കനെസ്സറ്റിൽ ട്രംപ് പ്രസംഗിക്കുമ്പോൾ പ്രതിഷേധം ഉണ്ടായി.
ഇസ്രയേലും ഹമാസും തടവുകാരെ പരസ്പരം കൈമാറിയതോടെ ഈജിപ്റ്റില്‍, രണ്ടു വർഷം നീണ്ട ഗാസയിലെ നരനായാട്ട് അവസാനിപ്പിക്കാനുള്ള സമാധാനക്കരാറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. യുഎസ്, ഈജിപ്ത്, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണു കരാർ സാധ്യമായത്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പങ്കെടുത്തില്ല.
മൂവായിരം വർഷത്തിനൊടുവിലുണ്ടായ ചരിത്രനിമിഷമെന്നായിരുന്നു കരാറിൽ ഒപ്പുവച്ച് ശേഷം ട്രംപിന്റെ പ്രതികരണം. ഈജിപ്ത്, ഖത്തർ, തുർക്കി മധ്യസ്ഥരും കരാറില്‍ ഒപ്പുവെച്ചു. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് ഇസ്രയേൽ- ഹമാസ് യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാർ ഒപ്പുവച്ചത്.
ഈജിപ്തിലെ കെയ്റോയിൽ ഉടമ്പടിക്ക് എത്തുന്നതിനു മുൻപ് ഇസ്രയേൽ പാർലമെന്റായ കനെസ്സറ്റിൽ യുദ്ധം അവസാനിപ്പിക്കുന്നതായി ട്രംപ് തന്നെ പ്രഖ്യാപിച്ചിരുന്നു. ഉടമ്പടി പ്രകാരമുള്ള ബന്ദികൈമാറ്റവും പൂർത്തിയായി.കനെസ്സറ്റിൽ ട്രംപ് പ്രസംഗിക്കുമ്പോൾ ഇസ്രയേൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ പാലസ്തീനെ അംഗീകരിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന നാടകീയ രംഗങ്ങൾക്കും വഴിവച്ചു.
![]() |
| ഇസ്രയിൽ തടവിൽ നിന്ന് മോചിതരായ പാലസ്തീനികൾ |
ഇസ്രയേൽ പൗരൻമാരായ ബന്ദികളെ ഹമാസും, തടവിലുള്ള പലസ്തീൻ പൗരൻമാരെ ഇസ്രയേലും കരാറിന്റെ ഭാഗമായി മോചിപ്പിച്ചു. ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുലരാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ചതും ഇസ്രയേലും ഹമാസും അംഗീകരിച്ചതുമായ ഇരുപതിന പദ്ധതി ഉച്ചകോടി ചർച്ച ചെയ്ത് അംഗീകരിച്ചു. ഗാസയിൽ വെടിനിർത്തൽ തുടരുന്നതിനിടെയാണ് ഈജിപ്തിലെ ഷാമെൽ ഷെയ്ഖിൽ ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ സിസിയുടെയും അധ്യക്ഷതയിൽ ഇരുപതോളം ലോകനേതാക്കൾ പങ്കെടുത്ത ഉച്ചകോടി നടന്നത്. പശ്ചിമേഷ്യയിൽ സുസ്ഥിരമായ സമാധാനം പുലരുന്നതിനു വേണ്ട നടപടികളും ഇന്നത്തെ ഉച്ചകോടി സമഗ്രമായി ചർച്ചചെയ്തു. ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തില്ല. പകരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് ഇന്ത്യയെ പ്രതിനിധീകരിച്ചു.
More read ഗാസ അധിനിവേശം : സമാധാന പ്രതീക്ഷയിൽ ഗാസയില്‍ ബന്ദി മോചനം
പുനർനിർമാണമാണ് ഇനി ചെയ്യാനുള്ള കാര്യങ്ങളിൽ വച്ച് ഏറ്റവും എളുപ്പമുള്ളതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യകതമാക്കി. ഗാസ സമാധാന ഉച്ചകോടിയിൽ കരാർ ഒപ്പുവച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ പുനർനിർമാണം ആരംഭിക്കുകയാണ്. ഗാസയിലെ അടുത്ത ഘട്ടത്തെക്കുറിച്ച് ട്രംപ് പറഞ്ഞു.
'പുനർനിർമാണം ഒരുപക്ഷേ ഏറ്റവും എളുപ്പമുള്ള ഭാഗമായിരിക്കും. ബുദ്ധിമുട്ടുള്ള കാര്യങ്ങളൊക്കെ ചെയ്തു കഴിഞ്ഞെന്നാണ് കരുതുന്നത് എന്നുപറഞ്ഞാൽ ട്രമ്പ് കാരണം ബാക്കിയുള്ള കാര്യങ്ങൾ താനെ ഒത്തുചേരും എന്ന് കൂട്ടിച്ചേർത്തു. ലോകത്ത് മറ്റാരേക്കാളും മികച്ച രീതിയിൽ ഗാസയെ എങ്ങനെ പുനർനിർമിക്കാമെന്ന് ഞങ്ങൾക്കറിയാം." അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ഒക്ടോബർ 7നു തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിൽ ഏതാണ്ട് 1200 പേരാണു കൊല്ലപ്പെട്ടത്. 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ഇസ്രയേൽ ഗാസയിൽ വംശഹത്യ ആരംഭിച്ചത്. തീർത്തും മനുഷ്യത്വരഹിതമായ ഇസ്രയേൽ ആക്രമണങ്ങളിൽ സമാധാന ഉടമ്പടി ഉണ്ടാകുന്നത് വരെ ഗാസയിൽ ഏകദേശം 67,160 പലസ്തീൻകാർ കൊല്ലപ്പെട്ടു. കാരണം മൃതദേഹങ്ങളിൽ പലതും ഇനിയും കണ്ടെടുക്കാൻ ഉണ്ട്.


