സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാമിൽ (Instagram) ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്ന നിരവധി പേരുണ്ട് കൂടുതലും യുവാക്കളും കൗമാരക്കാരുമാണ്. എന്നാൽ ഫോട്ടോകൾ സ്മാർട്ട് ഫോണിൽ എടുക്കുന്ന രീതിയിൽ പോസ്റ്റ് ചെയ്യുമ്പോൾ ചില ന്യൂനതകൾ ഉണ്ട് അത് പരിഹരിക്കുന്ന അപ്ഡേറ്റ് ആണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്.
ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്യുമ്പോൾ പ്രത്യേകിച്ച് കുത്തനെ (vertical) ഉള്ള ഫോട്ടോകൾ മുറിഞ്ഞു പോകുന്ന പ്രശ്നം ഉണ്ടാകാറുണ്ട് അതായത് സ്മാർട്ട് ഫോണുകളിൽ എടുക്കുന്ന അതേ ആസ്പെക്ടറേഷ്യോയിൽ (aspect ratio) പോസ്റ്റ് ചെയ്യുമ്പോഴാണ് ചില പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഇത് പരിഹരിക്കുന്നതിനാണ് 3:4 aspect ratio-യില്‍ (ആസ്പെക്ട റേഷ്യോയിൽ) ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം അവതരിപ്പിച്ചത്. ഇതുവഴി ഫോട്ടോ വെട്ടിമുറിക്കപ്പെടുന്ന സാഹചര്യം ഒഴിവാകുന്നു.
4:5 ആസ്പെക്റ്റ് റേഷ്യോയായിരുന്നു കുത്തനെയുള്ള ഫോട്ടോകൾ (Image) അപ്ലോഡ് ചെയ്യുമ്പോൾ മുൻപ് ഇൻസ്റ്റയിൽ (insta) ലഭ്യമായിരുന്നത് ഇത് കാരണം ചിത്രങ്ങൾ ക്രോപ്പ് ചെയ്യാനും (ആ അനുപാതത്തിൽ നിർത്തുന്നതിന് വേണ്ടി വശങ്ങൾ മുറിഞ്ഞുപോകും) അല്ലെങ്കിൽ വശങ്ങളിൽ കറുത്ത നിറത്തിലുള്ള ബോർഡറുകൾ വരുന്നതിനും കാരണമായിരുന്നു, ഇതിൻറെ ഫലമായി അപ്ലോഡ് ചെയ്യുന്ന ഫോട്ടോകൾക്ക് പൂർണ്ണത കിട്ടാതെ വരുന്നു. ചിത്രങ്ങൾ ക്രോപ്പ് ചെയ്യപ്പെടുന്നത് മൂലം ഭംഗി നഷ്ടപ്പെടുകയും, ഘടന തന്നെ മാറിപ്പോകുന്നതായും പരാതി ഉണ്ടായിരുന്നു. പക്ഷേ ഇൻസ്റ്റാഗ്രാമിന്റെ പഴയ അനുപാതമായ 1:1 അനുകൂലിക്കുന്നവരും ഉണ്ടെന്നത് മറ്റൊരു കാര്യം.
Also readInstagram 'ബ്ലെൻഡ്' ഫീച്ചർ അവതരിപ്പിച്ചു
പുതിയ അപ്ഡേറ്റ് പ്രകാരം 3:4 ആസ്പെക്ട റേഷ്യോയിൽ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ കേറ്റാം, ഇതുവഴി ഫോട്ടോകൾക്ക് ഫുൾ സൈസും പൂർണ്ണതയും വേണമെന്നുള്ളവർക്ക് അക്കൂട്ടത്തിൽ പോസ്റ്റ് കാണുന്നവരും ഉൾപ്പെടെയുള്ളവർക്ക് സ്വീകാര്യമാവും.
ധാരാളം ആളുകൾ സ്ക്രീൻ നിറഞ്ഞുനിൽക്കുന്നതിനായി 9:16 aspect ratio-ൽ സെറ്റ് ചെയ്തു വയ്ക്കുമെങ്കിലും യഥാർത്ഥത്തിൽ ഇത് 3:4 ക്രോപ്പ് ചെയ്ത ഫോർമാറ്റിൽ ഉള്ള പതിപ്പാണ്. നമ്മൾ ഉപയോഗിക്കുന്ന ഒട്ടുമിക്ക സ്മാർട്ട്ഫോണുകളിലും ഡിഫോൾട്ട് ആയിട്ടുള്ള ഫോട്ടോ സൈസ് ആണ് 3:4 ആസ്പെക്ട് ആസ്പെക്റ്റ് റേഷ്യോ. മെറ്റ ഇൻസ്റ്റാഗ്രാമിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രങ്ങൾ 3:4 അനുപാതത്തോടെ പോസ്റ്റ് ചെയ്യാൻ സാധിക്കും.
ഇൻസ്റ്റാഗ്രാമിന്റെ ക്രിയേറ്റർമാർക്കുള്ള ബ്രോഡ്കാസ്റ്റിംഗ് ചാനലിലും പുതിയ മാറ്റം നിലവിൽ വന്നു. അതനുസരിച്ച് കറൗസല്‍ പോസ്റ്റുകള്‍ക്കും, സിംഗില്‍ ഇമേജ് പോസ്റ്റുകൾക്കും 3:4 അനുപാതം ലഭ്യമാണ്.
രണ്ടുതരത്തിലുള്ള അനുപാതത്തിൽ പോസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഫോട്ടോയുടെ മാറ്റങ്ങൾ ഇൻസ്റ്റാഗ്രാം അവരുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്റിംഗ് ചാനലിൽ ഉദാഹരണസഹിതം പോസ്റ്റ് ചെയ്തിട്ടുണ്ട്. 3:4 ആസ്പെക്റ്റ് റേഷ്യോ, 4:5 ആസ്പെക്റ്റ് റേഷ്യോ എന്നിവയിലുള്ള ഫോട്ടോകൾ തമ്മിലുള്ള വ്യത്യാസം വളരെ നേർത്തതാണ് പക്ഷേ ഒരു ഫോട്ടോ എടുക്കുമ്പോൾ അതിൽ ഉൾപ്പെടുന്ന കാര്യങ്ങൾ അതേപടി ഇൻസ്റ്റാഗ്രാമിൽ കാണണമെങ്കിൽ അതായത് ആ വ്യക്തി പോസ്റ്റ് ചെയ്യുന്നതിന് മുൻപ് എഡിറ്റ് ചെയ്ത് വെട്ടി മുറിച്ചിട്ടില്ല എങ്കിൽ ചിത്രം അതേപടി ഇൻസ്റ്റയിൽ കാണാൻ 3:4 അനുപാതം തന്നെ നല്ലത്.
ഇന്‍സ്റ്റഗ്രാം എഡിറ്റ്സ്
വീഡിയോകളും, റിൽസും പോസ്റ്റ് ചെയ്യുന്നവർക്ക് മറ്റുള്ള ആപ്പുകളെ ഉപയോഗിക്കുന്നതിന് പകരം ഇൻസ്റ്റാഗ്രാം Edits, an Instagram app (ഇന്‍സ്റ്റഗ്രാം എഡിറ്റ്സ്) എന്ന പേരില്‍ ഒരു സ്റ്റാൻ്റ് എലോണ്‍ വീഡിയോ എഡിറ്റിങ് ആപ്ലിക്കേഷന്‍ കഴിഞ്ഞ മാസത്തില്‍ പുറത്തിറക്കിയിരുന്നു. ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള ഈ ആപ്ലിക്കേഷനില്‍ എഡിറ്റിങ് ടൂളുകൾ മാത്രമല്ല, റെസല്യൂഷൻ, ഫ്രെയിം റേറ്റ്, ഡൈനാമിക് റേഞ്ച് തുടങ്ങിയ സവിശേഷതകളുമുണ്ട്. AI-അധിഷ്ഠിത ക്രിയേറ്റീവ് ടൂളുകളുടെ സ്യൂട്ടും ഇതില്‍ ലഭ്യമാണ്. ഇത് ഉയര്‍ന്ന നിലവാരത്തില്‍ വീഡിയോകള്‍ നിര്‍മിക്കാന്‍ സഹായിക്കുന്നു. മറ്റ് ഇഫക്ടുകൾക്കൊപ്പം തനിയെയുള്ള അടിക്കുറിപ്പുകൾ കീഫ്രെയിമിങ്, നിർമ്മിത ബുദ്ധിയിലുള്ള (AI) ഇമേജ് ആനിമേഷൻ എന്നിവയും ഉപയോഗിക്കാവുന്നതാണ്.
വീഡിയോകള്‍ വാട്ടര്‍മാര്‍ക്കുകള്‍ ഇല്ലാതെ എക്സ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. കൂടാതെ മെറ്റ നോണ്‍ മെറ്റ ആപ്ലിക്കേഷനുകളിലും ഈ എഡിറ്റ് ചെയ്ത വീഡിയോകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. iOS, Android ഉപകരണങ്ങളിലും ഈ ആപ്പ് ലഭ്യമാണ്. പലരും എഡിറ്റിംഗ് ആപ്പുകളായി ഉപയോഗിക്കുന്ന VN, InShot, CapCut, Veed, Story Studio by Snapchat എന്നിവയോട് ചേർന്ന് നിൽക്കുന്ന ആപ്പ് ആണ് ഇന്‍സ്റ്റഗ്രാം എഡിറ്റ്സ്.
#technology #socialmedia #meta