അച്ഛന്റ മരണത്തിനുശേഷം ന്യൂട്ടനും സഹോദരങ്ങളും അമ്മയും ജീവിച്ച വീടിൻറെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്.
ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തത്തിന് പ്രചോദനമായ ആപ്പിൾ മരം, അദ്ദേഹത്തിന്റെ അമ്മയുടെ വീടിനടുത്തായിരുന്നു. ഇംഗ്ലണ്ടിലെ ലിങ്കൺഷെയറിലെ വൂൾസ്തോർപ്പ് മാനറിന് തൊട്ടടുത്തായിരുന്നു ആ വീട്. അച്ഛന്റ മരണത്തിനുശേഷം ന്യൂട്ടനും സഹോദരങ്ങളും അമ്മയും ജീവിച്ചത് മുത്തശ്ശിയുടെ ഒപ്പമാണ്.
200 വർഷങ്ങൾക്ക് മുമ്പ് ഒരു തീപിടുത്തത്തെത്തുടർന്ന് വീട് നശിച്ചു പോയി.1653-ൽ അവരുടെ രണ്ടാമത്തെ ഭർത്താവ് മരിച്ചതിനുശേഷം ന്യൂട്ടന്റെ അമ്മയ്ക്കായി നിർമ്മിച്ച ഈ വീട്, 1800-കളുടെ തുടക്കത്തിൽ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് പൊളിച്ചുമാറ്റി. അഞ്ച് വർഷം മുമ്പ് നാഷനൽ ട്രസ്റ്റ് ഈ സ്ഥലം ഏറ്റെടുത്തു. ന്യൂട്ടന്റെ (ISAAC NEWTON) അമ്മയുടെ വീടിന്റെ സ്ഥാനം സ്ഥിരീകരിക്കാനായി അവർ ഈ അടുത്തയിടെ അവിടെ ഖനനം നടത്തി. പുരാവസ്തു ഗവേഷകർ ഈ സ്ഥലത്ത് നിന്ന് നിത്യജീവിതത്തിലെ വസ്തുക്കളുടെ ഒരു വലിയ ശേഖരം കണ്ടെത്തുകയും ചെയ്തു.
![]() |
| വൂൾസ്റ്റോർപ്പ് മാനർ |
10 ദിവസത്തെ ഖനനത്തിനിടെ, നാഷനൽ ട്രസ്റ്റിലെയും യോർക്ക് ആർക്കിയോളജിയിലെയും പുരാവസ്തു ഗവേഷകർ രണ്ട് ഖനന അറകൾ തുറന്നു. അവിടെ ടേബിൾവെയർ, താടിയുള്ള മനുഷ്യന്റെ മുഖമുള്ള 17-ാം നൂറ്റാണ്ടിലെ ഒരു സ്റ്റോൺവെയർ ജഗ്ഗിന്റെ ഒരു ഭാഗം, ഒരു ജെറ്റൺ ഗെയിമിങ് ടോക്കൺ, മൂന്ന് കൈയുറകൾ, ഒരു സൂചിയുടെ ഭാഗം, ബട്ടണുകൾ, കുടുംബം സ്ഥലത്ത് മാംസം കശാപ്പ് ചെയ്യുകയും തയ്യാറാക്കുകയും ചെയ്യുന്നതിന്റെ തെളിവായ മൃഗങ്ങളുടെ അസ്ഥികൾ എന്നിവ കണ്ടെത്തി.1797-ൽ ജെ.സി. ബാരോ വരച്ച വീട് കാണിക്കുന്ന ഒരു രേഖാചിത്രവും, ഉത്ഖനനത്തെ ന്യായീകരിക്കുന്ന തെളിവുകൾ നൽകി.
കണ്ടെത്തിയവയിൽ ചിലത് വൃത്തിയാക്കിയ ശേഷം 2026ൽ വൂൾസ്തോർപ്പ് മാനറിൽ പ്രദർശിപ്പിക്കും.


