പ്രവാസി മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിന് കരുതല്‍ കരങ്ങളുമായി കേരള സർക്കാര്‍. ആരോഗ്യ ഇൻഷുറൻസ് പദ്ധതി തുടക്കമായി. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ പ്രവാസികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത്. നോർക്ക കെയറുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ മലയാളികൾക്കും ലഭിക്കും. പ്രവാസി ക്ഷേമത്തിൽ സർക്കാർ കാണിക്കുന്ന പ്രത്യേക ശ്രദ്ധയുടെ ഉത്തമ ഉദാഹരണമാണ് ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതി.
ആരോഗ്യ ഇൻഷുറൻസും അപകട പരിരക്ഷയുമാണ് ഈ പദ്ധതിയിലൂടെ ലഭിക്കുക. 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട പരിരക്ഷയും ലഭിക്കുന്ന പദ്ധതിയാണിത്. പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രവാസികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി ആവിഷ്ക്കരിച്ച കേരള സർക്കാറിന് അഭിനന്ദനങ്ങളെന്ന് പാലക്കാട് പ്രവാസി സെൻ്റര്‍ സെക്രട്ടറി ശശികുമാർ ചിറ്റൂര്‍ അറിയിച്ചു.
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുക, അവർക്ക് ആവശ്യമുള്ള സേവനങ്ങൾ സംയോജിതമായി നൽകുക എന്നിവയിൽ കേരളം കൃത്യത പുലർത്തിയെന്നും പ്രവാസികളുടെ ജീവിതത്തിൽ താങ്ങും തണലുമായി നിൽക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി കേരള സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതിയുടെ ഗ്ലേബൽ ലോഞ്ചിംഗ് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ ദീർഘ കാലത്തെ ആവശ്യമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത് എന്നും ലോകത്തെമ്പാടുമുള്ള പ്രവാസികൾക്ക് സർക്കാർ നൽകുന്ന പ്രതിബന്ധതയാണിതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
