ബാങ്കുകളിൽ ചെക്ക് സംബന്ധിച്ച് ഇടപാടുകൾ നടത്തുന്നവർക്ക് സന്തോഷവാർത്ത. ഇനി മുതൽ ചെക്കുകൾ മാറിയെടുക്കുന്നതിന് ഒരുപാട് ദിവസം കാത്തുനിൽക്കേണ്ട കാര്യം ഇല്ല. ചെക്ക് ഇടപാടുകളിൽ പുതിയ മാറ്റവുമായി റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ.
ബാങ്കുകൾ ഇനി മുതൽ ചെക്കുകൾ അതേ ദിവസം തന്നെ പാസാക്കുന്നതാണ് പുതിയ മാറ്റം. ഇതിലൂടെ ഉപഭോക്താക്കൾക്ക് അതേ ദിവസം തന്നെ ക്രെഡിറ്റ് ലഭിക്കും. വളരെ വലിയ മാറ്റമാണ് ബാങ്കിങ് മേഖലയിൽ ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വകാര്യ ബാങ്കുകളിലും, പൊതുമേഖലാ ബാങ്കുകളിലും പുതിയ മാറ്റം ബാധകമാണ്. ആർ ബി ഐ യുടെ അറിയിപ്പ് അനുസരിച്ച് ഒക്ടോബർ നാല് മുതൽ ഈ മാറ്റം ബാങ്കുകളിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
2026 ജനുവരി 3 മുതൽ ചെക്കുകൾ ക്ലിയറിങ്ങിനായി നൽകി മണിക്കൂറുകൾക്കകം ക്ലിയർ ചെയ്യുകയും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുകയും ചെയ്യുമെന്നും ആർ ബി ഐ അറിയിച്ചു. ഉപഭോക്താക്കൾക്ക് ഏറെ ഗുണപ്രദമായ മാറ്റമാണ് ഇത്. ഇതിന് മുൻപ് കുറഞ്ഞത് ചെക്ക് ക്ലിയർ ചെയ്യാൻ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും എടുക്കും. അതേസമയം, ചെക്ക് ബൗൺസാകുന്നത് ഒഴിവാക്കാൻ അക്കൗണ്ടിൽ മതിയായ ബാലൻസ് നിലനിർത്തണമെന്നും ആർ ബി ഐ അറിയിച്ചു.
