ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോം ആയ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോയ്ക്ക് ഒപ്പം റീലുകളും പങ്കിടാറുണ്ട്, സ്വയം നിർമിക്കുന്ന ഒപ്പം മറ്റുള്ളവർ നിർമ്മിച്ചത് കാണാറണ്ട്. പല റീലുകളും പലർക്കും ഇഷ്ടപ്പെടുന്ന തരത്തിലാണ് എന്നാൽ ഒരാൾക്ക് ഇഷ്ടപ്പെടുന്നത് സമാന ചിന്താഗതിയുള്ള മറ്റുള്ളവരുമായി ചേർന്ന് കാണാൻ സാധിക്കുന്ന അവസ്ഥ വന്നാലോ ഒരേസമയം.
ബ്ലെൻഡ്' എന്ന പേരിൽ ഫീച്ചർ അവതരിപ്പിച്ചു. ഇൻസ്റ്റഗ്രാമിന്റെ ബ്ലെൻഡ് ഫീച്ചർ(Blend feature) ഒരുതരം "ഫ്രണ്ട്ഷിപ്പ് ഫീഡ്" ആണ്. ഇതിൽ നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനും ഒരുമിച്ച് റീൽസ് കാണാൻ കഴിയും, ഇരുവരുടെയും മുൻഗണനകളെ മുൻഗണനകളെ അടിസ്ഥാനമാക്കിയാണ് ഈ കാഴ്ച.
ഒരാൾക്ക് പൂച്ചകളുടെ തമാശയാണ് ഇഷ്ടമെങ്കിൽ അയാളുടെ സുഹൃത്തിന് ട്രെൻഡി ഡാൻസ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ ബ്ലെൻഡ് ഫീഡിൽ നിങ്ങൾക്ക് രണ്ട് തരത്തിലുള്ള ഉള്ളടക്കത്തിന്റെയും ഫീഡുകൾ ലഭിക്കും. ഇനി സുഹൃത്തുക്കളോടൊപ്പം റീൽസ് കാണുന്ന അനുഭവം കൂടുതൽ രസകരവും വ്യക്തിപരവുമാകും. സമാനമായതോ വിചിത്രമായതോ ആയ റീലുകൾ നിങ്ങൾ കാണുമ്പോൾ, ചാറ്റിൽ അവ ആസ്വദിക്കുന്നത് കൂടുതൽ എളുപ്പമാകും. സോഷ്യൽ മീഡിയ സ്ക്രോൾ ചെയ്യുന്നതിനുപകരം മറ്റൊരാളുമായി ചേർന്ന് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഈ ഫീച്ചർ ഏറ്റവും യോജിക്കുന്നത് എന്ന് കരുതാം.
എങ്ങനെ ഉപയോഗിക്കാം 'ബ്ലെൻഡ് ഫീച്ചർ'?
1. ബ്ലെൻഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഇൻസ്റ്റഗ്രാമിലെ സുഹൃത്തിന് നിങ്ങൾ ഒരു ഇൻവൈറ്റ് അയയ്ക്കുക.
2. ആ വ്യക്തി ക്ഷണം സ്വീകരിച്ച ഉടൻ നിങ്ങൾ രണ്ടുപേർക്കും വേണ്ടി ഒരു പ്രത്യേക ബ്ലെൻഡ് ഫീഡ് സൃഷ്ടിക്കപ്പെടും.
3. ഈ ഫീഡിൽ കാണുന്ന റീലുകൾ,നിങ്ങളുടെയും നിങ്ങളുടെ സുഹൃത്തിന്റെയും താൽപ്പര്യത്തിന് അനുസരിച്ച് കസ്റ്റമൈസ് ചെയ്യാം
4. അതേസമയം ഇൻസ്റ്റഗ്രാം ചാറ്റ് വഴി നിങ്ങൾക്ക് ഇത് ആക്സസ് ചെയ്യാൻ കഴിയും.
ഒരു ബ്ലെൻഡിൽ ചേർന്ന ഉപയോക്താക്കൾക്ക് ഫീച്ചറിന്റെ ഭാഗമായി ഡയറക്ട് മെസ്സേജുകൾ വഴി റീലുകൾ അയക്കുമ്പോഴും അങ്ങനെ അയക്കുന്ന ഓരോ റീലും ആർക്കാണ് നിർദ്ദേശിക്കുന്നതെന്ന് കാണാൻ കഴിയും.
More readഇൻസ്റ്റാഗ്രാം Deinfluencing കാലം
ഒരു ബ്ലെൻഡിൽ റീലുകൾ കാണുമ്പോൾ ഉപയോക്താക്കൾക്ക് സ്ക്രീനിന്റെ താഴെയുള്ള ഒരു മെസേജ് ബാർ വഴി പ്രതികരിക്കാനോ ഇമോജി ഉപയോഗിച്ച് വേഗത്തിൽ പ്രതികരിക്കാനോ കഴിയും അതിന്റെയൊപ്പം ഉപയോക്താക്കൾക്ക് അവരുടെ DM-കളിൽ ഒരു ബ്ലെൻഡ് ഐക്കണും കാണാൻ സാധിക്കും. അത് ചാറ്റ് വിൻഡോയുടെ മുകളിൽ ഓഡിയോ കോൾ, വീഡിയോ കോൾ ബട്ടണുകൾക്ക് അടുത്തായി ദൃശ്യമാകും.
#Instagramreal #socialmedia