നിങ്ങൾ ആപ്പ് ഓൺ ആക്കുമ്പോൾ ലൈവ് ലൊക്കേഷൻ അപ്ഡേറ്റാവും
ഫോട്ടോ ഷെയറിങ് ആപ്പ് ആയ Instagram ഉപഭോക്താക്കൾക്ക് മികച്ച അനുഭവം സമ്മാനിക്കാനായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ്. എന്താണ് ഈ ഇൻസ്റ്റാഗ്രാം ഫീച്ചറുകളെന്നും നോക്കാം.പേരുപോലെ മറ്റൊരാളുടെ പോസ്റ്റ് നമ്മുടെ ഫോളേവേഴ്സിനും ഫ്രണ്ട്സിനും ഷെയർ ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് റീപോസ്റ്റ്. നമ്മുടെ ഫോളേവേഴ്സിന്റെയും ഫ്രണ്ട്സിന്റെയും ഫീഡിൽ റെക്കമെന്റ് ചെയ്യും. ഇങ്ങനെ റീപോസ്റ്റ് ചെയ്യുന്നത് നമ്മുടെ പ്രൊഫൈലിലെ ഒരു പ്രത്യേക ടാബിലും ഉണ്ടായിരിക്കും, അതുകൊണ്ട് എപ്പോൾ വേണമെങ്കിലും ഈ റീപോസ്റ്റുകൾ വീണ്ടും കാണാനാകും.
Insta : 3:4 സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യാം
ഇനി നിങ്ങളുടെ പോസ്റ്റ് ആണ് ഒരാൾ repost (റീപോസ്റ്റ്) ചെയ്യുന്നതെങ്കിൽ അയാളുടെ എല്ലാ ഫോളോവേഴ്സിനും നിങ്ങളുടെ പോസ്റ്റ് റെക്കമെൻഡ് ചെയ്യും. അവർ നിങ്ങളുടെ ഫോള്ളോവർ ആകണമെന്ന് നിർബന്ധമില്ല, അതുകൊണ്ട് നിങ്ങൾക്ക് റീപോസ്റ്റ് വഴി കൂടുതൽ റീച്ച് കിട്ടും.
Instagram 'ബ്ലെൻഡ്' ഫീച്ചർ അവതരിപ്പിച്ചു
സ്നാപ്ചാറ്റിലെ മാപ്പ് ഫീച്ചറിന് സമാനമായി ഉപയോക്താക്കൾക്ക് ലൊക്കേഷൻ എക്സ്പ്ലോർ ചെയ്യാനും സുഹൃത്തുക്കൾ എവിടെ നിന്നാണ് പോസ്റ്റ് ചെയ്യുന്നതെന്ന് കാണാനും കഴിയുന്നതാണ് ലൊക്കേഷൻ-ഷെയറിംഗ് മാപ്പ്. നിങ്ങൾ തിരഞ്ഞെടുത്ത സുഹൃത്തുക്കൾക്ക് നിങ്ങളുടെ ലൊക്കേഷൻ ഷെയർ ചെയ്യാം. നിങ്ങൾ ആപ്പ് ഓൺ ആക്കുമ്പോൾ ലൈവ് ലൊക്കേഷൻ അപ്ഡേറ്റാവും. ലൊക്കേഷൻ ഷെയറിങ് എപ്പോൾ വേണമെങ്കിലും ഓഫാക്കുകയും ചെയ്യാം. ഇതുകൂടാതെ ലൊക്കേഷൻ ടാഗ് ചെയ്തിട്ടുള്ള ഏതൊരു പോസ്റ്റും മാപ്പിൽ ദൃശ്യമാകും.
അടുത്തതാണ് reels (റീൽസ്) വിഭാഗത്തിൽ ഉൾപ്പെടുത്തുന്ന ഫ്രണ്ട്സ് ടാബ്. നമ്മുടെ ഫ്രണ്ട്സ് കണ്ടതും ഇൻട്രാക്ട് ചെയ്തതുമായ വീഡിയോകള് നമുക്ക് ഇവിടെ കാണാം. ബ്ലെൻഡ്സിൽ നിന്നുള്ള റെക്കമെൻഡേഷനും ഇതിൽ കാണാം. Friends tab (ഫ്രണ്ട്സ് ടാബ്) ആക്സസ് ചെയ്യുന്നതിന് വേണ്ടി, റീൽസിന്റെ മുകളിലുള്ള "ഫ്രണ്ട്സ്" ടാബിൽ ടാപ്പ് ചെയ്താൽ മാത്രം മതി.
#ഇൻസ്റ്റാഗ്രാം #technology #Insta