സാമ്പത്തിക ശാസ്ത്രത്തിനുള്ള 2025 ലെ സാമ്പത്തിക നോബേൽ പങ്കിട്ട് മൂന്ന് ഗവേഷകർ. ജോയെൽ മൊകീർ, ഫിലിപ്പ് അഗിയോങ്, പീറ്റർ ഹോവിറ്റ് എന്നിവരാണ് പുരസ്കാരം നേടിയത്. നോബേൽ സീസണിലെ അവസാന പുരസ്കാരമാണ് പ്രഖ്യാപിച്ചത്. നൂതന സാമ്പത്തിക വളർത്തയുമായി ബന്ധപ്പെട്ട പഠനവും വിശദീകരണവുമാണ് മൂന്നുപേരെയും അംഗീകാരത്തിന് അർഹരാക്കിയത്.
നവീകരണാധിഷ്ഠിത സാമ്പത്തിക വളർച്ചയെ വിശദീകരിച്ചതാനിാണ് ജോയെൽ മൊകീർ പുരസ്കാരത്തിന് അർഹനായത്. സാങ്കേതിക പുരോഗതിയിലൂടെ സുസ്ഥിര വളർച്ചയ്ക്കുള്ള സാധ്യതകൾ കണ്ടെത്തി വ്യക്തമാക്കിയത് പരിഗണിച്ചാണ് അഗിയോണിനും ഹോവിറ്റിനും നേബേലിന് തെരഞ്ഞെടുത്തതെന്ന് പുരസ്കാര നിർണയ സമിതി അറിയിച്ചു.
രണ്ട് നൂറ്റാണ്ടിന് ശേഷം ചരിത്രത്തിലാദ്യമായി ലോകം ഇപ്പോൾ സുസ്ഥിര സാമ്പത്തിക വളർച്ചയുടെ പാതയിലാണെന്ന് നൊബേൽ അക്കാദമി വാർത്താകുറിപ്പിൽ സൂചിപ്പിച്ചു. സുസ്ഥിര വളർച്ചയുടെ കാരണങ്ങൾ കണ്ടെത്തുന്നതിന് ചരിത്ര സ്രോതസുകളും മോകിർ ഉപയോഗിച്ചു. സുസ്ഥിര വളർച്ചക്കു പിന്നിലെ സംവിധാനങ്ങളെ കുറിച്ചാണ് അഗിയോമും ഹോവിറ്റും പഠനം നടത്തിയത്. ഉദാഹരണമായി പുതിയതും മികച്ചതുമായ ഒരു ഉൽപ്പന്നം വിപണിയിലെത്തുമ്പോൾ, പഴയ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കമ്പനികൾക്ക് നഷ്ടമുണ്ടാകുന്നു. ഈ നവീകരണം പുതിയ ഒന്നിനെ പ്രതിനിധീകരിക്കുന്നു. അതിനാൽ അത് സൃഷ്ടിപരമായ വിനാശമാണ്.
സൃഷ്ടിപരമായ നാശം എങ്ങനെയാണ് സംഘർഷങ്ങൾ സൃഷ്ടിക്കുന്നതെന്ന് വ്യത്യസ്ത രീതികളിൽ സമ്മാന ജേതാക്കൾ കാണിച്ചുതന്നു. ഇത് വലിയൊരു ഭാഗം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുകയും അഭിവൃദ്ധിയുടെ ശില പാകുകയും ചെയ്തുവെന്നും അക്കാദമി കൂട്ടിച്ചേർത്തു.
മോകിർ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലും, അഗിയോൺ കോളേജ് ഡി ഫ്രാൻസ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഹോവിറ്റ് ബ്രൗൺ യൂണിവേഴ്സിറ്റികളിലായി ഗവേഷണവും, അധ്യാപനവും നടത്തിവരുന്നു.
More read യുഎസ് വിദഗ്ധർക്ക് സാമ്പത്തിക ശാസ്ത്ര നോബൽ
More readNobel prize 2025 : സമാധാന നോബൽ പുരസ്കാരം വെനസ്വല പ്രതിപക്ഷ നേതാവിന്
