഷണ കവചമായ അന്തരീക്ഷത്തിനപ്പുറമുള്ള കോസ്മിക് വികിരണങ്ങൾ വലിയ ഭീഷണിയാണ്. Cosmic Ray (കോസ്മിക് കിരണങ്ങൾ) നിരന്തരം മനുഷ്യ ശരീരത്തിൽ പതിക്കുന്നത് കോശങ്ങൾക്ക് ഗുരുതര ആഘാതം സൃഷ്ടിക്കാം.DNA (ഡിഎൻഎ) യെ ബാധിച്ചാൽ അത് ജനിതക മാറ്റങ്ങൾക്ക് വരെ കാരണമായേക്കാം, കാൻസർ ഭീഷണി വർധിപ്പിക്കാം, രോഗപ്രതിരോധ ശേഷിയെ ബാധിക്കാം, അവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കാം. ബഹിരാകാശ ദൗത്യങ്ങളിൽ മനുഷ്യർ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളാണിത്. അതുകൊണ്ട് തന്നെ കോസ്മിക് വികിരണങ്ങളേൽക്കുന്നത് അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും (unborn child) അപകടകരമാണ്.
ഗർഭധാരണത്തിന്റെ ആദ്യ നാളുകൾ സങ്കീർണമാണ് ഏത് ബാഹ്യ സാഹചര്യങ്ങളും അതിനെ ബാധിച്ചേക്കാം. കോസ്മിക് കിരണങ്ങൾ ഭ്രൂണത്തിന് അപകടകരമാണ്. അത് ഗർഭം അലസുന്നതിന് വരെ കാരണമായേക്കാം. ഈ ഘട്ടം അതിജീവിച്ചാലും ഭ്രൂണത്തിന്റെ തുടർന്നുള്ള വളർച്ചിയലുടനീളം കോസ്മിക് രശ്മികൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടും.
കുഞ്ഞ് ജനിച്ച് കഴിഞ്ഞാലും പ്രശ്നങ്ങൾ ഏറെയാണ്. കുഞ്ഞിന്റെ മസ്തിഷ്കത്തിന്റെ വളർച്ച അപ്പോഴും തുടരുകയാവും. കുഞ്ഞ് വളരുന്നുണ്ടാവും. കോസ്മിക് രശ്മികളുമായുള്ള നിരന്തര സമ്പർക്കം സ്ഥിരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ബുദ്ധി, ഓർമ, പെരുമാറ്റം, ദീർഘകാല ആരോഗ്യം എന്നിവയെ അത് ബാധിക്കും.
ചുരുക്കത്തിൽ ബഹിരാകാശത്ത് ഒരു കുഞ്ഞ് ജനിച്ചാൽ, അത് നിരവധി ശാരീരിക, വികാസപരമായ വെല്ലുവിളികൾ ഉണ്ടാക്കും. ശൂന്യാകാശത്തെ ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയും, ഉയർന്ന അളവിലുള്ള റേഡിയേഷനും കുഞ്ഞിന്റെ വളർച്ചയെയും ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.
ബഹിരാകാശത്തിലെ ഭാരമില്ലായ്മ കാരണം, അസ്ഥികളും പേശികളും ദുർബലമാവുകയും എളുപ്പത്തിൽ ഒടിയുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുംരക്തയോട്ടം ശരിയായി നടക്കാതെ തലയിൽ രക്തം കെട്ടിക്കിടക്കാനും തലയോട്ടിക്ക് കട്ടിയുണ്ടാകാനും സാധ്യതയുണ്ട്. മാത്രമല്ല തലച്ചോറിന്റെ ശരിയായ വളർച്ച തടസ്സപ്പെടാനും, നാഡീവ്യൂഹ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട് കോസ്മിക് രശ്മികളുടെ ആഘാതം കാരണം കുഞ്ഞിന്റെ പ്രതിരോധശേഷി കുറയാനും, ഇത് പല രോഗങ്ങൾക്കും കാരണമാകാനും സാധ്യതയുണ്ട്.
മനുഷ്യർ ഭൂമി വിട്ട് ഏതെങ്കിലും കാലത്ത് ബഹിരാകാശത്തെവിടെയെങ്കിലും താവളമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പ്രത്യുത്പാദനത്തിനും അതിജീവനത്തിനും മുകളിൽ പറഞ്ഞ ബഹിരാകാശ പ്രതിസന്ധികളെ ഫലപ്രദമായ തരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടിവരും.
ശൂന്യാകാശം എന്നാൽ ബഹിരാകാശത്തെ സൂചിപ്പിക്കുന്നു. ഇത് ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഇടയിലുള്ള സ്ഥലമാണ്. പൂർണ്ണമായും ശൂന്യമല്ലാത്ത ഈ സ്ഥലത്ത് വളരെ കുറഞ്ഞ അളവിൽ പദാർത്ഥങ്ങളും ഊർജ്ജവും ഉണ്ട്.
ശൂന്യാകാശം എന്നത് ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, മറ്റ് ആകാശഗോളങ്ങൾ എന്നിവയ്ക്കിടയിലുള്ള ഇടമാണ്. ഇതിനെ ബഹിരാകാശം എന്നും പറയാം.ശൂന്യാകാശത്തിലെ സാധാരണ താപനില 2.7 കെൽവിൻ ആണ്.
ഇത് പൂർണ്ണമായും ശൂന്യമല്ല. വളരെ കുറഞ്ഞ സാന്ദ്രതയിൽ ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ പദാർത്ഥങ്ങളും വൈദ്യുതകാന്തിക മണ്ഡലങ്ങളും, ന്യൂട്രിനോകളും ഇവിടെയുണ്ട്.
ഒരു ക്യൂബിക് മീറ്ററിൽ ഏകദേശം ഒരു ഹൈഡ്രജൻ ആറ്റം എന്ന തോതിലാണ് പദാർത്ഥങ്ങളുടെ സാന്ദ്രതയുള്ളത് എന്നാണ് പറയപ്പെടുന്നത്.നക്ഷത്രങ്ങളും താരാപഥങ്ങളും രൂപപ്പെടുന്ന സാന്ദ്രതയേറിയ ഭാഗങ്ങളും ശൂന്യാകാശത്തിലുണ്ട്.
#science #ബഹിരാകാശം #ഗർഭധാരണം