![]() |
| പലസ്തീൻ ജനത ഗാസയിലേക്ക് മടങ്ങുന്നു |
ഗാസയില്‍ (gaza) യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രയേല്‍ (israel) പ്രതിരോധസേന. കരാറിന്റെ ഭാഗമായി ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് ഭാഗികമായി പിന്മാറിയതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ഹമാസ് തങ്ങളുടെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കേണ്ട 72 മണിക്കൂര്‍ കൗണ്ട്ഡൗണിന് തുടക്കമാകുകയും ചെയ്തു.
പുതിയ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ പതിനായിരക്കണക്കിന് ഫലസ്തീനികൾ വടക്കൻ ഗസ്സയിലേക്കുള്ള ദീർഘിച്ചതും വേദനാജനകവുമായ യാത്ര ആരംഭിച്ചു. എൻക്ലേവിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങൾ വെള്ളിയാഴ്ച പകൽ വടക്കോട്ട് നീങ്ങവെ
ഗസ്സ നഗരത്തിന് കിഴക്കുള്ള ഒരു പ്രദേശത്തും ഖാൻ യൂനിസ് മേഖലയിലും ഇസ്രായേൽ സൈന്യം ഹെലികോപ്ടറുകളിൽ നിന്ന് മാരകമായ ആക്രമണം നടത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഗസ്സ നഗരത്തിലെ നിരവധി പ്രദേശങ്ങളിൽ നിന്ന് ഏഴു പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അൽ അഹ്ൽ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
ചിലയിടങ്ങളില്‍ പീരങ്കി ആക്രമണങ്ങളുടെയും വ്യോമാക്രമണങ്ങളുടെയും മറവിലാണ് പിന്‍വാങ്ങല്‍ നടന്നതെന്നാണ് ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞു. കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഹമാസ് സ്നൈപ്പറിന്റെ വെടിയേറ്റ് ഒരു ഐഡിഎഫ് സൈനികന് കൊല്ലപ്പെടുകയും ചെയ്തു.
കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച്, 72 മണിക്കൂര്‍ സമയത്തിനുള്ളില്‍ ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും, മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ് ഹാജരാക്കേണ്ടി വരും. തിങ്കളാഴ്ച ഉച്ചയോടെ ഈ സമയപരിധി അവസാനിക്കും.ഇക്കാലയളവിൽ ജീവിച്ചിരിക്കുന്നു എന്ന് കരുതപ്പെടുന്ന 20 ഇസ്രയേലി ബന്ദികളെയും, കൊല്ലപ്പെട്ട 28 ബന്ദികളുടെ ശരീരങ്ങളും ഹമാസ് കൈമാറണം.
അതേസമയം ബന്ദികള്‍ക്ക് പകരമായി ഇസ്രായേല്‍ മോചിപ്പിക്കാനിരിക്കുന്ന പലസ്തീന് (Palestinian) സുരക്ഷാ തടവുകാരുടെ തടവുകാരുടെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി.
ഇതോടൊപ്പം ഇസ്രയേലി ജയിലുകളിൽ ജീവപര്യന്തം തടവ് അടക്കം വിധിക്കപ്പെട്ട 250 പലസ്തീനി തടവുകാരെയും ഗാസയിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുള്ള 1700 ആളുകളെയും മോചിപ്പിക്കും. കൊല്ലപ്പെട്ട 15 ഗാസ നിവാസികളുടെ ശരീരങ്ങളും ഇസ്രയേൽ കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.
‘ഞങ്ങൾ താമസിച്ചിരുന്ന പ്രദേശങ്ങൾ നശിപ്പിക്കപ്പെട്ടാലും മാതൃദേശത്തേക്ക് മടങ്ങുക എന്നതാണ് ഞങ്ങൾക്ക് ഏറ്റവും വലിയ കാര്യമെന്ന്’ ഒരു ഫലസ്തീൻ വനിത പ്രതികരിച്ചു. ഞങ്ങൾ ഈ മണ്ണിനെ അത്ര സ്നേഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
മധ്യസ്ഥര്‍ അംഗീകരിച്ച പേരുകള്‍ ഇസ്രായേലില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെന്നാണ് ഹമാസിന്റെ ആരോപണം.
കരാര്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സമയബന്ധിതമായി അനുസരിച്ചില്ലെങ്കില്‍ ഇസ്രയേല്‍ വീണ്ടും യുദ്ധത്തിലേക്ക് മടങ്ങുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഭീഷണി മുഴക്കി.
