നോബൽ പുരസ്കാരസമിതിക്ക് രാഷ്ട്രീയമില്ലെന്ന് പറയുന്നെങ്കിലും സമാധാനത്തിനുള്ള പുരസ്കാരം 2025 ൽ അർഹയായ വനിത തീവ്ര വലതുപക്ഷ സ്വഭാവമുള്ള ആളാണ്. അമേരിക്കൻ പ്രസിഡൻറ് ട്രംപിന് പിന്തുണയ്ക്കുകയും ഇസ്രയേലിന്റെ ഗാസ കുറ്റക്കൊലയെ അനുകൂലിക്കുകയും ചെയ്യുന്നവർ.
സമാധാനത്തിനുള്ള 2025 ലെ നോബേൽ നേടി വെനസ്വെലയിലെ ആക്ടിവിസ്റ്റ് മരിയ കൊറീന മച്ചാഡോ. വെനസ്വലയിലെ (VENEZUELA) ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്കാരം ലഭിച്ചത്. വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്കാരം. എന്‍ജിനീയറിംഗ് ബിരുദധാരിയാണ് മറീന കൊറീന (Maria Corina Machado).
ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിലൊരാളായാണ് മരിയ കൊറിന മച്ചാഡോയെ വിശേഷിപ്പിക്കുന്നത്. വെനസ്വലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കാണ് ഇവർ വഹിച്ചത്.
More read സമാധാന നോബൽ പുരസ്കാരം ; ആണവ ആക്രമണത്തെ അതിജീവിച്ചവരുടെ സംഘടനയ്ക്ക്
വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറീന മചാഡോ 2002ലാണ് രാഷ്ട്രീയത്തിലെത്തുന്നത്. അലക്സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മചാഡോ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2012ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ൽ നിക്കോളാസ് മഡുറോ സർക്കാരിനെതിരായ വെനസ്വേലൻ പ്രക്ഷോഭത്തിന്റെ മുൻനിരപ്പോരാളിയായിരുന്നു. 2018ൽ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളിൽ ഒരാളാണ്. ഈ വർഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിൻ തിരഞ്ഞെടുത്തപ്പോഴും മചാഡോ ഉൾപ്പെട്ടിരുന്നു.
നൊബേല്‍ പീസ് പ്രൈസ് വൈബ്സൈറ്റ് നല്കുന്ന വിവരം അനുസരിച്ച് 11 മില്യണ്‍ സ്വീഡിഷ് ക്രൊണോര്‍ ആണ് സമാധാനത്തിനുള്ള നൊബേലിന് ലഭിക്കുന്ന സമ്മാന തുക. ഇത് 10,24,70,742.00 ഇന്ത്യന്‍ രൂപയ്ക്ക് സമാനമാണ്.
More read Nobel prize 2025 : സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരന്
മെഡല്‍ 23 കാരട്ട് സ്വര്‍ണവും 192 ഗ്രാം തൂക്കവുമാണ് മെഡലിനുള്ളത്. 1980 മുതല്‍ 196 ഗ്രാം തൂക്കവും 18 കാരട്ട് സ്വര്‍ണവുമായി മെഡലിന് ചെറിയ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. എന്നിരുന്നാലും 6.6 സെന്റിമീറ്റര്‍ വ്യാപ്തം എന്ന അളവില്‍ ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. ആല്‍ഫ്രെഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലില്‍ അദ്ദേഹത്തിന്റെ പേരും ജനന മരണ തീയതിയും അഗ്രഭാഗത്തായി ആലേഖനം ചെയ്തിരിക്കുന്നു.
മറുഭാഗത്ത് പരസ്പരം പുല്കുന്ന നഗ്നരായി നില്ക്കുന്ന മൂന്ന് ആണുങ്ങളുടെ ചിത്രവും നല്കിയിരിക്കുന്നു. ജനങ്ങള്‍ക്കിടയിലെ സമാധാനത്തിനും സഹോദര്യത്തിനും വേണ്ടി എന്ന് ചിത്രത്തോടൊക്കം ആലേഖനം ചെയ്തിരിക്കുകയും ചെയ്യുന്നു. അഗ്രഭാഗത്ത് അഞ്ച് എംഎം കനത്തില്‍ നൊബേല്‍ പ്രൈസിന്റെ വര്‍ഷവും ലൊറേറ്റിന്റെ പേരും ആലേഖനം ചെയ്തിരിക്കും.
അതേസമയം പുരസ്കാരം തന്റേതായിരിക്കണമെന്ന് വിശ്വസിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളാണ് സമാധന നൊബേല്‍ പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ ദിവസം 'ദി പീസ് പ്രസിഡന്റ്' എന്ന അടിക്കുറിപ്പോടെ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വൈറ്റ്ഹൗസ് പങ്കുവെച്ചിരുന്നു.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, കംബോഡിയന്‍ പ്രധാനമന്ത്രി ഹണ് മാനറ്റ്, യുഎസിലെ നിയമനിര്‍മാതാക്കള്‍, പാകിസ്ഥാന് സര്‍ക്കാര്‍ എന്നിവരാണ് ഇത്തവണ ട്രംപിനെ നോമിനേറ്റ് ചെയ്തത്. നേരത്തേയും ട്രംപ് നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ യുഎസിലെ നാല് പ്രസിഡന്റുമാര്‍ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചത്. ഒരു യുഎസ് വൈസ് പ്രസിഡന്റിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ഇലോണ്‍ മസ്ക്, പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു.
സ്വീഡിഷ് കെമിസ്റ്റായ ആല്‍ഫ്രെഡ് നൊബേലിന്റെ ആഗ്രഹപ്രകാരം 1901 ലാണ് നൊബേല്‍ പ്രൈസ് ആരംഭിക്കുന്നത്. മനുഷ്യരാശിക്ക് ഏറ്റവും വലിയ സംഭാവനകള്‍ നല്കുന്നവര്ക്കാണ് നൊബേല്‍ നല്കി വരുന്നത്.
ആല്‍ഫ്രെഡ് നൊബേല്‍ മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് 1895 നവംബര്‍ 27ന് വില്‍പ്പത്രത്തില്‍ തന്റെ സ്വത്തിന്റെ ഭൂരിഭാഗവും ഈ നൊബേല്‍ പുരസ്കാര തുക നല്‍കുന്നതിനായി നീക്കി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. 31 മില്യണ്‍ വരുന്ന സ്വീഡിഷ് ക്രൊണോര്‍ ആണ് ആല്‍ഫ്രെഡ് നീക്കിവെച്ചത്. ഇതില്‍നിന്നുമാണ് വര്‍ഷാവര്‍ഷം നൊബേല്‍ പുരസ്കാരങ്ങള്‍ക്കുള്ള സമ്മാന തുക നല്‍കുന്നതും.
