Tanggula Railway സമുദ്ര നിരപ്പിൽ നിന്ന് 5000 മീറ്ററുകൾക്ക് മുകളിലൂടെ കടന്നുപോകുന്ന പ്രകൃതിരമണീയമായ റെയിൽവേ റെയിൽവേ പാത.
മധ്യ ചൈനയിലെ സിനിങ് മുതൽ ടിബറ്റിലെ ലാസ വരെ ഏകദേശം 2,000 കിലോമീറ്റർ ദൈർഘ്യമുള്ള ക്വിങ്ഹായ്-ടിബറ്റ് റെയിൽവേ ഹിമാലയൻ ടേബിൾ-ടോപ്പ് പീഠഭൂമിയിലൂടെ മുന്നിൽ നീണ്ടുകിടന്നു. അതിമനോഹരമായ വ്യാപ്തിയുണ്ടെങ്കിലും, ജനാലയ്ക്കപ്പുറം മനുഷ്യ സാന്നിധ്യം വളരെ കുറവായിരുന്നു,
തങ്ഗുല റെയിൽവേ സ്റ്റേഷൻ, ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ.ചില യാത്രകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനാണെങ്കിൽ മറ്റു ചിലത് വഴിയിലെ അസാധാരണമായ അനുഭവങ്ങൾ ആസ്വദിക്കുന്നതിനാണ്, ഈ രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടതാണ് ക്വിൻഹായ്-ടിബറ്റ് റെയിൽവേ. ഈ ട്രെയിൻ യാത്രയുടെ ഹൃദയഭാഗത്താണ് തങ്ഗുല റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 5068 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇത്, ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ സ്റ്റേഷനാണ്.
![]() |
| ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ടാങ്ഗുല പാസ് |
ക്വിൻഹായ്-ടിബറ്റ് റെയിൽവേയുടെ ഭാഗമായി 2006-ൽ തുറന്ന ടാങ്കുല സ്റ്റേഷൻ ഒരു ഇടത്താവളം എന്നതിലുപരി വലിയ എഞ്ചിനീയറിങ് അത്ഭുതമാണ്. ടിബറ്റിലെ തങ്ഗുല പർവതനിരകളിൽ ഓക്സിജൻ കുറവായതും താപനില കുത്തനെ താഴുന്നതും സ്ഥിരമായി മഞ്ഞുമൂടിയതുമായ പ്രദേശത്താണ് ഈ സ്റ്റേഷൻ നിലനിൽക്കുന്നത്. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്, ലോകത്തിലെ ഏറ്റവും ദുർഘടമായ പീഠഭൂമിയിൽ റെയിൽവേയുടെ ഈ മഹത്തായ നിർമിതി ചൈന കെട്ടിപ്പടുത്തു. ക്വിങ്ഹായ് എന്ന ചൈനീസ് പ്രവിശ്യയിലെ സിനിങ് നഗരത്തിൽനിന്ന് ടിബറ്റിന്റെ തലസ്ഥാനമായ ലാസയിലേക്കാണ് 1956 കിലോമീറ്റർ ഏറെ ദൈർഘ്യമുള്ള ഈ പാത നീളുന്നത്.
കൗതുകകരമാംവിധം നിശ്ശബ്ദമാണ് തങ്ഗുല സ്റ്റേഷൻ. കാരണം യാത്രക്കാർക്കുള്ള ഒരു കേന്ദ്രം എന്നതിലുപരി, ഒരു സാങ്കേതിക സ്റ്റോപ്പ് ആയാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. അതായത്, ഇവിടെ ആൾക്കൂട്ടങ്ങളോ തിരക്കേറിയ പ്ലാറ്റ്ഫോമുകളോ ട്രെയിനുകൾക്കായി കാത്തുനിൽക്കുന്നവരോ ഇല്ല. ആളില്ലാത്തതും ഒറ്റപ്പെട്ടതുമായ ഈ സ്റ്റേഷൻ, മഞ്ഞുമൂടിയ കൊടുമുടികൾക്കും വിശാലമായ, കാറ്റുവീശുന്ന പുൽമേടുകൾക്കും നടുവിൽ ഒരു നിശ്ശബ്ദ കാവൽക്കാരനായി നിലകൊള്ളുന്നു. ഈ ഒറ്റപ്പെടൽ തന്നെയാണ്, ഇതിനെ ഒരു നോക്ക് കാണുന്നവരിൽ വിസ്മയം നിറയ്ക്കുന്നത്.
യാത്രക്കാർക്ക് ഇവിടെ ഇറങ്ങാൻ കഴിയില്ലെങ്കിലും ഈ കാഴ്ച അവർക്ക് നഷ്ടമാകുന്നില്ലെന്ന് ക്വിൻഹായ്-ടിബറ്റ് റെയിൽവേ ഉറപ്പാക്കുന്നു. ട്രെയിൻ ടാങ്കുലയ്ക്ക് സമീപത്തൂടെ നീങ്ങുമ്പോൾ, വിശാലമായ കാഴ്ച നൽകുന്ന ജനലുകളിലൂടെ ടിബറ്റൻ പീഠഭൂമിയുടെ വന്യസൗന്ദര്യവും കൂറ്റൻ പർവതനിരകളും കാണാൻ കഴിയും. യാത്ര സുഖകരമാക്കാൻ, ഉയർന്ന പ്രദേശത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ യാത്രക്കാരെ സഹായിക്കുന്ന ഓക്സിജൻ സംവിധാനങ്ങൾ ട്രെയിനുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി, ഭൂമിയിലെ ഏറ്റവും കഠിനമായ ഭൂപ്രകൃതികളിലൊന്നിലൂടെയുള്ള സൗകര്യപ്രദവും അവിസ്മരണീയവുമായ ഒരു യാത്രയാണ് യാത്രികർക്ക് ലഭിക്കുന്നത്.
അതിശൈത്യത്തേയും ഓക്സിജന്റെ കുറവിനെയും അതിജീവിച്ച ഈ പദ്ധതി, ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിലൂടെ നൂതനാശയങ്ങൾക്ക് എങ്ങനെ വഴിയൊരുക്കാനാകും എന്നതിന് ഉത്തമ ഉദാഹരണമാണ്. ആരും ഈ വിജനമായ പ്ലാറ്റ്ഫോമിൽ കാലുകുത്തുന്നില്ലെങ്കിൽ പോലും തങ്ഗുല സ്റ്റേഷൻ യാത്രാ ചരിത്രത്തിൽ ഇടം നേടി.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ എന്നതിന് പുറമേ, ഈ പാത മറ്റ് നിരവധി റെക്കോർഡുകളുടെയും ഉടമയാണ്; സമുദ്രനിരപ്പിൽ നിന്ന് 5,072 മീറ്റർ (16,640 അടി) ഉയരത്തിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പോയിന്റായ ടാങ്ഗുല പാസ് , 5,068 മീറ്റർ (16,627 അടി) ഉയരമുള്ള ടാങ്ഗുല റെയിൽവേ സ്റ്റേഷൻ എന്നിവ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ സ്റ്റേഷൻ എന്നിവയാണ് ഈ പാത. സമുദ്രനിരപ്പിൽ നിന്ന് 4,905 മീറ്റർ (16,093 അടി) ഉയരത്തിൽ 1,338 മീറ്റർ (4,390 അടി) നീളമുള്ള ഫെങ്ഹുഷാൻ തുരങ്കം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ തുരങ്കമാണ്.

