![]() |
ASKAP J1832-0911 |
ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്ത ദുരൂഹമായ രീതിയിൽ എക്സ്-റേയും (X-Ray) റേഡിയോ തരംഗങ്ങളും (Radio waves) നിശ്ചിത ഇടവേളകളിൽ വ്യത്യസ്തമായി പുറപ്പെടുവിക്കുന്ന പ്രപഞ്ച വസ്തുവിനെ കണ്ടെത്തി.എഎസ്കെഎപി ജെ1832-0911 എന്നാണ് ഈ വസ്തുവിനെ നൽകിയിരിക്കുന്ന പേര്.
ക്ഷീരപഥത്തിൽ (MilkyWay) ഭൂമിയിൽ നിന്ന് 15000 പ്രകാശ വർഷങ്ങൾക്ക് അകലെയാണ് ഓരോ 44 മിനിറ്റ് കൂടുമ്പോഴും രണ്ട് മിനിറ്റ് നേരത്തോളം എക്സറേ തരംഗങ്ങളും, റേഡിയോ തരംഗങ്ങളും പുറത്തുവിടുന്ന ASKAP J1832-0911 (എഎസ്കെഎപി ജെ1832-0911) എൽപിടി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന നിഗൂഢ പ്രപഞ്ച വസ്തുവിനെ കണ്ടെത്തിയത്.
സ്ക്വയർ കിലോമീറ്റർ അറെ പാത്ത്ഫൈൻഡർ എന്ന ഓസ്ട്രേലിയൻ റേഡിയോ ടെലസ്കോപ്പ് ആണ് ഈ വസ്തുവിനെ ആദ്യമായി കണ്ടെത്തുന്നത്, പിന്നീട് നാസയുടെ റേഡിയോ ടെലസ്കോപ്പ് ചന്ദ്ര എക്സ്-റേ ഒബ്സർവേറ്ററിയും ഇത് സ്ഥിരീകരിച്ചു. ലോങ് പിരിയഡ് റേഡിയോ ട്രാൻസിയന്റ് -എൽപിടി (LPT-Long Period Radio Transient) എന്ന് വിളിക്കുന്ന മിനിറ്റുകളോളം റേഡിയോ തരംഗങ്ങൾ പുറത്തുവിടുന്ന വസ്തുക്കളുടെ കൂട്ടത്തിലാണ് നിലവിൽ ASKAP J1832-0911 യും ഉൾപ്പെടുത്തിയിരിക്കുന്നത്.
വളരെ വേഗത്തിൽ കറങ്ങുന്ന പൾസാറുകളിൽ (ന്യൂട്രോൺ നക്ഷത്രങ്ങൾ) കാണുന്ന റേഡിയോ തരംഗങ്ങളേക്കാൾ ദൈർഘ്യമുണ്ട് തീക്ഷ്ണമായ തരംഗങ്ങൾ പുറപ്പെടുവിക്കുന്ന എഎസ്കെഎപി ജെ1832-0911 ന് ഇത് നിലവിലുള്ള പ്രപഞ്ച വസ്തുക്കളിൽ നിന്ന് വ്യത്യസ്തവും, അസാധാരണവുമായ പാറ്റേൺ ആണിത്.
ഓരോ 44 മിനിറ്റ് കൂടുമ്പോഴും എഎസ്കെഎപി ജെ1832-0911 വ്യത്യസ്തമായ എക്സറേ രശ്മികളാണ് പുറപ്പെടുവിക്കുന്നത്, അതുകൊണ്ട് ദൈർഘ്യമേറിയ റേഡിയോ ട്രാൻസിയന്റ് വസ്തുവായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്.എൽടിപി എന്ന കോസ്മിക് വസ്തുക്കൾ കുറച്ചു മിനിട്ടുകളുടെയോ, മണിക്കൂറുകളുടെയോ ഇടവേളകളിൽ മാത്രമാണ് റേഡിയോ തരംഗങ്ങൾ പുറത്തേക്ക് വിടുന്നത്.
പത്തോളം എൽടിപികളെ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട് പക്ഷേ അതിൽനിന്നും വ്യത്യസ്തമാണ് എഎസ്കെഎപി ജെ1832-0911.LPT കൾ എങ്ങനെയാണ്, എന്തിനാണ് ഈ സിഗ്നലുകൾ പുറത്തേക്ക് വിടുന്നതെന്നും, അങ്ങനെ പുറത്തേക്ക് വരുന്ന റേഡിയോ തരംഗങ്ങൾ ഒരു നിശ്ചിത ഇടവേളകളിൽ ഓൺ ആകുന്നതും, ഓഫ് ആകുന്നതും എന്തിനാണെന്നും, എന്തുകൊണ്ടാണെന്നും ഇപ്പോഴും ഉത്തരം ഇല്ല.
എഎസ്കെഎപി ജെ1832-0911 എന്നതിനെ സംബന്ധിച്ച് ഗവേഷകർക്കിടയിൽ രണ്ട് വാദങ്ങൾ ഉണ്ട്.എഎസ്കെഎപി ജെ1832-0911 നിർജീവമായ അതായത് ഊർജ്ജം എല്ലാം കത്തി തീർന്ന ശേഷമുള്ള നക്ഷത്രത്തിന്റെ കേന്ദ്രമായ മാഗ്നറ്റോർ എന്ന് വിളിക്കുന്ന ഉയർന്ന കാന്തിക അവശിഷ്ടം ആകാമെന്നും ഒരു വിഭാഗം ഗവേഷകർ പറയുമ്പോൾ, ഇവ രണ്ട് നക്ഷത്രങ്ങൾ ആണെന്നും ആ കൂട്ടത്തിൽ ഒരു നക്ഷത്രം ശക്തമായ കാന്തശക്തിയുള്ള വെള്ളക്കുള്ളൻ ആണെന്ന് മറു വിഭാഗം ഗവേഷകരും പറയുന്നു.
#space #radiotelescope #science